Sunday, August 7th, 2011

കോഴിക്കോട്‌ വിമാനത്താവളം അതീവ ഗുരുതരമായ സുരക്ഷാ ഭീഷണിയില്‍

calicut-international-airport-karipur-epathram

കോഴിക്കോട്‌ : കഴിഞ്ഞ വര്ഷം നടന്ന മംഗലാപുരം വിമാനാപകടം 158 പേരുടെ മരണത്തിനാണ് ഇടയാക്കിയത്. അടുത്ത കാലത്തായി രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വിമാന ദുരന്തമായിരുന്നു ഇത്. എന്നാല്‍ സിവില്‍ വ്യോമഗതാഗത സുരക്ഷാ ഉപദേശക സമിതി നടത്തിയ പഠനത്തില്‍ ഇതിന് സമാനമായ ഒരു ദുരന്തം കോഴിക്കോട്‌ വിമാനത്താവളത്തില്‍ സംഭവിക്കാന്‍ സാദ്ധ്യത ഉള്ളതായി വ്യക്തമാക്കുന്നു.

ഭൂപ്രകൃതിയുടെ പരിമിതി മൂലം വേണ്ടത്ര നീളമില്ലാത്ത ഇത്തരം റണ്‍വേകളെ ടേബിള്‍ ടോപ്‌ റണ്‍വേ എന്നാണ് വിളിക്കുന്നത്. എന്നാല്‍ ഇത്തരം റണ്‍വേകളില്‍ വിമാനം ഇറങ്ങുമ്പോള്‍ റണ്‍വേയുടെ നീളം കഴിഞ്ഞും വിമാനത്തിന് നിര്‍ത്തുവാന്‍ കഴിയാതെ വന്നാല്‍ കൂടുതലായി സഞ്ചരിക്കുവാന്‍ 240 മീറ്റര്‍ നീളത്തോളം സ്ഥലം നീക്കി വെക്കണം എന്നാണ് സുരക്ഷാ ഉപദേശക സമിതി അന്താരാഷ്‌ട്ര ചട്ടങ്ങള്‍ ഉദ്ധരിച്ച് വ്യക്തമാക്കുന്നത്. എന്നാല്‍ 90 മീറ്റര്‍ പോലും കോഴിക്കോട്‌ വിമാന താവളത്തിലെ റണ്‍വേയിലില്ല എന്നതാണ് ഭീതിദമായ സത്യം. മാത്രമല്ല റണ്‍വേയില്‍ നിന്ന് കേവലം 150 മീറ്റര്‍ കഴിഞ്ഞാല്‍ ചെങ്കുത്തായ മലയിറക്കമാണ് ഇവിടെ. ഒരു വന്‍ ദുരന്തത്തിനുള്ള എല്ലാ സാദ്ധ്യതകളും ഇവിടെ പതിയിരിക്കുന്നതായി സുരക്ഷാ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

tabletop-runway-calicut-airport-epathram

അടുത്തയിടെ ഗയാനയില്‍ വിമാനം ഇറക്കുന്നതിനിടെ റണ്‍വേ മറികടന്ന് വിമാനം നീങ്ങിയതിനെ തുടര്‍ന്ന് കരീബിയന്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഈ റിപ്പോര്‍ട്ടിന് ഏറെ പ്രസക്തിയുണ്ട്.

റണ്‍വേയുടെ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഇന്‍സ്ട്രുമെന്റ് ലാന്‍ഡിംഗ് സിസ്റ്റം ഒരു സുരക്ഷാ ഭീഷണി ആവുന്നത് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മംഗലാപുരം വിമാനാപകടത്തില്‍ ഇതില്‍ തട്ടിയാണ് വിമാനത്തിന്റെ ചിറക്‌ തകര്‍ന്നത്. റണ്‍വേയ്ക്ക് അടുത്തുള്ള യന്ത്രോപകരണങ്ങള്‍ ഒരു ആഘാതം ഉണ്ടാവുന്ന പക്ഷം പെട്ടെന്ന് തകരുന്നത് ആയിരിക്കണം എന്നാണ് ചട്ടം. എന്നാല്‍ കോഴിക്കോട് വിമാന താവളത്തിലെ ഇന്‍സ്ട്രുമെന്റ് ലാന്‍ഡിംഗ് സിസ്റ്റം ഉറപ്പിച്ചിരിക്കുന്നത് കോണ്ക്രീറ്റിലാണ്. ഇതിന്റെ ആന്റിന ഗുരുതരമായ ഒരു അപകട സാദ്ധ്യതയാണ് എന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൌരവമായി വീക്ഷിക്കുന്നു എന്നും ഉടന്‍ തന്നെ ഒരു ഉന്നത തല ചര്‍ച്ച നടത്തും എന്നും വ്യോമ ഗതാഗത മന്ത്രി വയലാര്‍ രവി അറിയിച്ചു.

അപകട സാദ്ധ്യത ഒഴിവാക്കാനായി രണ്ടു നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. റണ്‍വേയുടെ നീളം കുറയ്ക്കുക എന്നതാണ് ആദ്യത്തേത്. നീളം കുറയ്ക്കുന്നതോടെ റണ്‍വേയുടെ നീളം മറികടന്ന് നീങ്ങുന്ന വിമാനങ്ങള്‍ക്ക് വേണ്ട സുരക്ഷിതമായ അധിക ദൂരം ലഭ്യമാകും. എന്നാല്‍ റണ്‍വേയുടെ നീളം കുറയുന്നതോടെ അന്താരാഷ്‌ട്ര റൂട്ടുകളിലെ വലിപ്പമേറിയ പല വിമാനങ്ങള്‍ക്കും ഇവിടെ ഇറങ്ങാല്‍ കഴിയാതെ വരും. ഇത് വിമാന താവളത്തിന്റെ ലാഭ സാദ്ധ്യതയെ ബാധിക്കും.

രണ്ടാമത്തെ നിര്‍ദ്ദേശം റണ്‍വേയ്ക്ക് ശേഷമുള്ള മലയിറക്കം മണ്ണിട്ട്‌ നിരത്തുക എന്നതാണ്. ഇവിടെ ഇപ്പോള്‍ കോണ്‍ക്രീറ്റില്‍ സ്ഥാപിച്ചിരിക്കുന്ന ഇന്‍സ്ട്രുമെന്റ് ലാന്‍ഡിംഗ് സിസ്റ്റം ഭേദഗതി ചെയ്ത് സുരക്ഷിതമാക്കണം എന്നും നിര്‍ദ്ദേശമുണ്ട്.

അന്താരാഷ്‌ട്ര റൂട്ടുകളില്‍ നിന്നുമെത്തുന്ന 19 വിമാനങ്ങളാണ് ദിവസേന കോഴിക്കോട്‌ വിമാനത്താവളത്തില്‍ ഇറങ്ങുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കൂടുതല്‍ അന്താരാഷ്‌ട്ര വിമാന സര്‍വീസുകളെ ആകര്‍ഷിച്ചു വരുത്തി വരുമാനം വര്‍ദ്ധിപ്പിക്കുന്ന അധികൃതര്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ഇനിയുമൊരു ദുരന്തത്തിനായി കാത്തിരിക്കുകയാണോ?

റണ്‍വേയ്ക്ക് നീളം വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യം തങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട് എന്നും ഈ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട് എന്നുമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത്. അതിനാല്‍ ഇപ്പോള്‍ പന്ത്‌ സംസ്ഥാന സര്‍ക്കാരിന്റെ കോര്‍ട്ടിലാണ് എന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു. യാത്രക്കാരുടെ ജീവന്‍ കൊണ്ടാണ് ഈ പന്തുകളി എന്ന് ഇവിടെ വിസ്മരിക്കപ്പെടുന്നുണ്ടോ?

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine