നബിദിനം : സ്വകാര്യമേഖലയിൽ ശമ്പളത്തോടു കൂടിയുള്ള അവധി

October 12th, 2021

green-dome-masjid-ul-nabawi-ePathram
അബുദാബി : നബി ദിനം പ്രമാണിച്ച് 2021 ഒക്ടോബർ 21 വ്യാഴാഴ്ച, യു. എ. ഇ. യിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോടു കൂടി യുള്ള അവധി ആയിരിക്കും എന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.

വ്യാഴം, വെള്ളി ദിവസങ്ങള്‍ കൂടി സ്വകാര്യ മേഖലാ ജീവനക്കാർക്ക് 2 ദിവസവും അവധി ആയിരിക്കും. സർക്കാർ ജീവനക്കാർക്ക് വാരാന്ത്യ അവധി ദിവസങ്ങൾ കൂടി ചേർത്ത് തുടർച്ചയായി 3 ദിവസം. സർക്കാർ ഓഫീസുകൾ ഒക്ടോബർ 24 ഞായറാഴ്ച മുതൽ പ്രവർത്തനം തുടരും.

- pma

വായിക്കുക: , , , , ,

Comments Off on നബിദിനം : സ്വകാര്യമേഖലയിൽ ശമ്പളത്തോടു കൂടിയുള്ള അവധി

എയർ ഇന്ത്യ18,000 കോടി രൂപക്ക് ടാറ്റ സ്വന്തമാക്കി

October 8th, 2021

air-india-for-sale-central-government-stopped-privatisation-ePathram
ന്യൂഡല്‍ഹി : ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനി ആയിരുന്ന എയര്‍ ഇന്ത്യ ഇനി ടാറ്റ കമ്പനിക്കു സ്വന്തം. പതിനെട്ടായിരം കോടി രൂപക്ക് ടാറ്റാ സണ്‍സ്, തങ്ങളുടെ ഉപ സ്ഥാപന മായ ടാലാസ് (talace) എന്ന കമ്പനിയുടെ പേരിലാണ് എയർ ഇന്ത്യ വാങ്ങിയിരിക്കുന്നത്.

എയര്‍ ഇന്ത്യ കൂടാതെ ബജറ്റ് എയര്‍ ലൈനായ എയര്‍ ഇന്ത്യ എക്സ് പ്രസ്സ്, ഗ്രൗണ്ട് ഹാന്‍ഡലിംഗ് വിഭാഗമായ എയര്‍ ഇന്ത്യ സാറ്റ്‌സ് എന്നിവയുടെ അമ്പത് ശതമാനം ഓഹരികളും ടാറ്റ സണ്‍സ് സ്വന്തമാക്കി.

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു. വിവിധ കമ്പനികള്‍ എയര്‍ ഇന്ത്യ സ്വന്തം ആക്കുവാന്‍ മുന്നോട്ടു വന്നിരുന്നു. അവസാനം ടാറ്റ സണ്‍സും സ്‌പൈസ് ജെറ്റും മാത്രമായി. അതു കൊണ്ടു തന്നെ ലേലത്തില്‍ ടാറ്റയുടെ പ്രധാന എതിരാളി സ്‌പൈസ് ജെറ്റ് മാത്രമായി.

15,100 കോടി രൂപ ആയിരുന്നു സ്പൈസ് ജെറ്റ് ക്വോട്ട് ചെയ്ത തുക എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എയര്‍ ഇന്ത്യാ കമ്പനിയുടെ തുടക്കം ടാറ്റ യില്‍ നിന്നു തന്നെ ആയിരുന്നു. 1932 ൽ ടാറ്റ സൺസ് ആരംഭിച്ച ടാറ്റ എയർ ലൈൻസ് ആണ് 1946ൽ എയർഇന്ത്യ ആയത്.

പിന്നീട് 1953 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതു മേഖലാ സ്ഥാപനം ആക്കുകയായിരുന്നു. ഇപ്പോള്‍ 68 വര്‍ഷ ങ്ങള്‍ക്കു ശേഷം എയര്‍ ഇന്ത്യ വീണ്ടും ടാറ്റാ കമ്പനിയിലേക്ക്.

- pma

വായിക്കുക: , , , , , , , , ,

Comments Off on എയർ ഇന്ത്യ18,000 കോടി രൂപക്ക് ടാറ്റ സ്വന്തമാക്കി

ചില നിർദ്ദിഷ്ട സ്ഥലങ്ങളിൽ ഫേയ്സ് മാസ്ക് നിര്‍ബ്ബന്ധമില്ല

September 23rd, 2021

covid-19-strict-rules-in-uae-if-not-wearing-face-mask-3000-dhs-fine-ePathram
അബുദാബി : കൊവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി യു. എ. ഇ. ആരോഗ്യ മന്ത്രാലയം. രണ്ട് മീറ്റർ സുരക്ഷിതമായ ശാരീരിക അകലം പാലിക്കുമ്പോൾ ചില നിർദ്ദിഷ്ട സ്ഥലങ്ങളിൽ ഫേയ്സ് മാസ്ക് ധരിക്കേണ്ടതില്ല.

ഒരേ വീട്ടിൽ താമസിക്കുന്നവർക്കും ഒരേ കുടുംബത്തിലെ അംഗങ്ങള്‍ സ്വകാര്യ വാഹനങ്ങളിലെ യാത്രയിലും പൊതു സ്ഥലങ്ങളിൽ വ്യായാമം ചെയ്യുമ്പോഴും തുറന്ന കടൽ ത്തീരങ്ങളിലും നീന്തൽ ക്കുളങ്ങളിലും ഫേയ്സ് മാസ്ക് ധരിക്കല്‍ നിര്‍ബ്ബന്ധമില്ല.

യു. എ. ഇ. ആരോഗ്യ, പ്രതിരോധ മന്ത്രാലയവും (MoHAP) നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌ മെന്റ് അഥോറിറ്റിയും (NCEMA) അറിയിച്ചതാണ് ഇക്കാര്യം.

രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണ ത്തിൽ ഗണ്യമായ കുറവ് ഉണ്ടായതിന്ന് ശേഷമാണ് ഈ തീരുമാനം.

സലൂണുകളിലും ബ്യൂട്ടി സെന്ററുകളിലും മെഡിക്കൽ സെന്ററുകളിലും ക്ലിനിക്കുകളിലും ഫേയ്സ് മാസ്കു കള്‍ ധരിക്കേണ്ടതില്ല. എന്നാല്‍ ഓരോരുത്തരും രണ്ടു മീറ്റര്‍ അകലം പാലിച്ചിരിക്കണം.

വൈറസ് പടരുന്നത് തടയുവാനുള്ള ഏറ്റവും പ്രധാന മാർഗ്ഗങ്ങളില്‍ ഒന്നാണ് ഫേയ്സ് മാസ്ക്കുകള്‍ എന്ന് പഠന ങ്ങൾ സ്ഥിരീകരിച്ചു. നിർബ്ബന്ധമായും മാസ്കുകൾ ധരിക്കേണ്ടതായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്ത വർക്ക് പിഴ ചുമത്തും എന്നും അധികൃതര്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ചില നിർദ്ദിഷ്ട സ്ഥലങ്ങളിൽ ഫേയ്സ് മാസ്ക് നിര്‍ബ്ബന്ധമില്ല

രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് യാത്രാ അനുമതി

September 11th, 2021

logo-national-emergency-crisis-disaster-management-authority-ePathram
അബുദാബി : ലോക ആരോഗ്യ സംഘടന അംഗീ കരിച്ച കൊവിഡ് വാക്സിന്‍ രണ്ട് ഡോസും എടുത്ത താമസ വിസക്കാര്‍ക്ക് 2021 സെപ്റ്റംബര്‍ 12 ഞായറാഴ്ച മുതല്‍ യു. എ. ഇ. യിലേക്ക് തിരിച്ചു വരാന്‍ കഴിയും എന്ന് അധികൃതര്‍.

വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഐ.സി. എ. വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്താല്‍ യാത്ര അനുമതി ലഭിക്കും. യു. എ. ഇ. യില്‍ എത്തി നാലാം ദിനവസവും ആറാം ദിവസ വും ആർ. ടി.പി. സി. ആർ. ടെസ്റ്റ് നടത്തി ഹൊസൻ ആപ്പ് അപ്‌ഡേറ്റ് ചെയ്യണം എന്നും അറിയിപ്പില്‍ പറയുന്നു.

ആറു മാസത്തില്‍ കൂടുതല്‍ യു. എ. ഇ. ക്കു പുറത്തു നില്‍ക്കുന്നവരും സാധുത യുള്ള താമസ വിസക്കാരു മായ വാക്‌സിന്‍ കുത്തി വെച്ച എല്ലാവര്‍ക്കും രാജ്യ ത്തേക്ക് എത്താം എന്നു ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് യാത്രാ അനുമതി

കൊവിഡ് വാക്സിൻ സ്വീകരിച്ച എല്ലാ രാജ്യക്കാർക്കും ടൂറിസ്റ്റു വിസ

August 31st, 2021

uae-flag-epathram
അബുദാബി : ലോക ആരോഗ്യ സംഘടന അംഗീകരിച്ച കൊവിഡ് വാക്സിന്‍ സ്വീകരിച്ച എല്ലാ നാടുകളില്‍ നിന്നുമുള്ള പൗരന്മാര്‍ക്കും യു. എ. ഇ. യി ലേക്ക് വരാം എന്നും അവര്‍ക്കുള്ള സന്ദര്‍ശക വിസയും അനുവദിച്ചു തുടങ്ങി എന്നും അധികൃതര്‍.

ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസൺ ഷിപ്പ്, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അഥോറിറ്റി ((ICA, NCEMA) എന്നിവർ സംയുക്തമായി അറിയിച്ച കാര്യം ദേശീയ വാര്‍ത്താ ഏജന്‍സി വാം – റിപ്പോര്‍ട്ടു ചെയ്തു.

യു. എ. ഇ. യിലേക്ക് പ്രവേശന വിലക്ക് ഉണ്ടായിരുന്ന രാജ്യങ്ങളിൽ നിന്നുള്ളവര്‍ അടക്കം എല്ലാ രാജ്യങ്ങളി ലെയും പൗരന്മാർക്ക് ഈ തീരുമാനം ബാധകമാണ്. ടൂറിസ്റ്റ് വിസയിൽ വരുന്ന യാത്രക്കാർ വിമാന ത്താവള ത്തിൽ നിർബ്ബന്ധിത ദ്രുത പി. സി. ആർ. പരിശോധന നടത്തണം. യു. എ. ഇ. യിൽ കൊവിഡ് കുത്തി വെപ്പ് എടുത്ത വ്യക്തികൾക്ക് നൽകുന്ന ആനു കൂല്യങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് ഐ. സി. എ. പ്ലാറ്റ്ഫോം അല്ലെങ്കിൽ അൽ ഹോസ്ൻ ആപ്ലിക്കേഷൻ വഴി അവരുടെ പ്രതിരോധ കുത്തി വെപ്പു വിവരങ്ങള്‍ രജിസ്റ്റർ ചെയ്യാം.

- pma

വായിക്കുക: , , , ,

Comments Off on കൊവിഡ് വാക്സിൻ സ്വീകരിച്ച എല്ലാ രാജ്യക്കാർക്കും ടൂറിസ്റ്റു വിസ

Page 16 of 47« First...10...1415161718...3040...Last »

« Previous Page« Previous « സംസ്ഥാനത്ത് രാത്രി യാത്രാ നിയന്ത്രണം
Next »Next Page » വീണ്ടും നിപ്പാ വൈറസ് ബാധയില്‍ മരണം : ജാഗ്രതാ നിര്‍ദ്ദേശം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha