ദുബായ് : താമസ കുടിയേറ്റ വകുപ്പി ന്റെ (General Directorate of Residency and Foreigners Affairs – Dubai. ജി. ഡി. ആർ. എഫ്. എ.) മാധ്യമ പുരസ്കാര ത്തിന് അസീസ് മണമ്മൽ (എടരിക്കോട്) അർഹനായി.
ദുബായ് ഇമിഗ്രേഷൻ ജീവനക്കാരന്‍ കൂടിയായ അസീസ്, സര്‍ക്കാര്‍ വാർത്ത കളും വിവര ങ്ങളും പൊതു ജന ങ്ങൾക്ക് എത്തിച്ചു കൊടുക്കു ന്നതിൽ നടത്തിയ സേവനം പരിഗണിച്ചു കൊണ്ടാണ് ജി. ഡി. ആർ. എഫ്. എ. മാധ്യമ പുരസ്കാരം സമ്മാനിച്ചത്. വകുപ്പ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ മ്മദ് അൽ മര്‍റി പുരസ്കാരം സമ്മാനിച്ചു.
യു. എ. ഇ. യിലെ കലാ – സാംസ്കാരിക രംഗ ങ്ങളിലും സാമൂഹിക – ക്ഷേമ പ്രവർ ത്തന ങ്ങളിലും സജീവമാണ് അസീസ് മണമ്മൽ. 12 വർഷ മായി ദുബായ് എമി ഗ്രേഷ നില്‍ ജോലി ചെയ്യുന്ന അസീസ്, ഏറ്റവും മികച്ച എമിഗ്രേ ഷൻ ജീവന ക്കാരനുള്ള പുരസ്‌കാരം 2 തവണ കരസ്ഥ മാക്കി യിട്ടുണ്ട്.
കോൽക്കളി, ദഫ്മുട്ട്, വട്ട പ്പാട്ട് തുടങ്ങി വിവിധ മാപ്പിള കല കളിൽ നൈപുണ്യം നേടിയ അസീസ്, കേരള ഫോക് ലോർ അക്കാഡമി, മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാഡമി എന്നിവിട ങ്ങളിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
- സോഷ്യൽ മീഡിയയില്‍ കരുതലോടെ : ദുബായ് പോലീസ്
- മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി ദുബായ് പൊലീസ് മേധാവി
- അടിയന്തര സേവനത്തിനു മാത്രമായി ബിൻ സുഖാത്ത് സെന്റര്‍
- പിന്‍സീറ്റ് കുട്ടികൾക്ക് സുരക്ഷിതം : മുന്നറി യിപ്പു മായി പോലീസ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ദുബായ്, പ്രവാസി, ബഹുമതി, മാധ്യമങ്ങള്‍, സാമൂഹ്യ സേവനം