അബുദാബി : വെള്ളിയാഴ്ച വൈകുന്നേരം സൗദി അറേബ്യ യിലെ വിവിധ സ്ഥലങ്ങളില്‍ റമദാന്‍ മാസ പ്പിറവി ദൃശ്യമായതിനാല്‍ ശനിയാഴ്ച മുതല്‍ (2022 ഏപ്രില്‍ 02) യു. എ. ഇ. യിലും വ്രതാനുഷ്ടാനത്തിന് തുടക്കമായി.
റമദാനില്‍ സർക്കാർ – പൊതു മേഖലാ ജീവനക്കാരുടെ പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മണി മുതൽ ഉച്ചക്ക് 2.30 വരെയും വെള്ളിയാഴ്ച രാവിലെ ഒമ്പതു മണി മുതൽ ഉച്ചക്ക് 12 മണി വരെയും ആയിരിക്കും.
#MOHRE reduces working hours for private-sector employees during Ramadan by two hours daily. #UAE #Ramadan pic.twitter.com/UzuUG5HJjv
— MOHRE_UAE وزارة الموارد البشرية والتوطين (@MOHRE_UAE) March 15, 2022
സ്വകാര്യ മേഖല ജീവനക്കാർക്ക് എല്ലാ ദിവസവും പ്രവൃത്തി സമയ ത്തിൽ രണ്ടു മണിക്കൂര്‍ ഇളവു നല്‍കും എന്നും മാനവ വിഭവ ശേഷി, സ്വകാര്യ വത്കരണ മന്ത്രാലയം അറിയിച്ചിരുന്നു.
- pma