കൊവിഡ് കേസുകള്‍ കണ്ടെത്തുവാന്‍ ഇ. ഡി. ഇ. സ്‌കാനറുകൾ

June 29th, 2021

logo-uae-ministry-of-health-ePathram.jpg
അബുദാബി : കൊവിഡ് പോസിറ്റീവ് കേസുകള്‍ ഏറ്റവും എളുപ്പത്തിൽ കണ്ടെത്തുന്ന തിനായി അബു ദാബി യിലെ ജന വാസ മേഖല കളിലും മാളുകള്‍ – മാര്‍ക്കറ്റുകള്‍ അടക്കം പൊതു ജനങ്ങള്‍ കൂടിച്ചേരുന്ന ഇടങ്ങളിലും ഇ. ഡി. ഇ. സ്കാനറു കൾ സ്ഥാപിക്കുന്നു.

തലസ്ഥാന എമിറേറ്റിലേക്കു പ്രവേശിക്കുന്ന അതിർത്തി കളിലും വിമാന ത്താവള ങ്ങ ളിലും ഇ. ഡി. ഇ. സ്കാനറു കൾ ഉപയോഗിച്ചു തുടങ്ങി എന്നും അബു ദാബി എമർജൻസി ക്രൈസിസ് & ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

പരീക്ഷണ അടിസ്ഥാനത്തില്‍ ഈ സ്കാനറുകൾ ഉപയോ ഗിച്ച് നടത്തിയ കൊവിഡ് ടെസ്റ്റു കള്‍ വിജയ കരം ആയതിനെ ത്തുടർന്ന് അബുദാബി ആരോഗ്യ വകുപ്പാണ് കൂടുതൽ ഇട ങ്ങളിൽ ഇ. ഡി. ഇ. സ്കാനറു കൾ സ്ഥാപി ക്കുവാന്‍ അംഗീ കാരം നൽകിയത്.

ഒരു വ്യക്തി കൊവിഡ് ബാധിതന്‍ എന്ന് ഇ. ഡി. ഇ. സ്കാനറി ലൂടെ കണ്ടെത്തി യാൽ ആ സ്ഥല ത്തേക്ക് പ്രവേശനം അനുവദിക്കില്ല. തുടർന്ന് 24 മണിക്കൂറി നിടെ കൊവിഡ് പരിശോ ധന നടത്തുക അടക്കം നിലവിലെ കൊവിഡ് പ്രൊട്ടോ ക്കോള്‍ പിന്തുടരണം എന്നും അധി കൃതർ അറിയിച്ചു.

ഇ. ഡി. ഇ. സ്കാനിംഗ് സാങ്കേതിക വിദ്യ സുപ്ര ധാന പങ്ക് വഹിക്കും എന്നും സുരക്ഷാ മാർഗ്ഗ ങ്ങൾ സ്വീകരിക്കുന്ന തിലൂടെ കൊവിഡ് ഭീഷണി ഇല്ലാത്ത സുരക്ഷിത സ്ഥല ങ്ങൾ ഒരുക്കുവാന്‍ കഴിയും എന്നും അധികൃതര്‍ അറിയിച്ചു.

നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് എമിറേ റ്റിലെ പൊതു ജന ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തു വാനും കൂടുതൽ മുൻ കരുതലു കൾ സ്വീകരിക്കു വാനും കൂടി യാണ് ഈ സംവി ധാനം ഒരുക്കിയിരിക്കുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on കൊവിഡ് കേസുകള്‍ കണ്ടെത്തുവാന്‍ ഇ. ഡി. ഇ. സ്‌കാനറുകൾ

മലയാളത്തിന് വിലക്ക് : പ്രതിഷേധം ഇരമ്പുന്നു

June 6th, 2021

alphabet-aa-malayalam-letter-ePathram
ന്യൂഡല്‍ഹി : മലയാളം സംസാരിക്കുന്നതിനു നഴ്സിംഗ് ജീവനക്കാര്‍ക്ക് ഡല്‍ഹിയിലെ ജി. ബി. പന്ത് ആശുപത്രി യില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് വിവാദം ആവുന്നു. ആശുപത്രി ജോലിക്കിടെ മലയാളം സംസാരിക്കുന്നത് രോഗി കൾക്കും സഹപ്രവർത്ത കർക്കും ബുദ്ധി മുട്ട് ഉണ്ടാക്കുന്നു എന്ന കാരണം കാണിച്ചു കൊണ്ടാണ് ജി. ബി. പന്ത് ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് സര്‍ക്കുലര്‍ ഇറക്കിയത്.

ജോലിക്കിടെ ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ മാത്രമേ സംസാരിക്കുവാൻ പാടുള്ളൂ എന്നും ഉത്തരവ് ലംഘിച്ചാല്‍ കനത്ത ശിക്ഷാ നടപടികള്‍ക്ക് വിധേയര്‍ ആവേണ്ടി വരും എന്നും ഉത്തരവില്‍ പറയുന്നു.

ഈ നടപടിക്ക് എതിരെ കനത്ത പ്രധിഷേധം ഉയര്‍ന്നു വന്നിട്ടുണ്ട്. കോണ്‍ഗ്രസ്സ് നേതാക്കളായ രാഹുല്‍ ഗാന്ധി, കെ. സി. വേണു ഗോപാല്‍,  ശശി തരൂര്‍ തുടങ്ങിയവര്‍ വിമര്‍ശനവുമായി രംഗത്ത് എത്തി യിട്ടുണ്ട്.

ഡല്‍ഹി രാജ് ഘട്ട് ജവഹര്‍ ലാല്‍ നെഹ്റു മാര്‍ഗ്ഗിലെ ഗോവിന്ദ് വല്ലഭ് പന്ത് (ജി. ബി. പന്ത്) ഇന്‍സ്റ്റി റ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യു ക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്ന സ്ഥാപ നത്തില്‍ നിരവധി മലയാളി നഴ്സുമാര്‍ ജോലി ചെയ്തു വരുന്നു.  ഇവര്‍ തമ്മില്‍ ആശയ വിനിമയം നടത്തുന്നത് മലയാളത്തില്‍ തന്നെ യാണ്.

മാത്രമല്ല പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മിസോറാം തുടങ്ങി വിവിധ സംസ്ഥാന ങ്ങളില്‍ നിന്നുള്ള ആശുപത്രി ജീവനക്കാര്‍ അവരവരുടെ പ്രാദേശിക ഭാഷ യിൽ തന്നെ യാണ് പരസ്പരം സംസാരി ക്കുന്നത്. എന്നാൽ വിലക്ക് ഏർപ്പെടുത്തിയത് മലയാളത്തിന് മാത്രവും.

- pma

വായിക്കുക: , , , , ,

Comments Off on മലയാളത്തിന് വിലക്ക് : പ്രതിഷേധം ഇരമ്പുന്നു

ഐ. ഐ. ടി. യില്‍ തൊഴില്‍ അവസരങ്ങള്‍

April 6th, 2021

job-hunter-interview-government-job-ePathram
പാലക്കാട് : അഡ്മിനിസ്ട്രേഷൻ, എക്കൗണ്ട്സ് വിഭാഗ ങ്ങളിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികകളിൽ പാലക്കാട് ഐ. ഐ. ടി. (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) യില്‍ തൊഴില്‍ അവസരങ്ങള്‍. ഏപ്രില്‍ 9 വൈകുന്നേരം 5 മണി വരെക്കും അപേക്ഷകള്‍ സമര്‍പ്പിക്കാം. കരാർ നിയമനം ആയിരിക്കും.

ഓഫീസ് അസിസ്റ്റന്റ് (അഡ്മിനിസ്ട്രേഷൻ).

അപേക്ഷകന്റെ യോഗ്യതകൾ : 60 % മാർക്കു നേടിയ ബിരുദ ധാരികള്‍, കംപ്യൂട്ടർ പരിജ്ഞാനവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും നിര്‍ബ്ബന്ധം. മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ഭാഷകളില്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. ഏപ്രിൽ 9 നു മുമ്പായി ഗൂഗിൾ ഫോം വഴി അപേക്ഷ നല്‍കണം.

എക്കൗണ്ട്സ് വിഭാഗത്തിൽ ഓഫീസ് അസിസ്റ്റന്റ് തസ്തിക യിലേക്ക് മേൽപ്പറഞ്ഞ യോഗ്യത കളും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. ഏപ്രിൽ 9 വൈകുന്നേരം 5 മണിക്ക് മുമ്പായി ഗൂഗിൾ ഫോം വഴി  അപേക്ഷ  സമര്‍പ്പിക്കണം. മറ്റു വിശദ വിവര ങ്ങള്‍ക്ക് ഐ. ഐ. ടി. വെബ് സൈറ്റ് സന്ദര്‍ശിക്കാം.

- pma

വായിക്കുക: , ,

Comments Off on ഐ. ഐ. ടി. യില്‍ തൊഴില്‍ അവസരങ്ങള്‍

മിഅ്‌റാജ് : ഒമാനില്‍ വ്യാഴാഴ്ച അവധി

March 4th, 2021

sultanate-of-oman-flag-ePathram
മസ്‌കറ്റ് : ഇസ്‌റാഅ് – മിഅ്‌റാജ് പ്രമാണിച്ച് മാര്‍ച്ച് 11 വ്യാഴാഴ്ച (റജബ് 27ന്) ഒമാനിലെ സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. സര്‍ക്കാര്‍ സ്ഥാപന ങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും വാരാന്ത്യ അവധികളായ വെള്ളി, ശനി അടക്കം മൂന്നു ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും.

– വാര്‍ത്ത അയച്ചു തന്നത് ; ഇല്യാസ്

- pma

വായിക്കുക: , , ,

Comments Off on മിഅ്‌റാജ് : ഒമാനില്‍ വ്യാഴാഴ്ച അവധി

പാസ്സ്‌പോർട്ട് സേവനങ്ങൾ : മുസ്സഫയിൽ പുതിയ ബി. എൽ. എസ്. കേന്ദ്രം തുറന്നു

February 11th, 2021

indian-passport-cover-page-ePathram
അബുദാബി : ഇന്ത്യൻ എംബസിക്ക് കീഴില്‍ ബി. എൽ. എസ്. ഇന്റർ നാഷണ ലിന്റെ പുതിയ ശാഖ മുസ്സഫ യിൽ തുറന്നു. ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ ഉദ്ഘാടനം ചെയ്തു. മുസ്സഫ വ്യവസായ മേഖലയില്‍ (M – 25) ലേബർ കോടതി ക്ക് സമീപത്താണ് ഈ സേവന കേന്ദ്രം. തുടക്കത്തില്‍ പാസ്സ് പോർട്ട് അപേക്ഷ കളു മായി ബന്ധപ്പെട്ട സേവന ങ്ങൾ മാത്രമാണ് ഇവിടെ നൽകുക. ഒരു അറിയിപ്പ് ഉണ്ടാവുന്നതു വരെ ഈ കേന്ദ്ര ത്തില്‍ വിസ അപേക്ഷകൾ സ്വീകരി ക്കുകയില്ല.

അബുദാബി നഗരത്തിൽ മാത്രമാണ് ഇതു വരെ ബി. എൽ. എസ്. കേന്ദ്രം പ്രവർത്തിച്ചിരു ന്നത്. പാസ്സ് പോർട്ട് കാലാവധി കഴിയുന്ന തീയ്യതി യുടെ അടിസ്ഥാനത്തില്‍ പുതിയ പാസ്സ് പോർട്ടുകൾ വീണ്ടും നൽകുന്നതിന്, കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ഇനി മുതല്‍ കാലാവധി തീരുന്നതിനു ഒരു വര്‍ഷം മുന്‍പായി തന്നെ പുതിയ പാസ്സ് പോര്‍ട്ടിനായി അപേക്ഷിക്കാം.

എന്നാല്‍ 60 വയസ്സിനു മുകളിൽ പ്രായം ഉള്ള വർക്കും 12 വയസ്സിന് താഴെ യുള്ള വര്‍ക്കും ഗർഭിണി കൾക്കും ബി. എല്‍. എസ്. കേന്ദ്ര ത്തിൽ നേരിട്ട് എത്തുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. അവർക്ക് ഓഫീസ് പി. ആർ. ഒ. മുഖേനെ പാസ്സ് പോർട്ട് സേവന ങ്ങൾ നടത്താം.

- pma

വായിക്കുക: , , , , ,

Comments Off on പാസ്സ്‌പോർട്ട് സേവനങ്ങൾ : മുസ്സഫയിൽ പുതിയ ബി. എൽ. എസ്. കേന്ദ്രം തുറന്നു

Page 17 of 47« First...10...1516171819...3040...Last »

« Previous Page« Previous « യു. എ. ഇ. യുടെ ഹോപ്പ് പ്രോബ് ചൊവ്വ യുടെ ഭ്രമണ പഥത്തിൽ
Next »Next Page » വി. കെ. ശശികല യുടെ 350 കോടി രൂപ യുടെ സ്വത്തു ക്കള്‍ കൂടി കണ്ടുകെട്ടി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha