ദുബായ് : കലാകാരൻമാർക്കും എഴുത്തു കാർക്കും ശിൽപ്പി കൾക്കും ദീർഘ കാല ‘സാംസ്കാരിക വിസ’ അനുവദിക്കും എന്ന് യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം പ്രഖ്യാ പിച്ചു.
ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അഥോറിറ്റി യുടെ യോഗ ത്തില്‍ അദ്ധ്യക്ഷത വഹിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.
During the meeting, we adopted the first long-term cultural visa for artists, authors & innovators and approved establishing Al Quoz in Dubai as a creative free zone. A new international literature season will feature a book fair & events to attract over 2 million visitors pic.twitter.com/NPAgWWk8cI
— HH Sheikh Mohammed (@HHShkMohd) October 1, 2019
മറ്റ് നഗര ങ്ങളിൽ നിന്നും വ്യത്യസ്ത മാക്കുന്ന ഒരു പുതിയ കലാ സംസ്കാരം ആരംഭി ക്കുന്നതിന് അംഗീ കാരം നൽകുകയും ദുബായ് നഗരത്തെ ഒരു ആഗോള സാംസ്കാരിക കേന്ദ്ര മായി വളര്‍ത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ യാണ് ഇൗ ഉദ്യമം.ലോകത്തി ന്റെ വിവിധ ഭാഗ ങ്ങളില്‍ നിന്നു മുള്ള സാംസ്കാരിക പ്രവര്‍ ത്തകര്‍ക്കും കലാകാര ന്മാക്കും എഴുത്തു കാർക്കും ചിത്ര കാര ന്മാർക്കും ദീർഘകാലം രാജ്യത്ത് താമസിച്ചു കൊണ്ട് പ്രവര്‍ത്തിക്കാന്‍ സാധിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: visa-rules, ദുബായ്, നിയമം, പ്രവാസി, യു.എ.ഇ.