ഇന്ത്യ യും യു.​ എ.​ ഇ. യും തമ്മിൽ സുപ്രധാന കരാറു കൾ ഒപ്പു വെച്ചു

February 12th, 2018

narendra-modi-with-sheikh-muhammed-bin-zayed-ePathram.
അബുദാബി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി യുടെ യു. എ. ഇ. സന്ദര്‍ശന ത്തിനിടെ അബുദാബി കിരീട അവ കാശി യും സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറു മായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാ നു മായി നടത്തിയ കൂടി ക്കാ ഴ്ച യിൽ ഇന്ത്യയും യു. എ. ഇ.യും തമ്മിൽ മാനവ വിഭവ ശേഷി, ഉൗർജ്ജം, റെയിൽവേ, ധന കാര്യ സേവനം എന്നീ മേഖല കളിലെ മെച്ചപ്പെട്ട സഹ കരണ ത്തിനായുള്ള കരാറു കളില്‍ ഒപ്പു വെച്ചു.

തൊഴിൽ തട്ടിപ്പു കളിൽ നിന്നും ചൂഷണ ങ്ങളി ൽ നിന്നും യു. എ. ഇ.യിലെ ഇന്ത്യൻ തൊഴി ലാളി കളെ രക്ഷി ക്കു വാന്‍ കഴിയുന്നതാണ് മാനവ വിഭവ ശേഷി മേഖല യിലെ കരാർ. ഇത് പ്രാബല്യത്തില്‍ ആകുന്നതോടെ യു. എ. ഇ. യിലെ ഇന്ത്യൻ തൊഴി ലാളി കളുടെ കരാർ നിയമനം കൂടു തൽ വ്യവസ്ഥാപിതമാകും.

-Image Credit : W A M 

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യ യും യു.​ എ.​ ഇ. യും തമ്മിൽ സുപ്രധാന കരാറു കൾ ഒപ്പു വെച്ചു

യു. എ. ഇ. തൊഴിൽ വിസ : സ്വഭാവ സർട്ടിഫിക്കറ്റ്​ നിയമം പ്രാബല്യത്തിൽ

February 4th, 2018

logo-uae-ministry-of-foreign-affairs-and-international-cooperation-ePathram
അബുദാബി : യു. എ. ഇ. യിലെ തൊഴിൽ വിസക്ക് അപേക്ഷി ക്കുന്ന വിദേശി കൾ സ്വഭാവ സർട്ടി ഫിക്കറ്റ് സമർ പ്പിക്കണം എന്ന നിയമം 2018 ഫെബ്രു വരി 4 ഞായ റാഴ്ച മുതല്‍ പ്രാബല്യ ത്തില്‍ വന്നു. യു. എ. ഇ. യില്‍ തൊഴില്‍ വിസക്ക് അപേക്ഷി ക്കുന്ന എല്ലാ വിദേശി കള്‍ക്കും ഇത് ബാധക മാണ്.

സ്വന്തം രാജ്യത്തെ സര്‍ക്കാര്‍ അധികൃതര്‍ അല്ലെങ്കില്‍ ലോക്കല്‍ പൊലീസ് എന്നിവിട ങ്ങളില്‍ നിന്നോ അതല്ലെ ങ്കില്‍ കഴിഞ്ഞ അഞ്ചു വർഷ മായി താമസിക്കുന്ന രാജ്യ ത്തെ അധി കൃതരിൽ നിന്നു മാണ് സ്വഭാവ സർട്ടി ഫിക്കറ്റ് കരസ്ഥമാക്കേണ്ടത്. തുടര്‍ന്ന് അതതു രാജ്യങ്ങ ളിലെ യു. എ. ഇ. എംബസ്സി യിൽ നിന്നോ യു. എ. ഇ. വിദേശ കാര്യ മന്ത്രാ ലയ ത്തിൽ നിന്നോ അന്താ രാഷ്ട്ര സഹ കര ണ മന്ത്രാലയ ത്തിന്റെ കസ്റ്റമര്‍ ഹാപ്പിനെസ്സ് സെന്റ റുകള്‍ വഴിയും സ്വഭാവ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യ പ്പെടു ത്താം.

നിലവില്‍ യു. എ. ഇ. യില്‍ ജോലി ചെയ്യുന്ന വിദേശി കള്‍ പുതിയ തൊഴില്‍ വിസ യിലേക്കു മാറുകയാ ണെങ്കി ലും സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്കണം. എന്നാല്‍ വിസ പുതു ക്കുമ്പോള്‍ സ്വഭാവ സര്‍ട്ടിഫി ക്കറ്റ് ആവശ്യ മില്ല. ആശ്രിത വിസ ക്കും ടൂറിസ്റ്റ് വിസ ക്കും സന്ദര്‍ശന വിസ ക്കും സ്വഭാവ സര്‍ട്ടിഫിക്കറ്റ് നൽകേണ്ടതില്ല.

