മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ

August 9th, 2025

mega-health-awareness-camp-in-islamic-center-ePathram

അബുദാബി : പ്രവാസികളിൽ രോഗ-പ്രതിരോധ അവബോധത്തിനായി ഇന്ത്യൻ ഇസ്ലാമിക്‌ സെന്റർ 2025 ആഗസ്റ്റ് 10 ഞായറാഴ്ച സെന്റർ അങ്കണത്തിൽ ഒരുക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിൽ അലോപ്പതി, ആയുർവ്വേദം, ഹോമിയോപ്പതി എന്നീ വിഭാഗങ്ങളിൽ പരിശോധനകളും ചികിത്സയും ബോധവത്കരണ ക്ളാസുകളും നടക്കും.

കാർഡിയോളജി, ഗൈനക്കോളജി, പീഡിയാട്രിക്, സർജറി, ഡെന്റൽ, ഇ. എൻ. ടി, ഒപ്താൽമോളജി, യൂറോളജി, ഇന്റേണൽ മെഡിസിൻ, ഡയറ്ററ്റിക്സ് തുടങ്ങിയ 12 വിഭാഗങ്ങളിലെ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഹെൽത്ത് ഇൻഷ്വറൻസ് ആവശ്യമില്ല. തുടർ ചികിത്സ വേണ്ടി വരുന്നവർക്ക് അഹല്യ ഹോസ്പിറ്റലിന്റെ പ്രിവിലെജ് കാർഡ് ലഭിക്കും. വിസിറ്റ് വിസയിൽ ഉള്ളവർക്കും സ്ത്രീകൾക്കും കുട്ടികൾക്കും പങ്കെടുക്കാം.

ഇസ്ലാമിക്‌ സെന്റർ പബ്ലിക് റിലേഷൻ വിംഗ് അഹല്യ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് ആഗസ്റ്റ് 10 രാവിലെ 7. 30 മുതൽ വൈകുന്നേരം 4 മണി വരെ ഒരുക്കുന്ന ഈ മെഗാ മെഡിക്കൽ ക്യാമ്പ് സൗകര്യം പ്രവാസി സമൂഹം ഉപയോഗപ്പെടുത്തണം എന്ന് സെന്റർ ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക് : 02 642 44 22, 050 560 4133.

- pma

വായിക്കുക: , , , , , , ,

Comments Off on മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ

ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു

August 8th, 2025

chicken-shawarma-ePathram

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ്മ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ സർക്കാർ മാർഗ്ഗ നിർദ്ദേശ ങ്ങളും മാന ദണ്ഡങ്ങളും പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് 1557 പ്രത്യേക പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ്.

ആഗസ്റ്റ് 5, 6 തീയ്യതി കളിലായി രാത്രി കാലങ്ങളിൽ 59 സ്‌ക്വാഡുകളാണ് പരിശോധനകൾ നടത്തിയത്. 256 സ്ഥാപന ങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 263 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. വീഴ്ചകൾ കണ്ടെത്തിയ 45 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വെപ്പിച്ചു.

ഷവർമ്മക്കുള്ള ഉപകരണങ്ങൾ, തയ്യാറാക്കുന്ന സ്ഥലം, വ്യക്തി ശുചിത്വം എന്നിവ സംബന്ധിച്ചുള്ള വിശദമായ ഷവർമ മാർഗ്ഗ നിർദേശ ങ്ങൾ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്തിറക്കിയിരുന്നു.

പച്ച മുട്ട കൊണ്ടുള്ള മയോണൈസ് നിരോധിച്ചിട്ടുണ്ട്. അത് സംബന്ധിച്ചുള്ള പരിശോധന കളും നടന്നു. വൃത്തി ഹീനമായ സാഹചര്യത്തിൽ ഷവർമ പാകം ചെയ്യുവാനോ വിൽക്കാനോ പാടില്ല. മാത്രമല്ല പാഴ്സലിൽ തീയ്യതി, സമയവും കൃത്യമായി രേഖപ്പെടുത്തണം.

എഫ്. എസ്. എസ്. ആക്ട് പ്രകാരം ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാതെ ഒരു വ്യക്തിയും ഏതെങ്കിലും ഭക്ഷ്യ ബിസിനസ് ആരംഭിക്കുകയോ നടത്തുകയോ ചെയ്യരുത്. ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. പരാതിയുള്ളവർ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വിവരം അറിയിക്കേണ്ടതാണ്. P R D

- pma

വായിക്കുക: , , , , , , , ,

Comments Off on ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു

രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു

August 7th, 2025

logo-india-post-ePathram
ന്യൂഡൽഹി : 2025 സെപ്റ്റംബർ ഒന്ന് മുതൽ രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം ഇന്ത്യന്‍ തപാല്‍ വകുപ്പ് നിര്‍ത്തലാക്കും. രാജ്യത്തെ രജിസ്റ്റേര്‍ഡ് പോസ്റ്റ് സേവനങ്ങളെ സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കും. തപാല്‍ സേവനങ്ങളുടെ നവീകരണത്തിന്റെ ഭാഗമായിട്ടാണ് രജിസ്റ്റേര്‍ഡ് പോസ്റ്റല്‍ സേവനങ്ങളെ സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കുന്നത്.

വിശ്വാസ്യത, താങ്ങാനാവുന്ന നിരക്ക്, നിയമ സാധുത എന്നിവയാലാണ് ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ രജിസ്റ്റേർഡ് പോസ്റ്റ് ജന പ്രീതി നേടിയിരുന്നത്.

ജോലി സംബന്ധമായ അപ്പോയ്‌ മെന്റ് ലെറ്ററുകള്‍, നിയമ നടപടികളുടെ നോട്ടീസുകൾ, സര്‍ക്കാര്‍ തല ഔദ്യോഗിക കത്തിടപാടുകള്‍ തുടങ്ങിയ സുപ്രധാന രേഖകള്‍ കൈമാറാന്‍ കാലങ്ങളായി നിലവിലുള്ള സംവിധാനമാണ് രജിസ്റ്റേഡ് പോസ്റ്റല്‍.

സ്പീഡ് പോസ്റ്റ് സംവിധാനത്തിന് 20 മുതല്‍ 25 ശതമാനം വരെ ചെലവ് കൂടുതലാണ്. നിലവില്‍ രജിസ്റ്റേഡ് പോസ്റ്റിന് 25.96 രൂപയും തുടര്‍ന്നുള്ള ഓരോ 20 ഗ്രാമിനും അഞ്ചു രൂപയും ആണ് നിരക്ക്. അതേ സമയം 50 ഗ്രാം വരെയുള്ള പാഴ്‌സലുകള്‍ക്ക് സ്പീഡ് പോസ്റ്റ് 41 രൂപയാണ് ഈടാക്കി വരുന്നത്.

ഈ വില വർദ്ധന ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ തപാൽ സേവനങ്ങളെ ആശ്രയിക്കുന്ന ചെറു കിട വ്യാപാരികൾ, കർഷകർ എന്നിവരെ ബാധിച്ചേക്കും. ബാങ്കുകൾ, യൂണിവേഴ്‌സിറ്റികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ രജിസ്റ്റേർഡ് പോസ്റ്റുകളെ കൂടുതൽ ആശ്രയിക്കുന്നത്.

സ്പീഡ് പോസ്റ്റിന് കീഴിൽ സേവനങ്ങൾ ഏകീകരിച്ച് ട്രാക്കിംഗ് കൃത്യത, വേഗത, പ്രവർത്തന ക്ഷമത എന്നിവ മെച്ചപ്പെടുത്താനാണ് തപാൽ വകുപ്പ് ലക്ഷ്യം വെക്കുന്നത്.

2025 സെപ്റ്റംബര്‍ ഒന്നിനകം പരിവര്‍ത്തനം പൂര്‍ത്തി യാക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും കോടതികള്‍ക്കും വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്കും മറ്റ് ഉപയോക്താ ക്കള്‍ക്കും തപാല്‍ സെക്രട്ടറിയും ഡയറക്ടര്‍ ജനറലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രജിസ്റ്റേർഡ് പോസ്റ്റ് സേവനം തപാൽ വകുപ്പ്  നിർത്തുന്നു എങ്കിലും പോസ്റ്റ് ബോക്സുകളുടെ സേവനം തുടരും.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു

ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു

August 6th, 2025

anria-angamaly-nri-dubai-onam-2025-ePathram
ദുബായ് : അങ്കമാലി സ്വദേശികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ ആൻറിയ (അങ്കമാലി എൻ. ആർ. ഐ. അസ്സോസ്സിയേഷൻ-ANRIA) യുടെ ഈ വർഷത്തെ ഓണാഘോഷം ‘അങ്കമാലി പൊന്നോണം’ എന്ന പേരിൽ വൈവിധ്യമാർന്ന പരിപാടികളോടെ 2025 സെപ്റ്റംബർ 28 ഞായറാഴ്ച ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ വെച്ച് നടക്കും.

ആൻറിയ അംഗങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിര-കൈ കൊട്ടിക്കളി, ശിങ്കാരി മേളം, ഘോഷ യാത്ര, മ്യൂസിക്കൽ ഷോ മറ്റു വിവിധ കലാ പരിപാടികൾ എന്നിവയും ഓണ സദ്യയും ഉൾപ്പെടുത്തിയുള്ള ആൻറിയ ഇരുപതാം വാർഷിക ആഘോഷം കൂടി ആയിരിക്കും ‘അങ്കമാലി പൊന്നോണം’ എന്നും സംഘാടകർ അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പ്രോഗ്രാമിന്റെ ബ്രോഷർ പ്രകാശനം നിർവ്വഹിച്ചു. ആൻറിയ മുൻ പ്രസിഡണ്ട് ലിജി റെജി, റീത്തു ജോബിൻ, ലൈജു കൊച്ചാട്ട്, ജിജി പാണ്ഡവത്ത് തുടങ്ങിയവർ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , , ,

Comments Off on ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു

ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ

August 5th, 2025

ink-pen-literary-ePathram
ദുബായ് : വടകര എൻ. ആർ. ഐ. ദുബായ് ചാപ്റ്റർ 23-ാമത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ‘പ്രവാസ ഓർമ്മകൾ’ എന്ന ഓർമ്മക്കുറിപ്പ് പുസ്തകത്തിലേക്ക് രചനകൾ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് കുറിപ്പുകൾക്ക് കടത്തനാട് സാഹിത്യ പുരസ്കാരം നൽകും. 2025 നവംബർ രണ്ടിന് നടക്കുന്ന വാർഷിക ആഘോഷ പരിപാടിയിൽ പുസ്‌തകം പ്രകാശനം ചെയ്യും.

താല്പര്യമുള്ളവർ രണ്ട് A 4 സൈസ് പേജുകളിൽ കവിയാത്ത നിങ്ങളുടെ പ്രവാസ ഓർമ്മകൾ 2025 ആഗസ്റ്റ് 25നു മുൻപായി pravasaormakal @ gmail. com എന്ന ഇ-മെയിലിൽ അയക്കണം.

കൂടുതൽ വിവരങ്ങൾക്ക് 055 573 9284 എന്ന നമ്പറിൽ ബന്ധപ്പെടാം.

- pma

വായിക്കുക: , , , , ,

Comments Off on ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ

Page 3 of 32412345...102030...Last »

« Previous Page« Previous « മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപനം
Next »Next Page » ഷാനവാസ് അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha