ദുബായ് : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു. എ. ഇ. യില്‍ എത്തിയ മലബാർ ഡെവ ലപ്പ് മെൻറ് ഫോറം (എം. ഡി. എഫ്.) ജനറൽ സിക്രട്ടറി എടക്കുനി അബ്ദു റഹിമാന് ദുബായില്‍ സ്വീകരണം നൽകി.
മലബാറി ന്റെ സമഗ്ര വികസന ത്തിനും വിശിഷ്യാ കരിപ്പൂർ വിമാന ത്താവള വുമായി ബന്ധപ്പെട്ട വിഷയ ങ്ങളിലും പ്രവാസി പ്രശ്നങ്ങ ളിലും ശ്രദ്ധേയ മായ ഇട പെടലു കൾ നടത്തി വരുന്ന സംഘടന യാണ് കോഴി ക്കോട് ആസ്ഥാന മായി പ്രവർത്തിക്കുന്ന മലബാർ ഡെവലപ്പ് മെന്റ് ഫോറം.
കരിപ്പൂർ വിമാന ത്താവളത്തിലെ അറ്റ കുറ്റപ്പണി കൾക്കു വേണ്ടി 2015 ൽ നിർത്ത ലാക്കി യിരുന്ന എയർ ഇന്ത്യ, എമി റേറ്റ്സ്, ഇത്തി ഹാദ്, ഖത്തർ എയർ വേയ്സ്, ശ്രീലങ്കൻ എയർ തുടങ്ങിയ വലിയ വിമാന ങ്ങളുടെ സർവ്വീസുകൾ, അറ്റകുറ്റപ്പണികൾ പൂർത്തി യായിട്ടും സിവിൽ ഏവിയേഷൻ വകുപ്പി ന്റെ അനു മതി ലഭ്യമായിട്ടും കരിപ്പൂർ വിമാനത്താ വളത്തിൽ നിന്നും വീണ്ടും സർവ്വീസ് ആരംഭി ക്കാത്ത തിൽ ദുരൂഹതയുണ്ട്.
ഇതിനെതിരെ ശക്ത മായ നില പാടു കളു മായി എം. ഡി. എഫ്. പ്രസിഡണ്ട് കെ. എം. ബഷീറിന്റെ നേതൃത്വ ത്തിൽ മലബാർ ഡെവലപ്പ് മെന്റ് ഫോറം സമര രംഗത്ത് ഉണ്ട് എന്ന് എടക്കുനി അബ്ദു റഹിമാൻ പറഞ്ഞു. ഗൾഫു മേഖല യില്‍ എം. ഡി. എഫ്.ചാപ്റ്റ റുകൾ ഉടൻ രൂപീ കരിക്കും എന്നും സ്വീകരണ യോഗ ത്തിലെ മറുപടി പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു.
മോഹൻ വെങ്കിട്ട് ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. എം. മുഹമ്മദ് അലി അദ്ധ്യക്ഷത വഹിച്ചു.
രാജൻ കൊളാവിപ്പാലം സ്വാഗതവും അഡ്വക്കേറ്റ് മുഹമ്മദ് സാജിദ് നന്ദിയും പറഞ്ഞു. ദുബായിലെ സാമൂഹ്യ സാംസ്കാ രിക പ്രവര്‍ ത്തകര്‍ ചടങ്ങില്‍ സംബന്ധിച്ചു.
- അവഗണനക്ക് എതിരെ കരിപ്പൂര്‍ വിമാന ത്താവള മാര്‍ച്ച്
- കോഴിക്കോട് വിമാനത്താവളം ഗുരുതരമായ സുരക്ഷാ ഭീഷണിയില്‍
- കുട്ടികളെ യു. എ. ഇ. യിലേക്ക് അയക്കുമ്പോള്‍ സാക്ഷ്യപത്രം നിർബ്ബന്ധം
- എക്സ്പ്രസ് ബാഗേജ് 30 കിലോ യായി പുനഃസ്ഥാപിച്ച നടപടിയെ സ്വാഗതം ചെയ്തു
- എയർ ഇന്ത്യ : ഡ്യൂട്ടി ഫ്രീ ഉൾപ്പെടെ ഹാൻഡ് ബാഗേജ് 8 കിലോ മാത്രം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ദുബായ്, പ്രവാസി, വിമാനം, സംഘടന, സാമൂഹ്യ സേവനം