അബുദാബി : യു. എ. ഇ. ഗവണ്‍മെന്റ് പ്രഖ്യാപിച്ച സഹിഷ്ണുതാ വർഷ (ഇയര്‍ ഓഫ് ടോളറന്‍സ്) സന്ദേശം സാധാരണ ക്കാരായ തൊഴി ലാളി കളിൽ എത്തി ക്കുന്ന തിനായി ‘റണ്‍ ഫോര്‍ ടോളറന്‍സ്’ എന്ന പേരിൽ അബു ദാബി മഫ്‌റഖില്‍ തൊഴി ലാളി കളുടെ കൂട്ടയോട്ടം സംഘടി പ്പിച്ചു.
വിവിധ രാജ്യങ്ങളില്‍ നിന്നും യു. എ. ഇ. യില്‍ എത്തിയ തൊഴി ലാളി കള്‍ക്കിടയില്‍ സഹിഷ്ണുത വളര്‍ ത്തുക എന്ന ഉദ്ദേശ ത്തോടു കൂടി യാണ് അബു ദാബി മുനിസി പ്പാലി റ്റിയും ആരോഗ്യ മേഖല യിലെ മലയാളി സാന്നി ദ്ധ്യമായ വി. പി. എസ്. ഹെല്‍ത്ത് കെയറും സംയുക്ത മായി ‘റണ്‍ ഫോര്‍ ടോളറ ന്‍സ്’ ഒരുക്കിയത്.
ഇത്തരം പരിപാടി കള്‍ രാജ്യത്തെ വിവിധ മേഖലയില്‍ ജോലി ചെയ്യുന്ന പല രാജ്യ ങ്ങളില്‍ നിന്നുള്ള തൊഴി ലാളി കള്‍ ക്കിട യില്‍ സ്‌നേഹ വും സഹകരണവും സൃഷ്ടി ക്കാന്‍ സഹായിക്കും എന്ന് അബു ദാബി മുനി സി പ്പാലിറ്റി സര്‍വ്വീസസ് ആന്‍ഡ് സോഷ്യല്‍ ഹാപ്പി നെസ് വിഭാഗ ത്തിന്റെ ജനറല്‍ മാനേജര്‍ ഈദ് അല്‍ മസ്‌റൂയി പറഞ്ഞു.
യു. എ. ഇ. ഗവണ്‍മെന്റിന്റെ ഇത്തരം പദ്ധതി കളോട് പങ്കു കൊള്ളു വാൻ കഴി യുന്നത് ഒരു അംഗീ കാര മായി കാണുന്നു എന്ന് എല്‍. എല്‍.എച്ച്., ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് സി. ഇ. ഒ. സഫീര്‍ അഹമ്മദ് അഭി പ്രായ പ്പെട്ടു. ‘വിവിധ രാജ്യ ങ്ങളില്‍ നിന്നും വന്നിട്ടുള്ള വർക്ക് തണലായ രാജ്യമാണ് യു. എ. ഇ. ഇത്തരം പരി പാടി കള്‍ പല നാടു കളില്‍ നിന്നും എത്തി യിട്ടുള്ള ആളു കള്‍ക്കിട യില്‍ സഹകരണം ഉറപ്പാക്കുന്നതില്‍ വലിയ പങ്കു വഹിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അബുദാബി മുനിസിപ്പാലിറ്റി, വി. പി. എസ്. ഹെല്‍ത്ത് കെയര്‍, അബുദാബി പോലീസ്, എമിറേറ്റസ് റെഡ് ക്രസന്റ്, സോണ്‍ കോര്‍പ് എന്നിവ യിലെ ഉദ്യോഗ സ്ഥര്‍ ചെര്‍ന്നു ഫ്‌ളാഗ് ഓഫ് ചെയ്തു. ഇന്ത്യ, പാക്കി സ്ഥാൻ, ആഫ്രിക്ക, ബംഗ്ലദേശ്, ഫിലി പ്പൈൻസ്, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യ ങ്ങളിൽ നിന്നുള്ള നൂറോളം തൊഴി ലാളി കള്‍ ‘റണ്‍ ഫോര്‍ ടോളറന്‍സ്’ കൂട്ടയോട്ട ത്തില്‍ പങ്കാളി കളായി
മഫ്‌റഖിലെ അല്‍ ജാബര്‍ മദീന യില്‍ നിന്നും ആരം ഭിച്ച കൂട്ട യോട്ടം അഞ്ചു കിലോ മീറ്റര്‍ താണ്ടി മജന്റ ലേബർ ക്യാമ്പിൽ സമാപിച്ചു. മത്സര വിജയി കളെ ആദരി ക്കു കയും മെഡലുകള്‍ സമ്മാനി ക്കുകയും ചെയ്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കായികം, തൊഴിലാളി, നിയമം, പ്രവാസി, യു.എ.ഇ., സാമൂഹ്യ സേവനം