യു. എ. ഇ. യിലെ ഉച്ചവിശ്രമ നിയമം ഈ മാസം 15 വരെ തുടരും

September 11th, 2022

uae-labour-summer-midday-break-begin-june-15-ePathram
അബുദാബി : കഠിന വെയിലിൽ പുറം ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്ന തിനുള്ള ഉച്ച വിശ്രമ നിയമം ഈ മാസം 15 വരെ തുടരും എന്ന് അബുദാബി നഗര സഭ അറിയിച്ചു. ചൂടിന് ശമനം വന്നിട്ടുണ്ട് എങ്കിലും നിയമത്തിൽ വിട്ടു വീഴ്ച പാടില്ല. നിയമ ലംഘ കർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും എന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

സൂര്യ പ്രകാശം നേരിട്ട് ശരീരത്തിൽ ഏല്‍ക്കുന്നതു മൂലം സൂര്യാഘാതം, നിർജ്ജലീകരണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നതിനാല്‍ പുറം ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12:30 മുതൽ 3 മണി വരെയാണ് വിശ്രമം നൽകേണ്ടത്.

ഉച്ച വിശ്രമ നിയമം ജൂൺ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ്. ജോലി സമയങ്ങളിലും ഇടവേളകളിലും തൊഴിലാളി കൾക്ക് കുടി വെള്ളം ലഭ്യമാക്കണം. തൊഴിലാളികളുടെ അവകാശങ്ങൾ ബോദ്ധ്യ പ്പെടുത്തുവാന്‍ അബുദാബി നഗര സഭാ ഉദ്യോഗസ്ഥർ നടത്തി വരുന്ന ക്യാമ്പയിനിലാണ് അധികൃതര്‍ ഇക്കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചത്.

- pma

വായിക്കുക: , , , ,

Comments Off on യു. എ. ഇ. യിലെ ഉച്ചവിശ്രമ നിയമം ഈ മാസം 15 വരെ തുടരും

‘ആരോഗ്യകരമായ വേനൽ ക്കാലം’ കൂൾ ഡൗൺ ബൂത്തിലെ സേവനങ്ങൾ 20,000 പേർ ഉപയോഗിച്ചു

September 10th, 2022

industrial-workers-queue-cooling-center-in-llh-hospital-musaffah-ePathram
മുസഫ: ചുട്ടു പൊള്ളുന്ന വേനലിൽ പുറം ജോലികള്‍ ചെയ്യുന്നവര്‍ക്കും വ്യവസായിക തൊഴിലാളികൾക്കും ആശ്വാസം നല്‍കുവാനായി അബുദാബി മുസഫയിൽ ലൈഫ്‌ കെയർ ആശുപത്രിക്ക് സമീപം സ്ഥാപിച്ച കൂൾ ഡൗൺ ബൂത്തിലെ സേവനങ്ങൾ 20,000 ത്തില്‍ അധികം തൊഴിലാളികൾക്ക് ഉപകരിച്ചു.

അബുദാബി പോലീസും മുനിസിപ്പാലിറ്റിയും ലൈഫ്‌ കെയർ ആശുപത്രിയുടെ സഹകരണ ത്തോടെയാണ് ചൂടിൽ നിന്നും ആശ്വാസം തേടി എത്തുന്നവർക്കായി കൂൾ ഡൗൺ ബൂത്ത് സ്ഥാപിച്ചത്. മെഡിക്കൽ സേവന ങ്ങളും വേനൽക്കാലത്തെ ആരോഗ്യ പ്രശ്നങ്ങൾ പ്രതിരോധി ക്കുവാനുള്ള പാനീയങ്ങളും ബൂത്തിൽ നല്‍കിയിരുന്നു.‘ആരോഗ്യകരമായ വേനൽക്കാലം’ എന്ന പരിപാടിയുടെ ഭാഗമായാണ് ബുർജീൽ ഹോൾഡിംഗ്‌സിനു കീഴിലുള്ള ലൈഫ്‌ കെയർ ആശുപത്രി ആഗസ്റ്റ് ആദ്യം നൂതന സേവന വുമായി രംഗത്ത് എത്തിയത്.

പ്രത്യേകം സജ്ജീകരിച്ച കൂൾ ഡൗൺ ബൂത്തിൽ നഴ്‌സുമാര്‍ അടക്കമുള്ള പ്രത്യേക മെഡിക്കൽ സംഘം സേവന നിരതരായിരുന്നു. ഇവർ സന്ദർശകരുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയും സൂര്യാഘാത ത്തിന്‍റെ ലക്ഷണ ങ്ങളുമായി എത്തുന്നവർക്ക് പ്രഥമ ശുശ്രൂഷ നൽകുകയും സൂര്യാഘാതം ഏറ്റതായി സംശയിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റിയാണ് തുടർ ചികിത്സ നൽകി വരുന്നത്.

ചൂടിനെ നേരിടുന്നത് സംബന്ധിച്ച ബോധവൽക്കരണ പരിപാടികളും ബൂത്തിൽ സംഘടിപ്പിച്ചിരുന്നു. കൊടും ചൂടിൽ ജോലി ചെയ്യുന്ന വരെ സഹായിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം എന്ന് ലൈഫ് കെയർ ഹോസ്പിറ്റൽ ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ. രാകേഷ് ഗുപ്ത പറഞ്ഞു. സെപ്റ്റംബർ പകുതി വരെ കൂൾ ഡൗൺ ബൂത്തിന്‍റെ സൗകര്യങ്ങൾ തൊഴിലാളി കൾക്ക് പ്രയോജനപ്പെടുത്താം.

- pma

വായിക്കുക: , , , , , ,

Comments Off on ‘ആരോഗ്യകരമായ വേനൽ ക്കാലം’ കൂൾ ഡൗൺ ബൂത്തിലെ സേവനങ്ങൾ 20,000 പേർ ഉപയോഗിച്ചു

അദ്ധ്യാപകർക്ക് ജോലി : ഒഡെപെക് വഴി സ്കൂളുകളിലേക്ക് നിയമനം

July 23rd, 2022

cbse-logo-epathram
അബുദാബി : ഫിസിക്കൽ എഡ്യൂക്കേഷൻ (പ്രൈമറി & സെക്കൻഡറി ലെവൽ), ഹിന്ദി (പ്രൈമറി), മലയാളം, ഇസ്ലാമിക്. എഡ്യുക്കേഷൻ (സെക്കൻഡറി), അറബിക് (സെക്കൻഡറി) വിഷയങ്ങളിൽ അബുദാബിയിലെ സി.ബി. എസ്. സി. സ്‌കൂളിൽ അദ്ധ്യാപകര്‍ക്ക് ജോലി ഒഴിവുകള്‍ എന്ന് സംസ്ഥാന സര്‍ക്കാര്‍ പബ്ലിക് റിലേഷന്‍ വകുപ്പ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യുവാനുള്ള പരിജ്ഞാനം നിര്‍ബ്ബന്ധം.

പ്രസ്തുത ജോലികളിലേക്ക് നിയമനത്തിനായി സംസ്ഥാന സർക്കാരിന് കീഴിലുള്ള ODEPEC (Overseas Development and Employment Promotion Consultants Ltd) മുഖേനയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അതത് വിഷയങ്ങളിൽ ബിരുദം / ബിരുദാനന്തര ബിരുദവും സി. ബി. എസ്. ഇ. സ്‌കൂളിൽ കുറഞ്ഞത് രണ്ട് വർഷത്തെ അദ്ധ്യാപന പരിചയവും ഉണ്ടായിരിക്കണം.

ലൈബ്രേറിയൻ തസ്തികയിലേക്ക് ലൈബ്രറി സയൻസിൽ ബിരുദവും സി. ബി. എസ്. ഇ. സ്‌കൂളിൽ രണ്ട് വർഷത്തെ അദ്ധ്യാപന പരിചയവും അഭികാമ്യം. സപ്പോർട്ട് സ്റ്റാഫ് തസ്തികക്ക് അപേക്ഷിക്കുന്നവരുടെ മിനിമം വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്സ് വിജയിച്ചിരിക്കണം.

ടീച്ചർ അസിസ്റ്റന്‍റ് ഒഴിവിലേക്ക് പന്ത്രണ്ടാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായം 45 വയസ്സ്. എല്ലാ തസ്തികകൾക്കും ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ആശയ വിനിമയ പാടവം നിർബ്ബന്ധം.

കൂടുതൽ വിവരങ്ങൾക്ക് ഒഡെപെക് വെബ് സൈറ്റ് സന്ദർശിക്കുക. (ഫോൺ) : 0471-23 29 44 1 & 0471-23 29 44 2, +91 77364 96574.

