അബുദാബി : മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ ശന ത്തി നായി ചൈനീസ് പ്രസിഡണ്ട് ഷി ചിൻ പിങ് യു. എ. ഇ. യില്‍ എത്തി.
യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹ മ്മദ് ബിൻ റാഷിദ് അൽ മഖ്തൂം, അബു ദാബി കിരീട അവകാശി യും സായുധ സേന ഉപ സർവ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നി വർ അദ്ദേഹത്തെ സ്വീകരിച്ചു.
The UAE & China have a long standing relationship & shared interests. Both believe in peace, stability, development, investment and planning for the future. I have full confidence in the Chinese President's vision & seek to build on this historic visit to realise our common goals pic.twitter.com/DbFQkwRbjG
— محمد بن زايد (@MohamedBinZayed) July 19, 2018
പ്രസിഡണ്ടിന്റെ പ്രത്യേക വിമാനത്തില്‍ അബു ദാബി അൽ ബതീനിലെ പ്രസിഡന്‍ഷ്യല്‍ എയര്‍ പോര്‍ട്ടില്‍ എത്തിയ ചൈനീസ് സംഘ ത്തിന് ഊഷ്മള മായ സ്വീകര ണമാണ് നൽകിയത്. ചൈനീസ് പ്രസി ഡണ്ടി ന്റെ വിമാനം യു. എ. ഇ. യുടെ വ്യോമ അതിർ ത്തിക്ക് ഉള്ളില്‍ പ്രവേശിച്ച ഉടൻ തന്നെ യു. എ. ഇ. യുടെ യുദ്ധ വിമാന ങ്ങൾ അകമ്പടി ആയിട്ട് എത്തി യിരുന്നു.
今天阿拉伯联合酋长国热烈欢迎中国国家主席习近平阁下访问阿联酋,这是习近平阁下在连任中国国家主席后的首次出访,我们重视这次访问,我们认为此访有历史性意义,并能促进两国关系进入新的战略阶段。 pic.twitter.com/Fkkq0uHB6t
— HH Sheikh Mohammed (@HHShkMohd) July 19, 2018
യു. എ. ഇ. യും ചൈനയു മായുള്ള ബന്ധം ഊട്ടി ഉറപ്പി ക്കുന്ന തിന്റെ ഭാഗ മായി ഇരു ഭര ണാധി കാരി കളു മായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ചൈന യുടെ പ്രസിഡണ്ട് ആയി തെര ഞ്ഞെടു ക്കപ്പെട്ട ശേഷം ഷി ചിൻ പിങ് സന്ദർശിക്കുന്ന ആദ്യ വിദേശ രാജ്യ മാണ് യു. എ. ഇ. പ്രഥമ വനിത പെങ് ലി യുവാന്‍, മറ്റു ഉന്നത തല സംഘ വും അദ്ദേഹ ത്തെ അനുഗമി ക്കു ന്നുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, യു.എ.ഇ., വ്യവസായം, സാമ്പത്തികം