ദീർഘ കാല മായി യു. എ. ഇ. യിൽ താമസി ക്കുന്ന വർക്ക് അബു ദാബി പോലീസില്‍ നിന്നോ ദുബായ് പോലീ സില്‍ നിന്നോ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാം.

- pma

വായിക്കുക: , , , ,

Comments Off on യു. എ. ഇ. തൊഴിൽ വിസ : സ്വഭാവ സർട്ടിഫിക്കറ്റ്​ നിയമം പ്രാബല്യത്തിൽ

റിപ്പബ്ലിക്ക് ദിന ആഘോഷവും ജവാൻ മാരെ ആദരിക്കലും

January 25th, 2018

flag-of-india-ePathram
അബുദാബി : ഇന്ത്യൻ റിപ്പബ്ലിക്ക് ദിന ആ ഘോഷ ങ്ങളുടെ ഭാഗ മായി സാംസ്കാരിക കൂട്ടായ്മ യായ സോഷ്യൽ ഫോറം അബു ദാബി യുടെ നേതൃത്വ ത്തില്‍  ജവാന്മാരെ ആദ രി ക്കുന്നു.

ജനുവരി 26 വെള്ളി യാഴ്ച ഉച്ചക്ക് ഒന്നര മണിക്ക് മുസഫ യിലെ അഹല്യ ആശു പത്രി യിൽ വെച്ച് സംഘ ടിപ്പി ക്കുന്ന റിപ്പബ്ലിക്ക് ദിന ആഘോഷ പരിപാടി യില്‍ വെച്ചാണ് ഇന്ത്യൻ സൈന്യ ത്തിൽ നിന്നും വിരമിച്ച് യു. എ. ഇ. യിൽ ജീവിക്കുന്ന ജവാൻ മാരെ ആദരി ക്കുന്നത്.

രാവിലെ പത്തര മണിക്ക് സ്‌കൂൾ കുട്ടികൾക്കായി ചിത്ര രചനാ മത്സര വും അതോടൊപ്പം സൗജന്യ മെഡി ക്കൽ ക്യാമ്പും നടക്കും എന്നു ഭാര വാഹി കള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് : സുരേഷ് കുമാർ – 055 70 59 769

- pma

വായിക്കുക: , , , , ,

Comments Off on റിപ്പബ്ലിക്ക് ദിന ആഘോഷവും ജവാൻ മാരെ ആദരിക്കലും

കൈയ്യക്ഷരത്തില്‍ എഴുതിയ പി. ഐ. ഒ. കാര്‍ഡു കള്‍ മാറ്റണം : ഇന്ത്യന്‍ എംബസ്സി

November 22nd, 2017

abudhabi-indian-embassy-logo-ePathram
അബുദാബി : കൈയ്യക്ഷരത്തില്‍ എഴുതിയ പി. ഐ. ഒ. (പേഴ്‌സന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) കാര്‍ഡു കള്‍ 2017 ഡിസംബര്‍ 31 നു മുന്‍പ് ഒ. സി. ഐ. (ഓവര്‍ സീസ് സിറ്റി സണ്‍ ഓഫ് ഇന്ത്യ) കാര്‍ഡുകള്‍ ആക്കി മാറ്റണം എന്ന് ഇന്ത്യന്‍ എംബസ്സി നിര്‍ദ്ദേശം.

ഫീസ് നിരക്കില്ലാതെ കാര്‍ഡുകള്‍ മാറ്റി വാങ്ങു വാനുള്ള തിയ്യതി ഇനിയും നീട്ടി നല്‍കില്ല എന്ന് ബന്ധ പ്പെട്ട അഥോ റിറ്റി തീരു മാനി ച്ചിട്ടുണ്ട് എന്നും ഇന്ത്യന്‍ എംബസ്സി പുറത്തിറക്കിയ വാര്‍ത്താ ക്കുറി പ്പില്‍ പറയുന്നു.

abudhabi-indian-embassy-warning-to-holders-of-hand-written-pio-card-ePathram

ഇന്ത്യന്‍ എംബസ്സി വാര്‍ത്താക്കുറിപ്പ്

ഡിസംബര്‍ 31- നു ശേഷം പുതിയ ഒ. സി. ഐ. കാര്‍ഡിന് അപേക്ഷി ക്കുവാൻ 275 യു. എസ്. ഡോളര്‍ (ഏകദേശം 1010 ദിര്‍ഹം) ഫീസ് നൽകേ ണ്ടി വരും.

കൈയ്യക്ഷര ത്തില്‍ എഴുതിയ പി. ഐ. ഒ. കാര്‍ ഡു കളു മായി പോകു ന്നവരെ ഇന്ത്യന്‍ ഇമി ഗ്രേഷന്‍ കൗണ്ട റില്‍ തടയു കയും തിരി ച്ചയ ക്കു കയും ചെയ്യും എന്നും എംബസ്സി മുന്നറി യിപ്പ് നൽകുന്നു.

- pma

വായിക്കുക: , , , , , , ,

Comments Off on കൈയ്യക്ഷരത്തില്‍ എഴുതിയ പി. ഐ. ഒ. കാര്‍ഡു കള്‍ മാറ്റണം : ഇന്ത്യന്‍ എംബസ്സി

ആയുഷ് സമ്മേളനം നവംബര്‍ 9 മുതൽ ദുബായിൽ

November 6th, 2017

logo-ayush-ePathram

അബുദാബി : പ്രഥമ ആയുഷ് അന്തര്‍ ദേശീയ സമ്മേള നവും ശാസ്ത്ര പ്രദർശ നവും നവംബര്‍ 9 മുതൽ 11 വരെ മൂന്നു ദിവസ ങ്ങളി ലായി ദുബായ് ഇന്റര്‍ നാഷണല്‍ കൺ വൻഷൻ ആൻഡ് എക്‌സി ബിഷൻ സെന്റ റിൽ നടക്കും.

കേന്ദ്ര ആയുഷ് മന്ത്രാലയ ത്തിന്റെ സഹ കരണ ത്തോടെ അബുദാബി ഇന്ത്യൻ എംബസി, ദുബായ് ഇന്ത്യൻ കോൺ സു ലേറ്റ്, സയൻസ് ഇന്ത്യ ഫോറവും സംയുക്ത മായി സംഘടി പ്പി ക്കുന്ന പരി പാടി യുടെ ഉദ്ഘാടനം യു. എ. ഇ. സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍ നിര്‍വ്വഹിക്കും. കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക്, യു. എ. ഇ. ആരോഗ്യ – രോഗ പ്രതിരോധ കാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്‍ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസർ അൽ ഉവൈസ്, സന്തോഷ കാര്യ സഹ മന്ത്രി ഉഹൂദ് ബിൻത് ഖൽഫാൻ അല്‍ റൗമി എന്നിവര്‍ പങ്കെടുക്കും.

ayush-conference-press-meet-ePathram

ആയുർവേദ, യോഗ ആന്‍ഡ് നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോ പ്പതി എന്നിവയുടെ സമ്മോ ഹന മാണ് ആയുഷ്. ഈ രംഗ ങ്ങളിൽ നിന്നുള്ള 600 ഓളം പ്രതി നിധി കളും 20 ലോക രാജ്യ ങ്ങളില്‍ നിന്നുള്ള വിദഗ്ധ രും ആയുഷ് സമ്മേള നത്തിൽ പങ്കെടുക്കും എന്നും ഇന്ത്യൻ സോഷ്യൽ സെന്ററിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളന ത്തിൽ ഇന്ത്യൻ അംബാ സിഡർ നവദീപ് സിംഗ് സൂരി അറി യിച്ചു.

ജീവിത ശൈലി രോഗങ്ങള്‍ പ്രതിരോധി ക്കുവാ നുള്ള അറിവു കളാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം പങ്കു വെക്കുക.

ആയുഷ് സമ്മേളന ത്തിന്റെ ചെയര്‍ മാനും എന്‍. എം. സി. ഗ്രൂപ്പ് മേധാവി യുമായ ഡോ. ബി. ആര്‍. ഷെട്ടി, ജനറല്‍ സെക്രട്ടറി ഡോ. ശ്യാം വി. എല്‍, സയന്‍സ് ഇന്ത്യാ ഫോറം പ്രസിഡന്റ് മഹേഷ് നായര്‍, ജി. സി. സി. കോഡിനേറ്റര്‍ ടി. എം. നന്ദ കുമാര്‍, ഐ. എസ്. സി. ആക്ടിംഗ് പ്രസിഡണ്ട് ജയ ചന്ദ്രന്‍ നായര്‍, എ. ഡി. എഫ്. സി. എ. സി.ഇ.ഒ. റാഷിദ് മുഹമ്മദ് അലി അല്‍ റാസ് അല്‍ മന്‍സൂരി, അംറോക് ടെക്‌നിക്കല്‍ മാനേജര്‍ ജിഹാദ് അലി സായിദ് അല്‍ അലവി എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on ആയുഷ് സമ്മേളനം നവംബര്‍ 9 മുതൽ ദുബായിൽ

Page 25 of 30« First...1020...2324252627...30...Last »

« Previous Page« Previous « നോട്ട്​ നിരോധനം : പ്രൊഫൈൽ ചിത്രം കറുപ്പാക്കി പ്രതിഷേധിക്കുക
Next »Next Page » നോട്ട്​ നിരോധനം അബദ്ധമായിരുന്നു : മന്‍മോഹന്‍ സിംഗ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha