ദുബായ് : സർക്കാരിൻ്റെ പുതിയ ലോഗോ പുറത്തിറക്കി. ദുബായ് കിരീട അവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർ മാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അംഗീകാരം നൽകി പുറത്തിറക്കിയ പുതിയ ലോഗോ, ദുബായ് സർക്കാർ സ്ഥാപനങ്ങളിൽ ആറു മാസത്തിനുള്ളിൽ സ്ഥാപിക്കണം എന്നും നിർദ്ദേശിച്ചു.
. @HamdanMohammed: We have revitalised Dubai’s iconic old emblem and adopted it as the new logo for the Government of Dubai. The new logo symbolises the emirate's visionary leadership, transformative development journey, and evolution into a city of the future. @TECofDubai has… pic.twitter.com/rMrf53Yr3f
— Dubai Media Office (@DXBMediaOffice) March 17, 2024
യു. എ. ഇ. യുടെ ദേശീയ പക്ഷി ചിറകു വിരിച്ച് നിൽക്കുന്ന ഫാൽക്കൺ, പരമ്പരാഗത പായ്ക്കപ്പൽ, ഈന്തപ്പന, ഗാഫ് ഇലകൾ,എന്നിവ ദേശീയ പതാക യുടെ നിറത്തിൽ സമന്വയിപ്പിച്ചതാണ് ദുബായ് ഗവണ്മെണ്ടിൻ്റെ പുതിയ ലോഗോ.
Image Credit : TECofDubai