അബുദാബി : വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്ക് താമസ രേഖ കള്‍ ശരി യാക്കു വാനും പിഴ അട ക്കാതെ രാജ്യം വിടാനും ഉള്ള അവ സരം ഒരുങ്ങുന്ന തായി ‘ഫെഡറല്‍ അഥോ റിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ ഷിപ്പ്’ വിഭാഗം (എഫ്. എ. ഐ. സി.) അധികൃതർ.
ന്യായ മായ പിഴ ഒടുക്കി നിയമാനുസൃതം യു. എ. ഇ. യിൽ തുടരുവാനോ അതല്ലെങ്കിൽ സ്വമേധയാ രാജ്യം വിട്ടു പോകുവാനോ ഉള്ള അവ സരം വിദേശി കൾക്ക് നൽകും എന്ന് എഫ്. എ. ഐ. സി. ചെയർ മാൻ അലി മുഹമ്മദ് ബിൻ ഹമ്മദ് അൽ ഷംസി പറഞ്ഞു. ‘Protect Yourself by Modifying Your Status‘ എന്ന പേരി ലാണ് ഈ പൊതു മാപ്പ് പദ്ധതി നടപ്പി ലാക്കുന്നത്.
താമസ വിസയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് അധിക സമയം കൊടുക്കാം എന്നുള്ള മന്ത്രി സഭാ യോഗ തീരു മാന ത്തിന്റെ ഭാഗ മായിട്ടാണ് ഇത്.
അനധികൃത മായി രാജ്യത്തു തങ്ങുന്നവര്‍ പുതിയ വിസ യിലേക്ക് മാറാനും, തൊഴില്‍ കണ്ട ത്താനും അല്ലെ ങ്കില്‍ സ്വദേശ ത്തേക്ക് പിഴ യില്ലാതെ മട ങ്ങു വാനും ‘Protect Yourself by Modifying Your Status‘ എന്ന ഈ പദ്ധതി വഴി സാധിക്കും.
എന്നാല്‍ ഈ കാല യളവിന് ശേഷ വും താമസ രേഖകള്‍ ശരിയാകാതെ രാജ്യത്ത് നില്‍ക്കു ന്നവ ര്‍ക്ക് കനത്ത പിഴ യും നിയമ നടപടി കളും നേരിടേണ്ടി വരും.
ഇതിനു മുന്‍പ് 2013 ൽ രണ്ടു മാസ ക്കാലം നീണ്ട പൊതു മാപ്പ് പ്രഖ്യാപിച്ച പ്പോൾ അര ലക്ഷത്തിൽ അധികം വിദേശി കള്‍ അന്ന് പൊതു മാപ്പ് ആനുകൂല്യം പ്രയോജന പ്പെടുത്തി യിരുന്നു.
- W A M
- F A I C
- പൊതുമാപ്പ് : ഔട്ട്പാസിന് ഫീസ് നൽകേണ്ട
- 385 അനധികൃത താമസക്കാര്‍ പിടിയിലായി
- ഐ. ഡി. കാർഡ് തിരുത്തുവാൻ 150 ദിർഹം
- എമിറേറ്റ്സ് ഐഡന്റിറ്റി അഥോറിറ്റിയുടെ പേരു മാറ്റി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തൊഴിലാളി, നിയമം, പ്രവാസി, യു.എ.ഇ., സാമൂഹ്യ സേവനം