ആകർഷകമായ ശമ്പളം, സൗജന്യ താമസം, എയർ ടിക്കറ്റ്, മെഡിക്കൽ അലവൻസ് തുടങ്ങി യു. എ. ഇ. നിയമങ്ങൾ അനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലായ് 31 ന് മുമ്പ് വിശദമായ ബയോഡേറ്റ jobs @ odepc. in എന്ന ഇ- മെയില്‍ വിലാസത്തിൽ അയക്കണം.

 

- pma

വായിക്കുക: , , , , , , , ,

Comments Off on അദ്ധ്യാപകർക്ക് ജോലി : ഒഡെപെക് വഴി സ്കൂളുകളിലേക്ക് നിയമനം

ദുബായില്‍ നഴ്​സ്​, ടെക്നീഷ്യൻ ജോലി : നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം

July 19th, 2022

logo-norka-roots-ePathram

ദുബായ് : പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് സ്റ്റാഫ് നഴ്‌സ്, ടെക്‌നിഷ്യന്‍ ജോലികളിലേക്ക് രണ്ടു വര്‍ഷത്തെ കരാര്‍ അടിസ്ഥാന ത്തില്‍ നിയമനം നടത്തുന്നതിന് നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷ ക്ഷണിച്ചു.

സര്‍ജിക്കല്‍/മെഡിക്കല്‍ / ഒ. റ്റി./ ഇ. ആര്‍./ എന്‍ഡോസ്‌ കോപ്പി തുടങ്ങിയ നഴ്‌സിംഗ് വിഭാഗത്തിലും സി. എസ്. എസ്. ഡി./ എക്കോ ടെക്‌നിഷ്യന്‍ എന്നീ വിഭാഗ ങ്ങളി ലുമാണ് ഒഴിവ്.

വിശദമായ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.  ഇ-മെയില്‍ rmt4. norka @ kerala. gov. in ഫോണില്‍ വിളിക്കുക : 1800 425 3939 (ടോള്‍ ഫ്രീ), +91 8802 012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സൗകര്യം ലഭിക്കും).

- pma

വായിക്കുക: , , , , ,

Comments Off on ദുബായില്‍ നഴ്​സ്​, ടെക്നീഷ്യൻ ജോലി : നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം

പ്രവാസി മലയാളി ക്ഷേമം : സമിതി യോഗം വ്യാഴാഴ്ച

June 1st, 2022

ogo-norka-roots-ePathram
കോഴിക്കോട് : പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച കേരള നിയമ സഭാ സമിതി 2022 ജൂൺ 2 വ്യാഴാഴ്ച രാവിലെ 10.30 ന് കോഴിക്കോട് ജില്ലാ കളക്ടറേറ്റ് കോൺ ഫറൻസ് ഹാളിൽ യോഗം ചേരും. സമിതി ചെയർമാൻ എ. സി. മൊയ്തീൻ എം. എൽ. എ. അദ്ധ്യക്ഷത വഹിക്കും.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പ്രവാസി മലയാളികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് പ്രവാസി സംഘടനാ പ്രതിനിധി കളുമായും വ്യക്തികളുമായും ചർച്ച നടത്തുകയും പരാതികൾ സ്വീകരിക്കുകയും ചെയ്യും.

കേരളീയ പ്രവാസി കാര്യ വകുപ്പ്, കേരള പ്രവാസി മലയാളി ക്ഷേമ ബോർഡ്, നോർക്ക റൂട്ട്‌സ് എന്നിവ മുഖേന ഈ ജില്ലകളിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾ അവലോകനം ചെയ്യും.

പ്രവാസി മലയാളികളുടെ ക്ഷേമം മുന്നില്‍ കണ്ടു പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധി കൾക്കും വ്യക്തികൾക്കും യോഗത്തില്‍ എത്തി പരാതികൾ സമർപ്പിക്കാം.

- pma

വായിക്കുക: , , , , , ,

Comments Off on പ്രവാസി മലയാളി ക്ഷേമം : സമിതി യോഗം വ്യാഴാഴ്ച

Page 13 of 47« First...1112131415...203040...Last »

« Previous Page« Previous « പി. എം. കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ : ജില്ലയില്‍ 13 കുട്ടികള്‍ക്ക് സഹായം കൈമാറി
Next »Next Page » മൃഗങ്ങൾക്കും ഇനി തിരിച്ചറിയൽ കാർഡ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha