
അബുദാബി : വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിലിനെ കേരളാ സോഷ്യൽ സെൻറർ ആദരിച്ചു. കെ. എസ്. സി. സാഹിത്യ വിഭാഗം സംഘടിപ്പിച്ച ഇൻഡോ-യു. എ. ഇ. കൾച്ചർ ഫെസ്റ്റ് ഏകദിന സാഹിത്യ ശില്പ ശാലയിൽ പങ്കെടുക്കുവാൻ എത്തിയതായിരുന്നു അദ്ദേഹം.
അറബ് കവി ഖാലിദ് അൽ-ബദൂർ, അശോകൻ ചരുവിലിനെ പൊന്നാട അണിയിച്ചു. കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി ഫലകം സമ്മാനിച്ചു.
ഇന്ത്യയും യു. എ. ഇ. യും തമ്മിലുള്ള സാംസ്കാരിക സൗഹൃദത്തിന് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട് എന്ന് സമ്മേളന ത്തിൽ പങ്കെടുത്തു കൊണ്ട് അറബ് കവി ഖാലിദ് അൽ-ബദൂർ പറഞ്ഞു. സർജു ചാത്തന്നൂർ, അനന്ത ലക്ഷ്മി ഷെരീഫ് എന്നിവർ ഖാലിദ് അൽ ബദൂറിൻ്റെ കവിതകൾ ആലപിച്ചു.
‘ഇന്ത്യയും അറബ് സംസ്കാരവും’ എന്ന വിഷത്തെ ആസ്പദമാക്കി ആർട്ടിസ്റ്റാ ആർട്ട് ഗ്രൂപ്പ് കലാകാരന്മാർ വരച്ച ചിത്ര ങ്ങൾ പ്രദർശിപ്പി ക്കുകയും അവ കെ. എസ്. സി. യിലേക്ക് നൽകുകയും ചെയ്തു. ആർട്ട് ക്യാമ്പിന് ചിത്ര കാരൻ ശശിൻസ നേതൃത്വം നൽകി.
സമാപന സമ്മേളനത്തിൽ കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, സാഹിത്യ വിഭാഗം സെക്രട്ടറി ഷെരീഫ് മാന്നാർ, സാഹിത്യ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ഹിശാം സെൻ എന്നിവർ സംസാരിച്ചു.

























