അബുദാബി : യു. എ. ഇ. യിലെ സാധാരണക്കാരായ പ്രവാസി കള്‍ക്കും കൂടെ വളരെ എളുപ്പ ത്തില്‍ മനസ്സിലാക്കുവാന്‍ കഴിയും വിധം യു. എ. ഇ. യിലെ പരിഷ്‌കരിച്ച തൊഴില്‍ നിയമങ്ങള്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തി നോര്‍ക്ക റൂട്ട്സ് പ്രസിദ്ധീകരിച്ചു.
പുതിയ നിയമ പ്രകാരം, തൊഴിലുടമകള്‍ക്ക് ജീവന ക്കാരുടെ ഔദ്യോഗിക രേഖകള്‍ കണ്ടു കെട്ടാനോ, ജോലി കാലാവധി അവസാനിച്ച തിന് ശേഷം തൊഴിലാളികളെ രാജ്യം വിടാന്‍ നിര്‍ബ്ബന്ധിക്കു വാനോ പാടില്ല എന്ന് പുതിയ വ്യവസ്ഥയില്‍ നിഷ്‌കര്‍ഷിക്കുന്നു. റിക്രൂട്ട് മെന്‍റിന്‍റെ ഫീസും മറ്റു ചെലവു കളും തൊഴില്‍ ഉടമ തന്നെ വഹിക്കുകയും വേണം.
സ്വകാര്യ മേഖലയില്‍ പ്രസവ അവധി ഉള്‍പ്പെടെയുള്ള അവധികളിലും നിരവധി മാറ്റങ്ങളും വന്നിട്ടുണ്ട്. തൊഴിലിടങ്ങളില്‍ നില നില്‍ക്കുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതിന് ആവശ്യമായ നിയന്ത്രണ ങ്ങളും പുതിയ തൊഴില്‍ നിയമങ്ങളില്‍ ഉള്‍ക്കൊള്ളി ച്ചിട്ടുണ്ട്. യു. എ. ഇ. തൊഴിൽ നിയമങ്ങളുടെ മലയാള പരിഭാഷ ഇവിടെ വായിക്കാം.