അബുദാബി : യു. എ. ഇ. വിദേശ കാര്യ – രാജ്യാ ന്തര സഹകരണ വകുപ്പു മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദിന്റെ ഇന്ത്യാ സന്ദര്‍ശന ത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നിരവധി വ്യാപാ ര വാണിജ്യ കരാറു കളില്‍ ഒപ്പു വെച്ചു.
പ്രധാന മന്ത്രി നരേന്ദ്ര മോഡി, വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്, വിദേശ കാര്യ സഹ മന്ത്രി എം. ജെ. അക്ബർ, കേന്ദ്ര പെട്രോളിയം – പ്രകൃതി വാതക വകുപ്പു മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, ദേശിയ സുരക്ഷാ ഉപ ദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി ശൈഖ് അബ്ദുള്ള ചർച്ച നടത്തി.
ഇന്റർ നാഷനൽ കൗൺസിൽ ഓഫ് വേൾഡ് അഫ യേഴ്സിൽ നടന്ന സംവാദ പരി പാടിക്കു ശേഷം മുഗള്‍ ഭരണാധി കാരി ഹുമയൂണിന്റെ ശവ കുടീരത്തില്‍ ശൈഖ് അബ്ദുല്ല സന്ദര്‍ശനം നടത്തി.
ഇരു രാജ്യങ്ങളും തമ്മിൽ പല മേഖല കളി ലുള്ള പങ്കാളി ത്തവും സഹ കര ണവും ശക്തി പ്പെടു ത്തുന്ന തിന്റെ ഭാഗ മായി വിവിധ മന്ത്രി മാരു മായി അദ്ദേഹം കൂടി ക്കാഴ്ച നടത്തി. ഈ മാസം 30 വരെ നീളുന്ന സന്ദർശന ത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ കൂടുതല്‍ സുപ്രധാന കരാറു കൾ ഒപ്പു വെക്കും എന്ന് പ്രതീക്ഷി ക്കുന്നു.
- Image credit : W A M
- sushama swaraj