
അസം : അസമില്‍ തകര്‍ന്നുവീണ വ്യോമസേനാ വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം.  മലയാളിയായ അച്ചുത് ദേവ് ഉള്‍പ്പെടെ രണ്ടു പൈലറ്റുമാരാണ് മരിച്ചത്.
പരിശീലനപ്പറക്കല്‍ നടത്തുകയായിരുന്ന വ്യോമസേനാ വിമാനം അസമിലെ കൊടുംവനത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു. റഷ്യന്‍ നിര്‍മ്മിതമായ സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങളും ബ്ലാക്ക് ബോക്സും കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് വിമാനം അപകടത്തില്‍പ്പെട്ടത്.
വിമാനം കത്തിയമര്‍ന്നതിനാല്‍ പൈലറ്റുമാര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. അച്ചുത് ദേവിന്റെ പഴ്സും പാന്‍ കാര്‍ഡും സഹപൈലറ്റിന്റെ ഷൂസും സൈന്യം കുടുംബത്തിന് കൈമാറി.
- അവ്നി

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 


























 
  
 
 
  
  
  
  
 