അബുദാബി : യു. എ. ഇ. യിൽ ഈ വർഷത്തെ ഫിത്വർ സകാത്ത് 25 ദിർഹം നല്‍കണം എന്ന് യു. എ. ഇ. ഫത്വ കൗൺസില്‍. ഇഫ്താർ ഭക്ഷണം നല്‍കുവാനുള്ള നിരക്ക്, ഒരാള്‍ക്ക് 15 ദിർഹം. രാജ്യത്തെ അംഗീകൃത ജീവ കാരുണ്യ ജീവകാരുണ്യ സംഘടനകൾ വഴി ഭക്ഷണം സ്പോൺസർ ചെയ്യാം.
രോഗം, വാര്‍ദ്ധക്യം എന്നിവ കൊണ്ട് ഒരു വ്യക്തിക്ക് നോമ്പ് എടുക്കുവാന്‍ കഴിയുന്നില്ല എങ്കിൽ ഈ വര്‍ഷം തന്നെ പാവപ്പെട്ടവർക്ക് ഭക്ഷണം നല്‍കുവാനും 15 ദിർഹം നല്‍കണം. സാധുവായ കാരണം ഇല്ലാതെ നോമ്പ് ഒഴിവാക്കിയാല്‍ നിർദ്ധനരായ 60 ആളുകൾക്ക് ഭക്ഷണം നൽകാൻ മതിയായ തുക നൽകണം. ഈ വര്‍ഷം 900 ദിർഹം നിശ്ചയിച്ചിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ജീവകാരുണ്യം, നിയമം, മതം, യു.എ.ഇ.