ദുബായ് : പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ജലീല്‍ പട്ടാമ്പി, എല്‍വിസ് ചുമ്മാര്‍ എന്നിവര്‍ക്ക് ദുബായ് എമിഗ്രേഷന്‍ പുരസ്കാരം സമ്മാനിച്ചു. സ്‌മാര്‍ട്ട് ഗവണ്‍മെന്റ് സംരംഭ ങ്ങളുടെ ഭാഗ മായി സര്‍ക്കാര്‍ നടത്തി വരുന്ന പ്രവര്‍ ത്തന ങ്ങളെ മൊത്ത ത്തിലും എമിഗ്രേഷന്റെ പ്രവര്‍ ത്തന ങ്ങളെ വിശേഷിച്ചും പ്രവാസി ഇന്ത്യന്‍ സമൂഹ ത്തില്‍ മികച്ച നില യില്‍ എത്തിച്ച തിനുള്ള ആദര മായാണ് പുരസ്‌കാരം സമ്മാനിച്ചത്.
യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്‌തൂമിന്റെ നിര്‍ദ്ദേശ പ്രകാര മാണ് ദുബായ് എമിഗ്രേഷന്‍ (ജനറല്‍ ഡയക്‌ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ്) പുരസ്കാരം നല്‍കി വരുന്നത്.
മിഡില്‍ ഈസ്റ്റ് ചന്ദ്രിക റസിഡന്റ് എഡിറ്ററാണ് ജലീല്‍ പട്ടാമ്പി. ജയ്‌ഹിന്ദി ടി. വി. മിഡില്‍ ഈസ്റ്റ് ന്യൂസ് ഹെഡ് ആയി പ്രവര്‍ത്തി ക്കുകയാണ് എല്‍വിസ് ചുമ്മാര്‍.
ജയ്‌ഹിന്ദിനും (ടി.വി.) മിഡില്‍ ഈസ്റ്റ് ചന്ദ്രികക്കു (പത്രം) മാണ് യു. എ. ഇ. യിലെ ഇന്ത്യന്‍ മാധ്യമ ങ്ങളില്‍ നിന്ന് പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. വാം, ദുബായ് ടി. വി, ഇമാറാത് അല്‍യൗം ഉള്‍പ്പെടെ അറബി ഭാഷാ മാധ്യമ ങ്ങള്‍ക്കും അവാര്‍ഡ് നല്‍കി.
ശൈഖ് സായിദ് റോഡിലെ ജെ. ഡബ്‌ളിയു. മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലില്‍ സംഘടി പ്പിച്ച പ്രത്യേക പരിപാടി യില്‍ ആദര പത്രവും ഫലകവും അടങ്ങിയ അവാര്‍ഡ്, എമിഗ്രേഷന്‍ ഡയറക്‌ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മര്‍റി സമ്മാനിച്ചു.
ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്‌തൂമിന്റെ സാംസ്‌കാരിക ഉപദേഷ്‌ടാവ് ഇബ്രാഹിം ബൂ മില്‍ഹ ഉള്‍പ്പെടെ നിരവധി പ്രഗല്‍ഭരെ മേജര്‍ ജനറല്‍ അല്‍മര്‍റി ചടങ്ങില്‍ ആദരിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പു കളുടെയും സ്വകാര്യ സ്‌ഥാപന ങ്ങളു ടെയും ഉന്നത ഉദ്യോഗ സ്‌ഥരും ചടങ്ങില്‍ സന്നിഹിത രായിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ദുബായ്, പ്രവാസി, ബഹുമതി, മാധ്യമങ്ങള്‍, യു.എ.ഇ.