
അബുദാബി : കേരള സർക്കാരിന്റെ നേതൃത്വ ത്തിൽ നടപ്പി ലാക്കിയ മലയാളം മിഷൻ അബുദാബി ചാപ്റ്റർ രുപീകരണ യോഗം കേരള സോഷ്യൽ സെന്ററിൽ നടന്നു.
കെ. എസ്. സി. പ്രസിഡണ്ട് പി. പത്മനാഭൻ (കൺവീനർ) അബു ദാബി മലയാളി സമാജം ചീഫ് കോഡി നേറ്റർ പുന്നൂസ് ചാക്കോ, കെ. എസ്. സി. വനിതാ വിഭാഗം കൺവീനർ സിന്ധു ഗോവിന്ദൻ നമ്പൂതിരി (ജോയിന്റ് കൺവീനർമാർ) എന്നിവരുടെ നേതൃത്വ ത്തിൽ വിവിധ സംഘ ടനാ പ്രതിനിധി കളെ ഉൾപ്പെടുത്തി 15 അംഗ കമ്മിറ്റി യാണു രൂപീകരിച്ചത്.
മലയാളി ഉള്ളിട ത്തെല്ലാം മലയാളം എന്ന ആശയം വ്യാപി പ്പിക്കു ന്നതി ന്റെ ഭാഗ മായി പ്രവർത്തി ക്കുന്ന തിന്നായി കേരള ത്തിന്റെ പുറത്തും മലയാളി കൾക്ക് ഏറെ ഗുണ പ്രദമാകാവുന്ന തരത്തിൽ തയ്യാ റാക്കി യിട്ടുള്ള കരിക്കുലവും അതിന്റെ പ്രവർത്തന രീതിയും വിശദീകരിച്ചു കൊണ്ട് മല യാളം മിഷൻ യു. എ. ഇ. ചീഫ് കോഡിനേറ്ററും ലോക കേരള സഭാംഗ വുമായ കെ. എൽ. ഗോപി മുഖ്യ പ്രഭാ ഷണം നടത്തി.
ശക്തി തിയ്യറ്റേഴ്‌സ് പ്രസിഡണ്ട് കൃഷ്ണ കുമാർ, കെ. ബി. മുരളി, ബിജിത് കുമാർ, അജീബ് പരവൂർ തുടങ്ങി യവർ സംബന്ധിച്ചു.