
തൃശൂർ : കേരളം യു. ഡി. എഫ്. നേടിയതിന്റെ സന്തോഷത്തിൽ എല്ലാവര്‍ക്കും ഫോണിൽ 749 രൂപ യുടെ സൗജന്യ റീ-ചാർജ്ജ് യു. ഡി. എഫ്. വാഗ്ദാനം ചെയ്യുന്നു എന്നും വാട്സ് ആപ്പ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം എന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്.
ഇതിനു പിന്നിൽ തട്ടിപ്പു സംഘം പ്രവർത്തിക്കുന്നു. മൂന്നു മാസത്തെ സൗജന്യ റീ-ചാർജ്ജ് എന്നുള്ള മെസ്സേജിന് കൂടെ അവർ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് റീ-ചാർജ്ജ് ക്ലെയിം ചെയ്യാനാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്.

ഇത്തരം ഫിഷിംഗ് (Phishing) ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് വഴി വ്യക്തിഗത വിവരങ്ങള്‍ ചോർന്നു പോകാനും ഫോൺ ഹാക്ക് ചെയ്യപ്പെടാനും സാദ്ധ്യത ഉണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
ഇത്തരം സൗജന്യ സന്ദേശങ്ങളില്‍ വീഴരുത്. അവ മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യരുത്. തട്ടിപ്പുകളിൽ പെട്ട് പോകാതെ കൂടുതൽ ജാഗ്രത പാലിക്കണം.
വിവിധ മേഖലകളിലെ വിജയങ്ങളുടെ പേരില്‍ ഇത്തരം വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ പതിവ് കാഴ്ചയാണ്.
ഇതിൽ ആകൃഷ്ടരായി അതോടൊപ്പം ഉള്ള ലിങ്കു കളിൽ ക്ലിക്ക് ചെയ്‌താൽ നമ്മുടെ ഫോണിൽ സേവ് ചെയ്ത കോണ്ടാക്ടുകളിലേക്കു സ്വയമേ സന്ദേശം ഫോർ വേഡ് ചെയ്തു പോകുന്നതായും കാണാം. അത് കൊണ്ട് തന്നെ മനപ്പൂർവ്വം അല്ലാതെ നമ്മൾ മറ്റുള്ളവരെയും അപകടത്തിൽ പെടുത്തുന്ന എന്നും വിദഗ്ദർ ഓർമ്മിപ്പിക്കുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, ഇന്റര്‍നെറ്റ്, കുറ്റകൃത്യം, നിയമം, പ്രതിരോധം, സാമൂഹികം




























