അല്‍ഐന്‍ : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി ) നാഷണൽ സാഹിത്യോത്സവിന് സമാപനമായി.
സാഹിത്യോത്സവില്‍ 163 പോയിന്‍റ് നേടി അബുദാബി സോണ്‍ ചാമ്പ്യന്മാരായി. ദുബായ് സോണില്‍നിന്നുള്ള തൗബാന്‍ ഖാലിദ് കലാ പ്രതിഭയായി.
152 പോയന്‍റു മായി ദുബായ് രണ്ടാം സ്ഥാനവും 141 പോയന്‍റു മായി അജ്മാന്‍ മൂന്നാം സ്ഥാനവും നേടി. നാലു വിഭാഗ ങ്ങളിലായി 40 കലാ – സാഹിത്യ ഇന ങ്ങളി ലാണ് മത്സരം നടന്നത്.
സമാപന സമ്മേളനം കൂറ്റമ്പാറ അബ്ദു റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു.
ഐ. സി. എഫ്. നാഷണല്‍ പ്രസിഡന്‍റ് മുസ്തഫ ദാരിമി കടങ്കോട് അദ്ധ്യക്ഷത വഹിച്ചു. പി. സി. കെ. അബ്ദുല്‍ ജബ്ബാര്‍ കലാ പ്രതിഭ പ്രഖ്യാപനം നടത്തി. ശരീഫ് കാര ശ്ശേരി കലാപ്രതിഭ സമ്മാനം നല്‍കി.
ഇ. കെ. മുസ്തഫ ചാമ്പ്യന്മാരെ പ്രഖ്യാപിച്ചു. പി. പി. എ. കുട്ടി ദാരിമി, റസല്‍ മുഹമ്മദ്, അഷറഫ്, ശമീം തിരൂര്‍, അബ്ദുല്‍ ഹയ്യ് അഹ്സനി, സി. എം. എ. കബീര്‍ മാസ്റ്റര്‍, ഹമീദ് പരപ്പ, ഹംസ മുസ്ലിയാര്‍ ഇരിങ്ങാവൂര്‍ എന്നിവര്‍ വിജയി കള്‍ക്ക് ട്രോഫികൾ സമ്മാനിച്ചു. ദുബായ് അടുത്ത സാഹിത്യോത്സവ് വേദി യായി പ്രഖ്യാപിച്ചു.
- pma