തൊഴിലാളി കളുടെ അവകാശ സംരക്ഷണം യു. എ. ഇ. പ്രഥമ പരിഗണന നല്‍കുന്ന വിഷയം : ശൈഖ് നഹ്യാന്‍

May 1st, 2017

logo-year-of-giving-2017-by-uae-government-ePathram.jpg
അബുദാബി : യു. എ. ഇ. പ്രഥമ പരിഗണന നല്‍കുന്ന വിഷയം തൊഴി ലാളി കളുടെ അവകാശ സംരക്ഷണം ആണെന്നും എല്ലാ വിഭാഗ ങ്ങളി ലുമുള്ള തൊഴി ലാളി കളുടെ സാമ്പത്തി കവും സാമൂഹി കവും രാഷ്ട്രീയ പരവു മായ അവ കാശ ങ്ങള്‍ സംരക്ഷി ക്കുവാനും അവസരങ്ങള്‍ സൃഷ്ടി ക്കുവാനും യു. എ. ഇ. ക്ക് കഴിഞ്ഞു എന്നും സാംസ്‌കാ രിക യുവ ജന ക്ഷേമ സാമൂഹിക വിക സന മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍.

യു. എ. ഇ. യുടെ ‘ഇയര്‍ ഓഫ് ഗിവിംഗ്’ ദാന വര്‍ഷാചരണ ത്തി ന്റെ ഭാഗ മായി അബു ദാബി യാസ് ഐലന്‍ഡില്‍ സാംസ്‌കാരിക മന്ത്രാലയം സംഘ ടിപ്പിച്ച അന്താ രാഷ്ട്ര തൊഴിലാളി ദിനാചരണ ത്തില്‍ സംസാരി ക്കുകയായി രുന്നു അദ്ദേഹം.

രാജ്യത്തിന്റെ വളര്‍ച്ച യില്‍ തൊഴി ലാളി കള്‍ നല്‍കിയ സംഭാ വന കളുടെ പ്രാധാന്യം വ്യക്ത മാക്കു കയാണ് തൊഴിലാളി ദിനാചരണ ത്തിലൂടെ ലക്ഷ്യമി ടുന്നത്. തൊഴിലാളി കളുടെ അവകാശ സംരക്ഷണ ങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യ ത്തിന് യു. എ. ഇ. ഭരണാധി കാരി കളോ ടുള്ള നന്ദി യും ശൈഖ് നഹ്യാന്‍ അറിയിച്ചു.

വിവിധ രാജ്യ ങ്ങളില്‍ നിന്നുള്ള എണ്ണായിര ത്തോളം തൊഴി ലാളികള്‍ പങ്കെടുത്ത മേയ് ദിനാ ചരണ പരി പാടി യില്‍ യു. എ. ഇ. സാംസ്‌കാരിക വിജ്ഞാന വികസന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അഫ്ര അല്‍ സബേരി, ഇന്ത്യന്‍ സ്ഥാന പതി നവദീപ് സിംഗ് സൂരി, ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം. എ. യൂസഫലി തുടങ്ങിയവരും സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on തൊഴിലാളി കളുടെ അവകാശ സംരക്ഷണം യു. എ. ഇ. പ്രഥമ പരിഗണന നല്‍കുന്ന വിഷയം : ശൈഖ് നഹ്യാന്‍

എംബസ്സിക്കും കോണ്‍സു ലേറ്റിനും ഞായറാഴ്ച അവധി

April 16th, 2017

abudhabi-indian-embassy-logo-ePathram
അബുദാബി : ഈസ്റ്റര്‍ പ്രമാണിച്ച് ഏപ്രില്‍ 16 ഞായറാഴ്ച അബു ദാബി യിലേയും ദുബായി ലേയും ഇന്ത്യന്‍ നയ തന്ത്ര കാര്യാ ലയ ങ്ങള്‍ക്ക് അവധി ആയിരിക്കും എന്ന് കോണ്‍സു ലേറ്റ് ട്വിറ്റര്‍ പേജി ലൂടെ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on എംബസ്സിക്കും കോണ്‍സു ലേറ്റിനും ഞായറാഴ്ച അവധി

യു. എ. ഇ. യില്‍ നിന്നും ഇന്ത്യ യിലേക്ക് അഞ്ചു വര്‍ഷത്തെ വിസ ഏപ്രില്‍ മുതല്‍

March 3rd, 2017

indian-ambassedor-to-uae-navdeep-singh-suri-ePathram
അബുദാബി : ഇന്ത്യ യിലേക്ക് പോകുന്ന യു. എ. ഇ. പൗര ന്മാ ര്‍ ക്കും, യു. എ. ഇ. റെസി ഡന്‍സ് വിസ യിലു ള്ള മറ്റു രാജ്യ ക്കാര്‍ ക്കും 2017 ഏപ്രില്‍ ഒന്നു മുതല്‍ അഞ്ച് വര്‍ഷ ത്തേ ക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദി ക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരു മാനിച്ച തായി യു. എ. ഇ. യി ലെ ഇന്ത്യന്‍ അംബാ സിഡര്‍ നവ്ദീപ് സിംഗ് സൂരി അറി യിച്ചു.

