അബുദാബി : രാജ്യത്തിന്റെ 68 ആമത് റിപ്പബ്ലിക് ദിന ആഘോഷ ങ്ങളുടെ ഭാഗ മായി എംബസ്സി യിൽ ഇന്നു രാവിലെ എട്ടു മണിക്ക് ഇന്ത്യൻ എംബസ്സി ചാർജ്ജ് ഡി അഫയേഴ്സ് പവൻ കുമാർ റായ് ദേശീയ പതാക ഉയർത്തി.
യു. എ. ഇ. യുടെ ആശയ ങ്ങളെ വളരെ ബഹുമാന ത്തോട് കൂടി യാണ് ഇന്ത്യ നോക്കി ക്കാണുന്നത് എന്നും അബു ദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഉപ സര്‍വ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സന്ദർശന ത്തോടെ ഇന്ത്യാ – യു. എ. ഇ വ്യവസായ – വാണിജ്യ ബന്ധം കൂടുതൽ ശക്തി പ്പെടു മെന്നും ഇന്ത്യൻ എംബസ്സി ചാർജ്ജ് ഡി അഫയേഴ്സ് പവൻ കുമാർ റായ് പറഞ്ഞു. തുടർന്ന് രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു.
അബുദാബി യിലെ വിവിധ ഇന്ത്യൻ സ്‌കൂളു കളിലെ വിദ്യാർത്ഥി കൾ അവത രിപ്പിച്ച ദേശ ഭക്തി ഗാന ങ്ങളും വർണ്ണാഭ മായ വിവിധ കലാ പരിപാടി കളും ആഘോഷ ങ്ങളുടെ ഭാഗമായി അരങ്ങേറി.
അബു ദാബി യിലെ സാമൂഹ്യ – സാംസ്കാരിക – ബിസിനസ് രംഗ ങ്ങളിലെ പ്രമുഖരും സാധാരണ ക്കാരായ തൊഴി ലാളികളും വിദ്യാർത്ഥി കളും അദ്ധ്യാ പകരും അടക്കം നിരവധി പേര്‍ ചടങ്ങു കളിൽ സംബ ന്ധിച്ചു.
എംബസ്സി സെക്കൻഡ് സെക്രട്ടറി കപിൽ രാജ്, മറ്റു എംബസ്സി ഉദ്യോഗസ്ഥരും പരിപാടി കൾക്ക് നേതൃത്വം നൽകി.