അബുദാബി : നാടന്‍ കലകള്‍ ഉള്‍പ്പെടുത്തി കേരള സോഷ്യല്‍ സെന്‍റര്‍ ഒരുക്കിയ ഓണാഘോഷം ശ്രദ്ധേയ മായി. കാസര്‍ കോട് മുതല്‍ തിരുവനന്ത പുരം വരെ ഓണവു മായി ബന്ധപ്പെട്ട ആചാര ങ്ങളും അനുഷ്ഠാന ങ്ങളും നാടന്‍ കല കളും ഒരുക്കി വ്യത്യസ്തമായ രീതി യില്‍ ഒരുക്കിയ ആഘോഷം പ്രവാസി കള്‍ക്ക് വേറിട്ട അനുഭവമായി മാറി.
പൂക്കള മത്സര ത്തോടെ ആരംഭിച്ച പരിപാടികള്‍ ഡോ. കെ. പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. സെന്‍റര്‍ പ്രസിഡന്‍റ് എം. യു. വാസു വിന്‍െറ അധ്യക്ഷത യില്‍ ചേര്‍ന്ന സാംസ്കാരിക സമ്മേളന ത്തില്‍ ജനറല്‍ സെക്രട്ടറി സഫറുല്ല പാലപ്പെട്ടി, യു. എ. ഇ. എക്സ്ചേഞ്ച് സോണല്‍ മേധാവി അലക്സ് കരുവേലില്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് ശക്തി തിയറ്റേഴ്സിലെ 25ഓളം പേര്‍ അണിനിരന്ന ചെണ്ട മേള ത്തോടെ പൂത്താലമേന്തിയ കുട്ടികളും സ്ത്രീകളും ചേര്‍ന്ന് മാവേലിയെ വരവേറ്റു.
കാര്‍ഷിക വൃത്തി യുമായി ബന്ധപ്പെട്ട കാള കളി, സെന്‍റര്‍ വനിതാ വിഭാഗം അവതരിപ്പിച്ച കൈകൊട്ടിക്കളി, സുകുമാരന്‍ കണ്ണൂരും സംഘവും ഒരുക്കിയ കോതാമൂരി, അഭിലാഷും സംഘവും അവതരിപ്പിച്ച കുമ്മാട്ടി ക്കളി, പുലിക്കളി, ഓണപ്പാട്ടുകള്‍, ആറന്‍മുള വള്ളം കളി യിലെ തുഴക്കാരനായ പുരുഷോത്തമന്‍ നെടുമ്പ്രയാറും സംഘവും അവതരിപ്പിച്ച വഞ്ചിപ്പാട്ട്, കണ്ണിയാര്‍കളി, മധു പരവൂരും സംഘവും അവതരിപ്പിച്ച വട്ടം കളി, ഉറിയടി, കവുങ്ങ് കയറ്റം, തുമ്പിതുള്ളല്‍ എന്നിവയെല്ലാം ചേര്‍ന്ന് വൈവിധ്യ ങ്ങളുടെ ആഘോഷ മായിരുന്നു.
പൂക്കള മത്സര ത്തില്‍ വനിത കളുടെ വിഭാഗ ത്തില്‍ ആനുഷ്മ ബാല കൃഷ്ണന്‍, അനുപമ ബാല കൃഷ്ണന്‍, ദേവിക ലാല്‍ എന്നിവര്‍ പങ്കെടുത്ത ടീമും കുട്ടി കളുടെ വിഭാഗ ത്തില്‍ നൗറീന നൗഷാദ്, ഊര്‍മ്മിള ബാലചന്ദ്രന്‍, നിമ മനോജ് എന്നിവര്‍ പങ്കെടുത്ത ടീമും ഒന്നാം സമ്മാനാര്‍ഹ രായി.
ഇന്ത്യന്‍ അംബാസഡറുടെ പത്നി ദീപ സീതാറാം, രാജാ ബാലകൃഷ്ണന്‍, സദാനന്ദന്‍ എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍. കലാഭവന്‍ അമീറും സംഘവും നയിച്ച ഘോഷ യാത്രയോടു കൂടിയാണ് ആഘോഷ പരിപാടി കള്‍ക്ക് തിരശ്ശീല വീണത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കേരള സോഷ്യല്‍ സെന്‍റര്‍, സംഘടന