ഇതു സംബ ന്ധിച്ച നട പടി ക്രമ ങ്ങള്‍ യു. എ. ഇ. യില്‍ ആവും പൂര്‍ത്തി യാവുന്നത്. ഇരു രാജ്യ ങ്ങളും തമ്മി ലുള്ള വ്യാപാര – വാണിജ്യ ബന്ധ ങ്ങള്‍ ശക്തി പ്പെടുന്ന പശ്ചാ ത്തല ത്തില്‍ യു. എ. ഇ. യില്‍ നിന്നും ഇന്ത്യ യിലേ ക്ക് ധാരാളം പേര്‍ നിരന്തരം യാത്ര ചെയ്യു ന്നുണ്ട്. ഇത്തര ക്കാര്‍ ക്കായി അഞ്ചു വര്‍ഷ ത്തേ ക്കുള്ള വിസ അനുവദിച്ചാല്‍ ഇതു സംബ ന്ധിച്ച തിരക്കു കളും കുറക്കുവാന്‍ കഴിയും എന്നും അദ്ദേഹം അറിയിച്ചു.

മറ്റു ഗള്‍ഫ് രാജ്യ ങ്ങളി ലുള്ള വര്‍ക്കും അധി കം വൈകാതെ തന്നെ ഈ സൗകര്യം ലഭ്യ മാവും. അഞ്ചു വര്‍ഷ ത്തേക്കുള്ള മള്‍ട്ടി പ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയും ഇന്ത്യ അനു വദിക്കും.

- pma

വായിക്കുക: , , , , , , ,

Comments Off on യു. എ. ഇ. യില്‍ നിന്നും ഇന്ത്യ യിലേക്ക് അഞ്ചു വര്‍ഷത്തെ വിസ ഏപ്രില്‍ മുതല്‍

യു. എ. ഇ. കോണ്‍സുലേറ്റ് തിരുവനന്ത പുരത്ത് തുറന്നു

October 22nd, 2016

uae-flag-epathram
അബുദാബി : ദക്ഷിണേന്ത്യ യിലെ ആദ്യ യു. എ. ഇ. കോണ്‍സു ലേറ്റ് തിരു വനന്ത പുരത്ത് മണക്കാട് ഫോര്‍ട്ട് പോലീസ് സ്റ്റേഷന് സമീപം തുറന്നു പ്രവര്‍ ത്തനം ആരം ഭിച്ചു. ഇന്ത്യ യിലെ യു. എ. ഇ. യുടെ രണ്ടാ മത്തെ നയ തന്ത്ര കാര്യാ ല യമാണ് ഇത്.

കോണ്‍സു ലേറ്റ് വരുന്ന തോടെ ഇരു രാജ്യ ങ്ങളും തമ്മി ലുള്ള ബന്ധം കൂടുതല്‍ ദൃഢ മാകും എന്നും ഇതിന്റെ പ്രവര്‍ത്ത നങ്ങള്‍ ഏറ്റവും അധികം പ്രയോജനം ലഭി ക്കുക കേരള ത്തില്‍ നിന്നു ള്ള വര്‍ക്ക് ആയി രിക്കും എന്നും യു. എ. ഇ. വിദേശ കാര്യ മന്ത്രാ ലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് മേര്‍ അല്‍ റൈസി പറഞ്ഞു.

സംസ്ഥാന ഗവർണ്ണർ പി. സദാശിവം, മുഖ്യ മന്ത്രി പിണ റായി വിജയന്‍, ഇന്ത്യ യിലെ യു. എ. ഇ. സ്ഥാന പതി ഡോ. അഹമ്മദ് അബ്ദുല്‍ റഹി മാന്‍ അല്‍ ബന്ന, കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, അഹ്മദ് എല്‍ഹാം അല്‍ ദാഹെരി, ഡോ. ശശി തരൂര്‍ എം. പി., അബുദാബി ചേംബര്‍ ഒാഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗ വും ലുലു ഗ്രൂപ്പ് എം. ഡി. യുമായ പത്മശ്രീ എം. എ. യൂസഫലി തുടങ്ങി യവര്‍ ചട ങ്ങില്‍ സംബന്ധിച്ചു.

യു. എ. ഇ. യിലെ ഇന്ത്യ ക്കാരില്‍ 70 ശത മാനവും മല യാളി കളാ ണ്. പ്രവാ സി മല യാളി കളില്‍ 35.5 ശതമാ നവും യു. എ. ഇ. യിലാണ് ഉള്ളത് എന്നും വിനോദ സഞ്ചാരം, ഉന്നത വിദ്യാ ഭ്യാസം എന്നീ മേഖല കളില്‍ യു. എ. ഇ. യും കേരള വും തമ്മിലുള്ള സഹകരണം വര്‍ദ്ധി പ്പിക്കണം എന്നും സംസ്ഥാന ഗവർണ്ണർ പി. സദാശിവം പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on യു. എ. ഇ. കോണ്‍സുലേറ്റ് തിരുവനന്ത പുരത്ത് തുറന്നു

Page 30 of 30« First...1020...2627282930

« Previous Page « ലുലുവിൽ പ്ലാന്റ് ഫെസ്‌റ്റിവൽ
Next » ആര്‍. എസ്. സി. സാഹിത്യോത്സവ് : അബുദാബി സോണിന് കിരീടം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha