സ്വാതന്ത്ര്യ ദിനാഘോഷം എംബസ്സി യിൽ

August 16th, 2017

india-70-years-of-freedom-ePathram
അബുദാബി : ഭാരത ത്തിന്റെ എഴുപതാമത് സ്വാതന്ത്ര്യ ദിന ആഘോഷം വിപുല മായ പരി പാടി കളോടെ അബു ദാബി ഇന്ത്യന്‍ എംബസിയില്‍ നടന്നു. രാവിലെ എട്ട് മണിക്ക് ഇന്ത്യൻ അംബാസിഡർ നവ് ദീപ് സിംഗ് സൂരി ദേശീയ പതാക ഉയര്‍ത്തി ആഘോഷ ങ്ങള്‍ക്ക് നേതൃത്വം നല്‍കി.

തുടര്‍ന്ന് രാഷ്ട്രപതി യുടെ സ്വാതന്ത്ര്യ ദിന സന്ദേശം വായിച്ചു. വിവിധ സംഘടനാ പ്രതി നിധി കളും സാമൂ ഹിക – സാംസ്കാരിക – വാണിജ്യ രംഗ ത്തെ പ്രമു ഖരും തൊഴിലാളികളും സ്കൂൾ വിദ്യാ ർത്ഥി കളും അടക്കം സമൂഹ ത്തിന്റെ നാനാ തുറ കളിൽ ഉള്ളവർ ആഘോഷ പരിപാടി കളിൽ പങ്കാളി കളായി.

അബുദാബി യിലെ വിവിധ ഇന്ത്യൻ വിദ്യാലയ ങ്ങളിൽ നിന്നുള്ള കുട്ടി കൾ അവ തരിപ്പിച്ച ദേശ ഭക്തി ഗാന ങ്ങളും നൃത്ത നൃത്യ ങ്ങളും അരങ്ങേറി.

സ്വാതന്ത്ര്യ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി സംഘ ടിപ്പി ക്കുന്ന സാംസ്കാരിക പരിപാടി ആഗസ്ത് 17 വ്യാഴാഴ്ച വൈകുന്നേരം എട്ടരക്ക് ഇന്ത്യാ സോഷ്യൽ സെന്റ റിൽ നടക്കും.

ഇന്ത്യാ സോഷ്യൽ സെന്റർ, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ, അബുദാബി മലയാളി സമാജം, കേരളാ സോഷ്യൽ സെന്റർ, ഇന്ത്യൻ ലേഡീസ് അസോസ്സി യേഷൻ എന്നീ അംഗീകൃത സംഘടന കൾ സംയുക്ത മായാണ് വൈവിധ്യ മാർന്ന പരിപാടി കൾ അവതരി പ്പിക്കുക.

- pma

വായിക്കുക: , , , , , , , , ,

Comments Off on സ്വാതന്ത്ര്യ ദിനാഘോഷം എംബസ്സി യിൽ

ഐ. എസ്. സി. ഖുർആൻ പാരായണ മത്സരം തിങ്കളാഴ്ച മുതൽ

June 3rd, 2017

dubai-international-holy-quran-award-ePathram
അബുദാബി : ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ സംഘടി പ്പിക്കുന്ന നാലാമത് ഹോളി ഖുർആൻ പാരായണ മത്സര ങ്ങൾക്ക് ജൂൺ 5 തിങ്കളാഴ്ച തുടക്ക മാവും.

ഐ. എസ്. സി. പേട്രണും വി. പി. എസ്. ഗ്രൂപ്പ് മേധാവി യുമായ ഡോക്ടര്‍ ഷംസീർ വയലിൽ മൽസര ത്തിന്റെ ഔപ ചാരിക ഉത്‌ഘാ ടനം നിർവ്വഹിച്ചു.

ഐ. എസ്. സി. പ്രസിഡന്റ് ജോയ് തോമസ് ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ എംബസി പ്രതി നിധി കൾ, ഔഖാഫ് പ്രതി നിധി കൾ, സംഘ ടനാ ഭാരവാഹി കളും സംബ ന്ധിച്ചു. യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽ ത്താൻ അൽ നഹ്യാന്റെ ചരമ വാർ ഷിക ത്തോട് അനു ബന്ധിച്ച് ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാ മിക് അഫ യേഴ്‌സ് ആൻഡ് എൻഡോവ്‌ മെന്റ്‌സിന്റെ (ഔഖാഫ്) സഹ കരണ ത്തോടെ യാണ് ഇന്ത്യാ സോഷ്യൽ സെന്റർ ഖുർ ആൻ പാരായണ മത്സരം സംഘടി പ്പിക്കു ന്നത്.

