അബുദാബി : രക്ത ദാനത്തിന്‍റെ മഹത്വം പ്രവാസി സമൂഹത്തെ വീണ്ടും ഓര്‍മ്മിപ്പിച്ചു കൊണ്ട് തലസ്ഥാന നഗരിയിലെ പ്രമുഖ സ്ഥാപനമായ അൽ തവക്കൽ ടൈപ്പിംഗ് സെന്‍റര്‍ ജീവനക്കാര്‍ ബോധ വല്‍ക്കരണ ക്യാമ്പും രക്ത ദാനവും സംഘടിപ്പിക്കുന്നു.
മുസ്സഫ ഇന്‍ഡസ്ട്രിയല്‍ ഏരിയ (10) യിലാണ് അബു ദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് അൽ തവക്കൽ ടൈപ്പിംഗ് സെന്‍ററിലെ 150 ഓളം ജീവനക്കാര്‍ രക്ത ദാനം ചെയ്യുക എന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പോറ്റമ്മ നാടിനോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിച്ചു കൊണ്ട് യു. എ. ഇ. യുടെ 51 ആം ദേശീയ ദിനത്തിൽ ആരംഭം കുറിച്ച രക്ത ദാന പരിപാടിയുടെ സമാപനം കൂടിയാണ് 2023 ജനുവരി 27 വെള്ളിയാഴ്ച ഒരുക്കുന്ന രക്ത ദാന ക്യാമ്പ്.
കേരളത്തിലെ പൊതു സമൂഹത്തിലും അൽ തവക്കല്‍ ടീം സജീവമായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പ്രളയം, ഉരുൾ പൊട്ടൽ, കൊവിഡ് വ്യാപന സാഹചര്യങ്ങളും കേരളത്തിൽ ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങളില്‍ അൽ തവക്കല്‍ ടീം സജീവമായി ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.
സ്വദേശികളും വിദേശികളുമായ സാമൂഹ്യ സേവന രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന രക്തദാന ക്യാമ്പ് പരിപാടി യിൽ സാമൂഹ്യ സേവന രംഗത്തും മറ്റു ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന തിനായി തവക്കല്‍ മാനേജ് മെന്‍റിന്‍റെ കീഴില്‍ സ്ഥാപനത്തിലെ ജീവനക്കാരേയും കൂടി ഉൾക്കൊള്ളിച്ചു കൊണ്ട് സന്നദ്ധ സേവകരുടെ കൂട്ടായ്മയായി ‘തവക്കൽ വളണ്ടിയേഴ്സി’ ന് രൂപം നൽകും.
ഇതോട് അനുബന്ധിച്ച് ബ്ലഡ് ഡൊണേഴ്സ് യൂണിറ്റിനു രൂപം നൽകി അടിയന്തര ഘട്ടത്തിൽ ആവശ്യക്കാര്‍ക്ക് രക്തം എത്തിക്കുവാന്‍ സംവിധാനം ഒരുക്കും എന്നും തവക്കല്‍ മാനേജിംഗ് ഡയറക്ടര്‍ സി. കെ. മൻസൂർ പറഞ്ഞു.
അൽ തവക്കല്‍ ജനറൽ മാനേജർ സി. മുഹിയുദ്ദീൻ, സീനിയർ ജനറൽ മാനജർമാരായ കെ. ദേവദാസൻ, എം. ഷാജഹാൻ, പി. ഫൈസൽ അലി, കെ. വി. മുഹമ്മദ് ഷരീഫ്, സി. ഷമീർ, എൻ. മുഹമ്മദ് ആസിഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
യു. എ. ഇ. യില്‍ 26 വർഷത്തെ സേവന പാരമ്പര്യമുള്ള അൽ തവക്കൽ ടൈപ്പിംഗ് സെന്‍ററിന് പത്തില്‍ അധികം ബ്രാഞ്ചുകളും 150 ൽ പരം വിദഗ്ധ പരിശീലനം ലഭിച്ച പരിചയസമ്പന്നരായ ജോലിക്കാരും ഉണ്ട്.
നവീന സാങ്കേതിക സംവിധാനങ്ങള്‍ മികവുറ്റ രീതിയില്‍ പ്രാവര്‍ത്തികമാക്കി പുതു യുഗത്തിന്‍റെ മാറ്റങ്ങൾ ഉള്‍ക്കൊണ്ടും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പരിഗണിച്ചും എറ്റവും എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാവുന്ന ആൽഫാ തവക്കൽ എന്ന പ്രീമിയം സർവ്വീസ് വിഭാഗം ഉടന്‍ തുടങ്ങുന്നു എന്നും അൽ തവക്കല്‍ മാനേജ്മെന്‍റ് അറിയിച്ചു. Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, social-media, ആരോഗ്യം, തൊഴിലാളി, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സാമൂഹ്യ സേവനം