അബുദാബി : ഖലീഫ ഇൻഡസ്ട്രിയൽ സോണിൽ (കിസാഡ്) നിർമ്മിക്കുന്ന ‘ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പൊ’ യുടെ ശിലാ സ്ഥാപന കർമ്മം മുഹമ്മദ് ജുമാ അൽ ഷംസി, അബ്ദുൽ ലതീഫ്, സാമിർ ചതുർ വേദി, മോഹൻ പണ്ഡിറ്റ്, റുവാൻ വൈദ്യ രത്ന എന്നിവർ ചേർന്നു നിർവ്വഹിച്ചു.
ഈ വർഷം ജൂൺ മാസത്തിൽ ആദ്യഘട്ടം പ്രവർ ത്തനം ആരംഭിക്കും.14 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണ ത്തി ലാണ് ‘ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പൊ’ സജ്ജ മാക്കുക. ദുബായ് ആസ്ഥാന മായുള്ള ട്രസ്റ്റ് വർത്തി ഗ്രൂപ്പാ ണ് കിസാഡാണ് പദ്ധതിക്കു പിന്നിൽ. ഇതോ ടൊപ്പം തേർഡ് പാർട്ടി ലോജിസ്റ്റിക്സ് കേന്ദ്രവും നിർമ്മി ക്കുന്നു ണ്ട് എന്ന് അധികൃതർ അറിയിച്ചു.
വർഷത്തിൽ 15 ലക്ഷം കണ്ടെയ്നർ ശേഷിയുള്ള ഖലീഫ പോർട്ട് 5 വർഷ ത്തിനകം 85 ലക്ഷം കണ്ടെയ്നർ ശേഷി യായി ഉയരുമ്പോൾ ഗുണം ചെയ്യുക ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോക്ക് ആയിരിക്കും എന്ന് ട്രസ്റ്റ് വർത്തി മാനേജിംഗ് ഡയറക്ടർ അബ്ദുൽ ലതീഫ് പറഞ്ഞു.
ശ്രീലങ്ക ആസ്ഥാനമായുള്ള ഹെയ്‌ലി ഗ്രൂപ്പാണ് ഖലീഫ പോർട്ടിനോട് ചേർന്ന് ഡിപ്പോയും സംഭരണ കേന്ദ്ര വും നിർമ്മിച്ച് പ്രവർത്തിപ്പി ക്കുക.
മധ്യപൂർവ്വ ദേശത്തെ ഏറ്റവും വലിയ വ്യാവസായിക മേഖല യായ കിസാഡിൽ 5 വർഷത്തിനകം 10 കോടി ഡോളർ നിക്ഷേപി ക്കുന്ന ട്രസ്റ്റ് വർത്തി കമ്പനി മറൈൻ സർവ്വീസസ്, റീട്ടെയിൽ കേന്ദ്ര ങ്ങൾ, ഹോട്ടൽ, തൊഴി ലാളി താമസ കേന്ദ്ര ങ്ങൾ എന്നിവ യും ഇതിനോട് കൂടെ നിർമ്മി ക്കുന്നുണ്ട്.
40,000 ചതുരശ്ര മീറ്റർ വിസ്തൃതി യിൽ നിർമ്മി ക്കുന്ന ലോജിസ്റ്റിക് കേന്ദ്രം 2020 ൽ സജ്ജമാകും. ഇതോടെ ചരക്കു ഗതാഗതവും സംഭരണവും എളുപ്പ മാക്കാനും ചെലവ് കുറക്കു വാനും സാധിക്കും എന്ന് അധികൃതർ വ്യക്തമാക്കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, യു.എ.ഇ., വ്യവസായം, സാമ്പത്തികം