isc-holy-quraan-recitation-ePathram

ഐ. എസ്. സി. ഖുർആൻ പാരായണ മത്സര വേദി

ജൂൺ അഞ്ചു മുതൽ എട്ടു വരെ നാലു ദിവസം തറാവീഹ് നിസ്കാര ത്തിനു ശേഷം രാത്രി പത്തു മണി മുതലാണ് മൽസരം ആരംഭി ക്കുക. പതിനഞ്ചു വയസിൽ താഴെ പ്രായമുള്ള പെൺ കുട്ടികൾ ഉൾപ്പടെ ഉള്ള വർ അഞ്ചു വിഭാഗ ങ്ങളി ളിലായി പങ്കെടുക്കുന്ന പാരാ യണ മത്സര ത്തിന്റെ ജഡ്ജിംഗ് പാനൽ ഔഖാഫ് മന്ത്രാലയ ത്തിൽ നിന്നുള്ള വരാ യിരിക്കും. യു. എ. ഇ. സ്വദേശി കൾക്കും വിദേശി കൾക്കും ഖുർആൻ പാരാ യണ മൽസര ത്തിൽ പങ്കെടുക്കാം.

ജൂൺ 9 വെള്ളിയാഴ്ച നടക്കുന്ന സമ്മാന ദാന ചടങ്ങിൽ യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ റമദാൻ അതിഥി ആയി എത്തിയ അബ്ദു സമദ് സമദാനി യുടെ പ്രഭാഷണവും ഉണ്ടാകും. വിജയി കൾക്ക് ലുലു ഗ്രൂപ്പ് മേധാവി എം. എ. യൂസഫലി സമ്മാന ങ്ങൾ വിതരണം ചെയ്യും.

- pma

വായിക്കുക: , , , , ,

Comments Off on ഐ. എസ്. സി. ഖുർആൻ പാരായണ മത്സരം തിങ്കളാഴ്ച മുതൽ

തൊഴിലാളി കളുടെ അവകാശ സംരക്ഷണം യു. എ. ഇ. പ്രഥമ പരിഗണന നല്‍കുന്ന വിഷയം : ശൈഖ് നഹ്യാന്‍

May 1st, 2017

logo-year-of-giving-2017-by-uae-government-ePathram.jpg
അബുദാബി : യു. എ. ഇ. പ്രഥമ പരിഗണന നല്‍കുന്ന വിഷയം തൊഴി ലാളി കളുടെ അവകാശ സംരക്ഷണം ആണെന്നും എല്ലാ വിഭാഗ ങ്ങളി ലുമുള്ള തൊഴി ലാളി കളുടെ സാമ്പത്തി കവും സാമൂഹി കവും രാഷ്ട്രീയ പരവു മായ അവ കാശ ങ്ങള്‍ സംരക്ഷി ക്കുവാനും അവസരങ്ങള്‍ സൃഷ്ടി ക്കുവാനും യു. എ. ഇ. ക്ക് കഴിഞ്ഞു എന്നും സാംസ്‌കാ രിക യുവ ജന ക്ഷേമ സാമൂഹിക വിക സന മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍.

യു. എ. ഇ. യുടെ ‘ഇയര്‍ ഓഫ് ഗിവിംഗ്’ ദാന വര്‍ഷാചരണ ത്തി ന്റെ ഭാഗ മായി അബു ദാബി യാസ് ഐലന്‍ഡില്‍ സാംസ്‌കാരിക മന്ത്രാലയം സംഘ ടിപ്പിച്ച അന്താ രാഷ്ട്ര തൊഴിലാളി ദിനാചരണ ത്തില്‍ സംസാരി ക്കുകയായി രുന്നു അദ്ദേഹം.

രാജ്യത്തിന്റെ വളര്‍ച്ച യില്‍ തൊഴി ലാളി കള്‍ നല്‍കിയ സംഭാ വന കളുടെ പ്രാധാന്യം വ്യക്ത മാക്കു കയാണ് തൊഴിലാളി ദിനാചരണ ത്തിലൂടെ ലക്ഷ്യമി ടുന്നത്. തൊഴിലാളി കളുടെ അവകാശ സംരക്ഷണ ങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യ ത്തിന് യു. എ. ഇ. ഭരണാധി കാരി കളോ ടുള്ള നന്ദി യും ശൈഖ് നഹ്യാന്‍ അറിയിച്ചു.

വിവിധ രാജ്യ ങ്ങളില്‍ നിന്നുള്ള എണ്ണായിര ത്തോളം തൊഴി ലാളികള്‍ പങ്കെടുത്ത മേയ് ദിനാ ചരണ പരി പാടി യില്‍ യു. എ. ഇ. സാംസ്‌കാരിക വിജ്ഞാന വികസന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അഫ്ര അല്‍ സബേരി, ഇന്ത്യന്‍ സ്ഥാന പതി നവദീപ് സിംഗ് സൂരി, ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം. എ. യൂസഫലി തുടങ്ങിയവരും സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on തൊഴിലാളി കളുടെ അവകാശ സംരക്ഷണം യു. എ. ഇ. പ്രഥമ പരിഗണന നല്‍കുന്ന വിഷയം : ശൈഖ് നഹ്യാന്‍

എംബസ്സിക്കും കോണ്‍സു ലേറ്റിനും ഞായറാഴ്ച അവധി

April 16th, 2017

abudhabi-indian-embassy-logo-ePathram
അബുദാബി : ഈസ്റ്റര്‍ പ്രമാണിച്ച് ഏപ്രില്‍ 16 ഞായറാഴ്ച അബു ദാബി യിലേയും ദുബായി ലേയും ഇന്ത്യന്‍ നയ തന്ത്ര കാര്യാ ലയ ങ്ങള്‍ക്ക് അവധി ആയിരിക്കും എന്ന് കോണ്‍സു ലേറ്റ് ട്വിറ്റര്‍ പേജി ലൂടെ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on എംബസ്സിക്കും കോണ്‍സു ലേറ്റിനും ഞായറാഴ്ച അവധി

കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി എം. ജെ. അക്ബർ യു. എ. ഇ. യില്‍

April 10th, 2017

minister-mj-akber-visit=-abudhabi-indian-embassy-ePathram

അബുദാബി : ഔദ്യോഗിക സന്ദർശനാർ ത്ഥം യു. എ. ഇ. യില്‍ എത്തിയ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി എം. ജെ. അക്ബർ അബു ദാബി ഇന്ത്യൻ എംബസ്സി സന്ദര്‍ശിച്ചു. അംബാസിഡർ നവദീപ് സിംഗ് സൂരി യും വിവിധ വകുപ്പ് സെക്രട്ടറി മാരും എംബസ്സി ഉദ്യോഗസ്ഥരും ചേർന്ന് മന്ത്രിയെ സ്വീകരി ച്ചു.

മുൻകാലങ്ങളെ അപേക്ഷിച്ച് എല്ലാ രാജ്യ ങ്ങളു മായും ഇന്ത്യക്ക് മികച്ച നയ തന്ത്ര ബന്ധങ്ങളാ ണുള്ളത് എന്നും ഇന്ത്യയും യു. എ. ഇ യും തമ്മിലുള്ള ഉഭയ കക്ഷി ബന്ധ ങ്ങളിലും വ്യാപാര വാണിജ്യ രംഗത്തും കഴിഞ്ഞ രണ്ടു വര്‍ഷ ങ്ങളായി മികച്ച മുന്നേറ്റ മാണ് ഉണ്ടാ യിരി ക്കുന്നത് എന്നും മന്ത്രി എം. ജെ. അക്ബർ പറഞ്ഞു.

പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ യു. എ. ഇ. സന്ദർശ നവും അബുദാബി കിരീട അവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശനവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധ ങ്ങള്‍ക്കു കൂടുതല്‍ ശക്തി പകര്‍ന്നു.

മൂന്നര മണിക്കൂർ യാത്ര ചെയ്താല്‍ എത്താവുന്ന ദൂരം മാത്രമുള്ള യു. എ. ഇ.യിലേക്ക് ഒരു ഇന്ത്യൻ പ്രധാന മന്ത്രി സന്ദർശനത്തിന് വരാൻ 34 വർഷ ക്കാലം എടുത്തു എന്നത് ഏറെ അദ്‌ഭുത പ്പെടു ത്തുന്നു എന്നും സാന്ദര്‍ഭി ക മായി മന്ത്രി എം. ജെ. അക്ബർ പറഞ്ഞു.

ഇന്ത്യൻ ബിസിനസ്സ് ആൻഡ്‌ പ്രൊഫ ഷണൽ ഗ്രൂപ്പും (ഐ. ബി. പി. ജി) യും ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാറ്റേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ (ഐ. സി. എ. ഐ.) യും ചേർന്ന് സംഘടി പ്പിച്ച യോഗ ത്തിൽ സംബ ന്ധിക്കു വാനായി അബു ദാബി ഇന്ത്യൻ എംബസ്സി യിൽ എത്തിയ തായി രുന്നു അദ്ദേഹം.

- pma

വായിക്കുക: , , , , ,

Comments Off on കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി എം. ജെ. അക്ബർ യു. എ. ഇ. യില്‍

Page 26 of 32« First...1020...2425262728...Last »

« Previous Page« Previous « ഇസ്‌റാഅ് മിഅ്‌റാജ് അവധി പ്രഖ്യാപിച്ചു
Next »Next Page » വാട്ട്സാപ്പ് വഴി മയക്കു മരുന്നു വില്പന നടത്തിയ പാക് സ്വദേശി പിടി യില്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha