ന്യൂഡല്‍ഹി : പോസ്റ്റ്മാന്‍, മെയില്‍ ഗാര്‍ഡ്, മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലായി 98,083 ജോലി സാദ്ധ്യതകള്‍ പ്രഖ്യാപിച്ചു കൊണ്ട് ഇന്ത്യന്‍ പോസ്റ്റ്. പത്താം ക്ലാസ്സ് പാസ്സായവര്‍ക്ക് പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്‍റിലേക്ക് ഓണ്‍ ലൈനില്‍ അപേക്ഷിക്കാം. പ്രായ പരിധി 18 വയസ്സു മുതല്‍ 32 വയസ്സ് വരെ.
പോസ്റ്റ്മാന്‍ പദവികളിലേക്ക് 59,099 പേര്‍ക്ക് ജോലി ഒഴിവുകള്‍ ഉണ്ട്. അതില്‍ കേരളത്തില്‍ 2,930 പോസ്റ്റ് മാന്‍ ഒഴിവു കള്‍ ഉണ്ട്. ഒട്ടാകെ മെയില്‍ ഗാര്‍ഡ് തസ്തികയില്‍ 1,445 പേര്‍ക്കും മള്‍ട്ടി ടാസ്‌കിംഗ് തസ്തികയിലേക്ക് 23 സര്‍ക്കിളു കളിലായി 37,539 ഒഴിവുകളും ഉണ്ട്. ഇതില്‍ കേരളത്തില്‍ 74 മെയില്‍ ഗാര്‍ഡ്, 1,424 മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് ഒഴിവുകളുണ്ട്. Apply ONline, India Post : Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, ഇന്ത്യ, കേരളം, തൊഴിലാളി, സാങ്കേതികം