അബുദാബി : യു. എ. ഇ. യിൽ തൊഴിൽ വിസ ലഭിക്കു ന്നതിന് ഫെബ്രുവരി മുതൽ സ്വഭാവ സർട്ടി ഫിക്കറ്റ് നിർബന്ധം എന്ന് ഔദ്യോഗിക വാർത്താ ഏജൻസി യായ വാം റിപ്പോർട്ട് ചെയ്തു.
2017 ൽ മന്ത്രി സഭ കൈ കൊണ്ട ഈ തീരുമാനം കോഡി നേഷൻ കമ്മിറ്റി അംഗീ കരിക്കുക യായിരുന്നു. ഇതോടെ അടുത്ത മാസം നാലു മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും.
വിദേശി കൾ മാതൃ രാജ്യത്തു നിന്നോ കഴിഞ്ഞ അഞ്ചു വർഷ മായി ജീവിച്ച രാജ്യത്തു നിന്നോ ആണ് സ്വഭാവ സർട്ടി ഫിക്കറ്റ് വാങ്ങി ക്കേണ്ടത്. ഇത് യു. എ. ഇ. നയ തന്ത്ര കാര്യാലയം അല്ലെങ്കിൽ വിദേശ കാര്യ മന്ത്രാലയ ത്തിന് കീഴിലുള്ള കസ്റ്റമർ ഹാപ്പിനെസ്സ് സെന്റർ സാക്ഷ്യ പ്പെടു ത്തിയി രിക്കണം. ടൂറിസ്റ്റു കൾക്കും വിസിറ്റിംഗ് വിസ യിൽ വരുന്നവർക്കും ഈ നിയമം ബാധകമല്ല.
ഇപ്പോള്‍ യു. എ. ഇ. യിൽ ജോലി ചെയ്യുന്നവര്‍ മറ്റൊരു വിസ യിലേക്കു മാറുക യാണെങ്കില്‍ അബുദാബി പോലീ സില്‍ നിന്നോ ദുബായ് പോലീ സില്‍ നിന്നോ സര്‍ട്ടിഫി ക്കറ്റ് തര പ്പെടുത്തു കയും വേണം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: visa-rules, ആഘോഷം, ദുബായ്, നിയമം, പ്രവാസി, യു.എ.ഇ.