വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല

April 16th, 2026

keep-distance-5-meters-from-school-bus-to-ensure-students-cross-safely-ePathram
അബുദാബി : രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപന ങ്ങളിലും 2026 ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ ക്ലാസ്സ് മുറികളിലെ നേരിട്ടുള്ള പഠനം പുനരാരംഭിക്കും. ഗൾഫ് മേഖലയിലെ സംഘർഷവുമായി ബന്ധപ്പെട്ട പ്രാദേശിക അനിശ്ചിതത്വം അവസാനിച്ച സന്ദർഭ ത്തിലാണ് ഒരു മാസത്തിലേറെ നീണ്ട വിദൂര പഠന ത്തിനു ശേഷം വിദ്യാർത്ഥികൾ ക്ലാസ്സ് മുറി കളിലേക്ക് മടങ്ങുന്നത്.

സ്കൂൾ ബസ്സ് സർവ്വീസുകൾ മാറ്റി വെച്ചതായി വിദ്യാഭ്യാസ മന്ത്രാലയം

ക്ലാസ്സ് മുറികളിലെ പഠനം ആരംഭിക്കുകയും അതിനോടൊപ്പം പ്രവർത്തന ക്രമീകരണങ്ങളുടെ ഭാഗമായി, നിലവിൽ യു. എ. ഇ. യിൽ ഉട നീളമുള്ള സ്‌കൂളുകൾ, പൊതു-സ്വകാര്യ നഴ്‌സറികൾ, കിൻ്റർ ഗാർട്ടനുകൾ, എന്നിവയിലേ ക്കുള്ള സ്കൂള്‍ ബസ്സ് സർവ്വീസുകൾ മാറ്റി വെച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം, ആവശ്യമെങ്കിൽ ക്ലാസ്സ് മുറിയിലെ നേരിട്ടുള്ള പഠനവും ഓൺ ലൈൻ പഠനവും സമന്വയിപ്പിച്ചു കൊണ്ടുള്ള ഹൈ-ബ്രിഡ് രീതി പിന്തുടരാൻ സ്വകാര്യ സ്കൂളുകൾക്ക് അധികൃതർ അനുമതി നൽകിയിട്ടുണ്ട്.

പ്രത്യേക സാഹചര്യങ്ങൾ നില നിൽക്കുന്ന സ്കൂളു കൾക്ക് ഇത് ആശ്വാസം ആയിരിക്കും. എന്നാൽ നിശ്ചിത തിയ്യതിക്ക് ഉള്ളിൽ തന്നെ അധ്യയനം പൂർണ്ണ രീതിയിൽ പുനഃസ്ഥാപിക്കണം എന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

വിദ്യാർത്ഥികളുടെ സുരക്ഷ, സുഗമമായ ഗതാഗത സംവിധാനം ഉറപ്പു വരുത്തി ഉയർന്ന സുരക്ഷാ മാന ദണ്ഡങ്ങൾക്ക് അനുസൃതമായി ബസ്സ് സേവനത്തിൻ്റെ സന്നദ്ധത ഉറപ്പാക്കുവാനും വിവിധ വിഭാഗങ്ങളുടെ അധികാരികളുമായി ഏകോപനം പൂർത്തിയാക്കാനും കൂടിയാണ് സ്കൂൾ ബസ്സ് സർവ്വീസുകൾ മാറ്റി വെക്കുന്നത് എന്നും മന്ത്രാലയം അറിയിച്ചു. * W A M

- pma

വായിക്കുക: , , , , , , , , , , ,

Comments Off on വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം

March 15th, 2026

photo-videography-prohibited-ePathram
അബുദാബി : നിലവിലെ സാഹചര്യത്തിൽ പ്രതിരോധ മന്ത്രാലയം നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ വീഡിയോ ചിത്രീകരിക്കുകയും പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സാമൂഹിക മാധ്യമ ങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത വിവിധ രാജ്യക്കാരായ 45 പ്രവാസികളെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിക്കും.

ഇത്തരം സംഭവങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നതും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും ശിക്ഷാർഹം ആണെന്നും അധികൃതർ അറിയിച്ചു.

ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങൾ അല്ലാതെ ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെയോ മറ്റ് ഏതെങ്കിലും തരത്തിലോ പ്രചരിപ്പിക്കരുത്. ഇത്തരക്കാർക്ക് എതിരെ കടുത്ത നടപടികൾ എടുക്കും എന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. Image Credit : Abu Dhabi Police

- pma

വായിക്കുക: , , , , , , , , ,

Comments Off on തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം

സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു

March 3rd, 2026

cbse-logo-epathram
ന്യൂഡൽഹി : യുദ്ധ പശ്ചാത്തലത്തിൽ ഗള്‍ഫ് രാജ്യങ്ങളിലെ സി. ബി. എസ്. ഇ.-പത്താം ക്ലാസ്സ്, പ്ലസ് ടു പരീക്ഷകൾ മാറ്റി വെച്ചു. യു. എ. ഇ., സൗദി അറേബ്യ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഇറാൻ എന്നീ രാജ്യങ്ങളിലെ സി. ബി. എസ്. ഇ. അഫിലിയേറ്റഡ് സ്‌കൂളുകൾക്കാണ് ഈ അറിയിപ്പ് നൽകിയത്.

2026 മാർച്ച് 5, 6 തീയ്യതികളിൽ നടക്കേണ്ട പരീക്ഷ കളാണ് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി മാറ്റി വെച്ചത്. കൂടുതൽ വിശദമായ വിവരങ്ങൾക്ക് സ്കൂളുകളുമായി ബന്ധപ്പെടുവാനും ഔദ്യോഗിക അറിയിപ്പുകൾക്ക് സി. ബി. എസ്. ഇ. യുടെ വെബ് സൈറ്റ് സന്ദർശിക്കുവാനും അധികൃതർ നിർദ്ദേശിച്ചു. Twitter, TAG : ePathram

- pma

വായിക്കുക: , , , , , , , , , ,

Comments Off on സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു

സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു

February 11th, 2026

republic-day-salute-the-real-hero-2026-ePathram

അബുദാബി : ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷ ങ്ങളുടെ ഭാഗമായി അബുദാബി സാംസ്‌കാരിക വേദി, ഇന്ത്യന്‍ എംബസ്സിയില്‍ സംഘടിപ്പിച്ച ‘സലൂട്ടിംഗ് ദ റിയല്‍ ഹീറോസ്’ എന്ന പരിപാടിയില്‍ 31 മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു. ചടങ്ങില്‍ എംബസ്സി ഡിഫന്‍സ് അറ്റാച്ചെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹര്‍പ്രീത് സിംഗ് ലുത്ര വി. എം. മുഖ്യാതിഥി ആയിരുന്നു. വിവിധ റാങ്കുകളിൽ ഉള്ള മുന്‍കാല സൈനിക ഉദ്യോഗസ്ഥർ പുരസ്കാരങ്ങൾ സ്വീകരിച്ചു.

samskarika-vedhi-honours-former-indian-soldiers-ePathram
സ്വപ്നങ്ങളും സൗഖ്യങ്ങളും പിന്നിലാക്കി രാജ്യ സേവന ത്തിനായ് ജീവിതം സമര്‍പ്പിച്ച സൈനികര്‍ നമ്മുടെ നാടിന്റെ യഥാര്‍ത്ഥ നായകരാണ്. നാം ഇന്ന് അനുഭവിക്കുന്ന സുരക്ഷിതത്വം ഇവരുടെ നിശബ്ദമായ ത്യാഗങ്ങളുടേയും അചഞ്ചലമായ സേവനത്തിന്റേയും ഫലമാണ് എന്ന് ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹര്‍പ്രീത് സിംഗ് ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു.

അബുദാബി സാംസ്‌കാരിക വേദി നടത്തുന്ന ഈ ഒരു ചടങ്ങ് നമ്മുടെ നന്ദിയും ഉത്തരവാദിത്വ ബോധവും പുതുക്കുവാൻ ഉള്ള അവസരമാണ്. അവരുടെ സേവനവും ത്യാഗവും തലമുറകളിലേക്ക് കൈ മാറുവാനുള്ള പ്രചോദനമാണ് എന്നും അദ്ദേഹം പറഞ്ഞു.

കേണല്‍ ഡോ. അജയ് രാജ് ഗുപ്ത, മേജര്‍ ഡോക്ടര്‍ അമോള്‍ പാണ്ടുരംഗ് മൂറെ, സ്‌കോഡ്രന്റ് ലീഡര്‍ സംഗീത നായര്‍ എന്നിവര്‍ അവരുടെ സൈനിക അനുഭവങ്ങള്‍ പങ്കു വെച്ചു.

സാംസ്‌കാരിക വേദി പ്രസിഡണ്ട് സാബു അഗസ്റ്റിന്‍ അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി ബിമല്‍ കുമാര്‍ സ്വാഗതവും ട്രഷറര്‍ മുജീബ് അബ്ദുള്‍ സലാം നന്ദിയും പറഞ്ഞു. വിവിധ സംഘടനാ സാരഥികളും സാമൂഹിക – സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

സാംസ്‌കാരിക വേദി നടത്തിയ ഹരോള്‍ഡ് റോബിണ്‍സന്‍ മെമ്മോറിയല്‍ കളറിംഗ് മല്‍സര വിജയികള്‍ക്കുള്ള സമ്മാന ദാനവും മെരിറ്റ് അവാര്‍ഡും ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു.
*Image Credit  : F B page

- pma

വായിക്കുക: , , , , , ,

Comments Off on സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു

ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും

January 29th, 2026

sheikh-nahyan-bin-mubarak-inaugurate-golden-jubilee-of-indian-school-ePathram
അബുദാബി : ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങൾ യു. എ. ഇ. സഹിഷ്ണുതാ സഹ വര്‍ത്തിത്വ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്യും.

2026 ഫെബ്രുവരി 1 ഞായറാഴ്ച വൈകുന്നേരം 4 മണിക്കു അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ ക്യാംപസില്‍ നടക്കുന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ ചെയര്‍മാന്‍ എം. എ. യൂസഫലി മുഖ്യ അതിഥിയായി സംബന്ധിക്കും.

വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സാമൂഹിക പ്രവർത്തകർ ഉള്‍പ്പടെ സമൂഹത്തിന്റെ നാനാ തുറകളിലും ഉള്ളവർ ആഘോഷ പരിപാടികളിൽ പങ്കെടുക്കും.

വൈവിധ്യമാർന്ന പരിപാടികളുമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ ആയിരിക്കും എന്നും വൈസ് ചെയര്‍മാന്‍ ശരദ് ഭണ്ഡാരി അറിയിച്ചു.

1975 ല്‍ 59 കുട്ടികളുമായി പ്രവര്‍ത്തനം ആരംഭിച്ച അബുദാബി ഇന്ത്യന്‍ സ്‌കൂള്‍, ഇന്ന് പ്രതിവര്‍ഷം 5000 ത്തോളം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നു. അക്കാദമിക് രംഗത്ത് മികവ് പുലര്‍ത്തുന്ന യു. എ. ഇ. യിലെ തന്നെ ഏറ്റവും മികച്ച സ്‌കൂളുകളില്‍ ഒന്നാണ് ഈ സ്ഥാപനം. കൂടാതെ പാഠ്യേതര വിഷയങ്ങളിലും മുന്‍ നിരയിലാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം എന്നും സ്‌കൂൾ അധികൃതർ അറിയിച്ചു

- pma

വായിക്കുക: , , , , ,

Comments Off on ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും

Page 2 of 3112345...102030...Last »

« Previous Page« Previous « ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
Next »Next Page » സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha