ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്

January 18th, 2024

lulu-group-in-world-economic-forum-davos-2024-yusuffali-with-revanth-reddy-ePathram

ദാവോസ് : ഇന്ത്യയിലെ ഭക്ഷ്യ സംസ്കരണ മേഖലയിൽ യു. എ. ഇ. ആസ്ഥാനമായ ലുലു ഗ്രൂപ്പ് കൂടുതൽ സാധ്യതകൾ തേടുന്നു. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ വെച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായും മന്ത്രിമാരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് അറിയിച്ചത്.

കർണ്ണാടകയിലെ വിജയ പുര ജില്ലയിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കാനാണ് ലുലു ഉദ്ദേശിക്കുന്നത്. ദാവോസിൽ വെച്ച് കർണ്ണാടക വ്യവസായ മന്ത്രി എം. ബി. പാട്ടീൽ ഇത് സംബന്ധിച്ച ചർച്ചകൾ എം. എ. യൂസഫലിയുമായി നടത്തി.

വിജയ പുരക്ക് പുറമെ കൽബുർഗി, ബീജാപ്പൂർ ഉൾപ്പെടെയുള്ള മറ്റ് ജില്ലകളിലും കാർഷിക ഉൽപ്പന്നങ്ങൾ സംഭരിച്ച് കയറ്റുമതി ചെയ്യാനും ലുലു ഉദ്ദേശിക്കുന്നതായി എം. എ. യൂസഫലി പറഞ്ഞു. 300 കോടി രൂപയുടെ നിക്ഷേപമാണ് ഈ രംഗത്ത് ലുലു ഉദ്ദേശിക്കുന്നത്. നിലവിൽ ബെംഗലൂരിൽ രണ്ട് ഹൈപ്പർ മാർക്കറ്റുകളാണ് ലുലു ഗ്രൂപ്പിനുള്ളത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിൻഡെ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരുമായും യൂസഫലി കൂടിക്കാഴ്ച നടത്തി.

yusuffali-m-a-with-telangana-c-m-revanth-reddy-in-world-economic-forum-davos-2024-ePathram

തെലങ്കാനയിൽ ലുലു പ്രഖ്യാപിച്ച പദ്ധതികളുമായി മുന്നോട്ട് പോകും എന്ന് യൂസഫലി തെലങ്കാന മുഖ്യ മന്ത്രി രേവന്ത് റെഡ്ഢിയെ അറിയിച്ചു. സംസ്ഥാനത്ത് 3,500 കോടി രൂപയുടെ നിക്ഷേപത്തിൽ ഷോപ്പിംഗ് മാൾ, ഭക്ഷ്യ സംസ്കരണ കേന്ദ്രം എന്നിവ ആരംഭിക്കും. പുതിയ സർക്കാർ എല്ലാ സഹകരങ്ങളൂം ലുലു ഗ്രൂപ്പിന് നൽകും എന്നും തെലങ്കാന മുഖ്യമന്ത്രി  പറഞ്ഞു.

സംസ്ഥാനത്ത് എത്തുന്ന നിക്ഷേപകർക്കും അവരുടെ നിക്ഷേപങ്ങൾക്കും തെലങ്കാനയിലെ ഭരണ മാറ്റം യാതൊരു പ്രയാസങ്ങളും ഉണ്ടാക്കില്ല എന്നും മുഖ്യ മന്ത്രി അറിയിച്ചു. വ്യവസായ മന്ത്രി ശ്രീധർ ബാബു ഉൾപ്പെടെയുള്ളവർ യോഗത്തിൽ സംബന്ധിച്ചു.

തെലങ്കാനയിലെ ആദ്യത്തെ ലുലു മാൾ ഹൈദരാ ബാദിൽ കഴിഞ്ഞ വർഷമാണ് പ്രവർത്തനം ആരംഭിച്ചത്. ദാവോസ് സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി വിവിധ രാജ്യങ്ങളിൽ നിന്നും രാഷ്ട്രത്തലവന്മാർ ഉൾപ്പെടെ മൂവായിരത്തിലധികം പ്രതിനിധികളാണ് എത്തിയിട്ടുള്ളത്. അഞ്ച് ദിവസ ത്തെ ഉച്ചകോടി  2014 ജനുവരി 19 വെള്ളിയാഴ്ച സമാപിക്കും.

- pma

വായിക്കുക: , , , ,

Comments Off on ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്

നാടകോത്സവം : ഓർമ്മയുടെ ‘ഭൂതങ്ങൾ’ അരങ്ങിൽ എത്തി

January 16th, 2024

ksc-drama-fest-orma-dubai-bhoothangal-o-t-shajahan-ePathram

അബുദാബി : ഭരത് മുരളി നാടകോത്സവം എട്ടാം ദിവസം ഓർമ്മ ദുബായ് അവതരിപ്പിച്ച ‘ഭൂതങ്ങൾ’ എന്ന നാടകം അരങ്ങിൽ എത്തി. കുടുംബ പശ്ചാത്തലത്തിലുള്ള ഒരു കഥയാണ് ഭൂതങ്ങൾ പറയുന്നത്. അപ്പൻ കൊണ്ട വെയിലാണ് മക്കൾ അനുഭവിക്കുന്ന തണൽ. എന്നാൽ മക്കളെയും ഭാര്യയെയും എല്ലാ കാലത്തും വെയിലത്ത്‌ നിർത്തിയ ഒരു അപ്പൻ്റെ ജീവിതവും അന്ത്യവുമാണ് ഈ നാടകം പറയുന്നത്.

നമ്മുടെ സമൂഹത്തിൽ ഇത്തരത്തിലുള്ള അപ്പന്മാർ ഏറെയുണ്ട്. ഭർത്താവിൻ്റെ കൊള്ളരുതായ്മകൾ സഹിച്ച് നീറി ജീവിക്കുന്ന സ്ത്രീ ജന്മങ്ങളുടെയും അപ്പൻ്റെ ചെയ്തികളാൽ ജീവിതം തന്നെ കൈ വിട്ടു പോയ മക്കളുടെയും കഥ പറയുന്നു. 2022 ൽ പുറത്തിറങ്ങിയ ‘അപ്പൻ’ (സംവിധാനം: മജു) എന്ന സിനിമ യുടെ നാടക രൂപാന്തരമായ ഭൂതങ്ങൾ എന്ന നാടകം സംവിധാനം ചെയ്തത് യു. എ. ഇ. യിലെ പ്രശസ്ത നാടക പ്രവർത്തകൻ ഒ. ടി. ഷാജഹാൻ.

അമ്പു സതീഷ്, കലാമണ്ഡലം അമലു, ബാബുരാജ് ഉറവ്, രാജേഷ് കെ. കെ., പുതുമ ചന്ദ്ര ബാബു, അക്ഷയ് ലാൽ, ദിനേഷ് കൃഷ്ണ, പി. പി. അഷ്‌റഫ് തുടങ്ങിയവർ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. മിഥുൻ മലയാളം (സംഗീതം), സനേഷ് കെ. ഡി. (പ്രകാശം) അലിയാർ അലി (രംഗ സജ്ജീകരണം), ജിജിത (വേഷ വിതാനം), വചൻ കൃഷ്ണ (ചമയം) എന്നിവർ അണിയറയിൽ പ്രവർത്തിച്ചു

നാടകോത്സവം ഒൻപതാം ദിവസം ജനുവരി 19 വെള്ളിയാഴ്ച യുവ കലാ സാഹിതി അബുദാബി അവതരിപ്പിക്കുന്ന ‘ആറാം ദിവസം’ എന്ന നാടകം അരങ്ങേറും. ജനുവരി 20 ശനിയാഴ്ച കാമമോഹിതം എന്ന നാടകത്തോടെ നാടകോത്സവത്തിനു സമാപനം കുറിക്കും. ഫല പ്രഖ്യാപനം 2024 ജനുവരി 22 തിങ്കളാഴ്ച രാത്രി 8 മണിക്ക് നടക്കും.

- pma

വായിക്കുക: , , , , ,

Comments Off on നാടകോത്സവം : ഓർമ്മയുടെ ‘ഭൂതങ്ങൾ’ അരങ്ങിൽ എത്തി

നൂർ മുഹമ്മദ് മെമ്മോറിയൽ ഫുട് ബോൾ : പ്രോമോ വീഡിയോ പ്രകാശനം ചെയ്തു

January 16th, 2024

noor-muhamed-memorial-football-tournament-kmcc-thavanoor-ePathram
അബുദാബി : തവനൂർ മണ്ഡലം കെ. എം. സി. സി. സ്പോട്സ് വിംഗ് സംഘടിപ്പിക്കുന്ന മർഹും നൂർ മുഹമ്മദ് മെമ്മോറിയൽ ഫുട് ബോൾ മത്സരങ്ങളുടെ പ്രോമോ വീഡിയോ റിലീസ് ചെയ്തു. മലപ്പുറം ജില്ല കെ. എം. സി. സി. ആക്ടിംഗ് പ്രസിഡണ്ട് ബഷീർ വറ്റല്ലൂർ ലോഞ്ചിംഗ് നിർവ്വഹിച്ചു.

kmcc-thavanur-foot-ball-tournament-season-2-promo-launching-ePathram

കെ. എം. സി. സി. ജില്ലാ-മണ്ഡലം ഭാരവാഹികൾ നാസർ, നൗഷാദ് തൃപ്രങ്ങോട്, അബ്ദുറഹിമാൻ മുക്രി, നൗഫൽ ചമ്രവട്ടം, ഹൈദർ ബിൻ മൊയ്തു, റഫീക്ക് പൂവത്താണി, അനീഷ് മംഗലം നിസാർ കാലടി, നൗഫൽ ആലിങ്ങൽ, മുഹമ്മദ് വട്ടംകുളം, ആരിഫ് തൃപ്രങ്ങോട്, റസാഖ് മംഗലം, അയൂബ് കൈനിക്കര, അബ്ദുൽ ഫത്താഹ് എന്നിവർ സംബന്ധിച്ചു.

2024 ജനുവരി 20 ശനിയാഴ്ച മദീനാ സായിദ് സമ്മിറ്റ് ഇന്റർ നാഷണൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ് ഫുട് ബോൾ മത്സരങ്ങൾ നടക്കുക

- pma

വായിക്കുക: , , ,

Comments Off on നൂർ മുഹമ്മദ് മെമ്മോറിയൽ ഫുട് ബോൾ : പ്രോമോ വീഡിയോ പ്രകാശനം ചെയ്തു

മാൾ മില്യണയർ നറുക്കെടുപ്പ് : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

January 15th, 2024

mall-millionaire-campaign-2024-al-wahda-mall-ePathram
അബുദാബി : ലുലു ഗ്രൂപ്പിനു കീഴിലെ ലൈൻ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പ്രോപ്പർട്ടി തങ്ങളുടെ മാളുകളിൽ സംഘടിപ്പിച്ച ‘മാൾ മില്യണയർ കാമ്പയിൻ സമാപിച്ചു. അബുദാബി അൽ വഹ്ദ മാളിൽ നടന്ന ചടങ്ങിൽ ഒന്നാം സമ്മാനമായ ഒരു മില്യൺ ദിർഹം ജോർദാൻ സ്വദേശി മുഹമ്മദ് സമീർ ഏറ്റു വാങ്ങി.

അഞ്ച് T 5 ഇവോ കാറുകൾ, ലുലു ട്രോളി ഗിഫ്റ്റ് വൗച്ചറുകൾ, എല്ലാ ദിവസവും 20,000 ദിർഹം വില മതിക്കുന്ന ലക്ക പർച്ചേസ് കാർഡുകൾ, മറ്റ് തൽക്ഷണ സമ്മാനങ്ങൾ എന്നിവയും കാമ്പയിൻ്റെ ഭാഗമായി നടന്ന നറുക്കെടുപ്പിൽ ഭാഗ്യവാന്മാർക്ക് സമ്മാനിച്ചു. അബുദാബി, അൽ ഐൻ, അൽ ദഫ്ര മേഖലകളിലെ പതിമൂന്ന് മാളുകളിലായിട്ടാണ് ക്യാമ്പയിൻ നടന്നത്.

മാൾ മില്യണയർ കാമ്പയിൻ ചരിത്ര സംഭവം തന്നെ യാക്കിയതിൽ എല്ലാ ഉപഭോക്താക്കളോടും നന്ദി. മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്നും ലഭിച്ചത്. എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ, ഭാവിയിൽ കൂടുതൽ ആകർഷകമായ പരിപാടികൾ സംഘടിപ്പിക്കുവാൻ ആഗ്രഹിക്കുന്നു എന്നും ലൈൻ ഇൻവെസ്റ്റ്‌മെന്റ് ജനറൽ മാനേജർ ബിജു ജോർജ്ജ് പറഞ്ഞു.

അൽ വഹ്ദ മാൾ, മുഷ്‌രിഫ് മാൾ, ഖാലിദിയ മാൾ, അൽ റഹ മാൾ, മസിയാദ് മാൾ, ഫോർസാൻ സെൻട്രൽ മാൾ, അൽ ഫലാഹ് സെൻട്രൽ മാൾ, മദീനത്ത് സായിദ് ഷോപ്പിംഗ് സെൻറർ, ഹമീം മാൾ, അബുദബി മഫ്‌റഖ് മാൾ, അൽ ഐൻ ഫോഹ് മാൾ, ബരാരി ഔട്ട്‌ലെറ്റ് മാൾ, അൽ ദഫ്ര മാൾ എന്നിവിടങ്ങളിലാണ് കാമ്പയിൻ നടന്നത്. FB Page, LIVE

- pma

വായിക്കുക: , , , , ,

Comments Off on മാൾ മില്യണയർ നറുക്കെടുപ്പ് : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

ബുർജീൽ റോയൽ ആശുപത്രിയിൽ അത്യാഹിത വിഭാഗം തുറന്നു

January 15th, 2024

24-7-emergency-department-opened-alain-burjeel-royal-hospital-ePathram
അൽ ഐൻ : ബുർജീൽ റോയൽ ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പുതിയ എമർജൻസി ഡിപ്പാർട്ട് മെൻറ്‌ തുറന്നു പ്രവർത്തനം ആരംഭിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ അത്യാഹിത വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. സാലിഹ് ഫാരിസ് അൽ അലി ഉദ്ഘാടനം ചെയ്തു.

അൽഐൻ സിറ്റി മുനിസിപ്പാലിറ്റി ജനറൽ മാനേജർ അലി ഖലീഫ അൽ ഖുംസി, ആംബുലൻസ് വിഭാഗം മേധാവി ലഫ്. കേണൽ സെയ്ഫ് ജുമാ അൽ കഅബി, ബുർജീൽ ഗ്രൂപ്പ് സി. ഇ. ഒ. ജോൺ സുനിൽ, ഉന്നത ഉദ്യോഗസ്ഥർ, ഡോക്ടർമാർ, മറ്റു പൗര പ്രമുഖരും സംബന്ധിച്ചു.

വിദഗ്ധരായ മെഡിക്കൽ സംഘം നേതൃത്വം നൽകുന്ന ബുർജീൽ റോയൽ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ 25 കിടക്കകൾ ഉൾപ്പെടെ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഉൾപ്പെടുന്നു. Burjeel Royal Hospital 

- pma

വായിക്കുക: , , , , , ,

Comments Off on ബുർജീൽ റോയൽ ആശുപത്രിയിൽ അത്യാഹിത വിഭാഗം തുറന്നു

Page 28 of 320« First...1020...2627282930...405060...Last »

« Previous Page« Previous « ഖലീഫ യൂണിവേഴ്സിറ്റിയിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയ ആയിഷ നിഹിദയെ അനുമോദിച്ചു
Next »Next Page » ജീവിത ഗന്ധിയായ കഥപറഞ്ഞ് ‘ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും’ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha