ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച

January 23rd, 2026

ms-baburaj-epathram
ദുബായ് : സംഗീത രംഗത്ത് അനശ്വര സംഭാവനകൾ നൽകിയ ഇതിഹാസ സംഗീതജ്ഞൻ എം. എസ്. ബാബു രാജ് എന്ന ബാബുക്കയെ അനുസ്മരിച്ച് കൊണ്ട് ‘ഇന്നലെ മയങ്ങുമ്പോൾ’ എന്ന പേരിൽ സംഗീത സന്ധ്യ സംഘടിപ്പിക്കുന്നു.

2026 ജനുവരി 25 ഞായറാഴ്ച വൈകുന്നേരം ഏഴുമണിക്ക് ദുബായ് ഫോക് ലോർ തിയ്യേറ്റർ സയാസി അക്കാദമി യിൽ മലബാർ പ്രവാസി (യു. എ. ഇ. ) യുടെ ആഭിമുഖ്യ ത്തിൽ ഒരുക്കുന്ന ‘ഇന്നലെ മയങ്ങുമ്പോൾ‘ പരിപാടി യിൽ ഗായകർ നിഷാദ്, സോണിയ, മുസ്തഫ മാത്തോട്ടം, അബി തുടങ്ങിയവർ ഗാനങ്ങൾ അവതരിപ്പിക്കും. സംവിധാനം : യാസർ ഹമീദ്.

ബാബുരാജ് സ്മരണാർത്ഥം ദുബായിൽ ഒരുക്കിയ ‘നമ്മുടെ സ്വന്തം ബാബുക്ക’ പരിപാടിയുടെ രണ്ടാം ഭാഗമാണ്. പ്രവേശനം സൗജന്യം

വിവരങ്ങൾക്ക് : 056 292 25 62

- pma

വായിക്കുക: , , , , ,

Comments Off on ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച

പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു

January 23rd, 2026

rajmohan-unnithan-release-pravasa-thudippukal-jaleel-ramanthali-ePathram

കണ്ണൂർ : ഗൾഫ് പ്രവാസമാണ് കേരളത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ചത് എന്നും പൊതു സമൂഹം പ്രവാസി കളുടെ ജീവിതം പഠിക്കേണ്ടത് കാല ഘട്ടത്തിന്റെ അനിവാര്യതയാണ് എന്നും രാജ് മോഹൻ ഉണ്ണിത്താൻ എം. പി. എഴുത്തുകാരൻ ജലീൽ രാമന്തളിയുടെ ഏറ്റവും പുതിയ പുസ്തകം ‘പ്രവാസ ത്തുടിപ്പുകൾ’ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമന്തളി വടക്കുമ്പാട് ഗവ. മാപ്പിള സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ രാജ് മോഹൻ ഉണ്ണിത്താൻ എം. പി. ‘പ്രവാസ ത്തുടിപ്പുകൾ’ സുറൂർ മൊയ്തു ഹാജി കാഞ്ഞങ്ങാടിന് നൽകി പ്രകാശനം നിർവ്വഹിച്ചു. പ്രസാധക സമിതി ചെയർമാൻ വി. പി. കെ. അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. രാമന്തളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ. കെ. ശശി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജമാൽ കടന്നപ്പള്ളി പുസ്തകം പരിചയപ്പെടുത്തി.

രാമന്തളി ഖതീബ് ഫൈസൽ ഹുദവി പാണ്ടിക്കാട്, ബഷീർ ആറങ്ങാടി, പി. കെ. സുരേഷ് കുമാർ, എ. ഹമീദ് ഹാജി, സി. എം. വിനയചന്ദ്രൻ, എ. എം. ഹസ്സൻ, കെ. ശശീന്ദ്രൻ മാസ്റ്റർ, ഉണ്ണികൃഷ്ണൻ വി. വി., മഹമൂദ് മാട്ടൂൽ, ജാബിർ മലയിൽ, ആയിഷ ഫർസാന, വി. സുരേഷ് മാസ്റ്റർ, മുഹമ്മദ് കുഞ്ഞി ഉദിനൂർ, വി. പി. മുഹമ്മദലി മാസ്റ്റർ, ഉള്ളി അബ്ദു റഹ്മാൻ, നുസൈബ, ശൈലജ, ബൽക്കീസ്, ഇ. അബൂബക്കർ, കക്കുളത്ത് അബ്ദുൽ ഖാദർ, റഫീഖ് കമാൽ, സുലൈമാൻ പി. പി. എന്നിവർ ആശംസകൾ നേർന്നു.

പ്രസാധക സമിതി ജനറൽ കൺവീനർ ഉസ്മാൻ കരപ്പാത്ത് സ്വാഗതവും ഗ്രന്ഥ കർത്താവ് ജലീൽ രാമന്തളി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു

സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്

January 22nd, 2026

samadani-iuml-leader-ePathram

ദുബായ് : ‘കുടുംബം: മാനവികതയുടെ ആധാര ശില’ എന്ന വിഷയത്തിൽ പ്രമുഖ വാഗ്മി അബ്ദുസ്സമദ് സമദാനി പ്രഭാഷണം നടത്തുന്നു.

2026 ഫെബ്രുവരി 21 ശനിയാഴ്ച രാത്രി 9 മണിക്ക് ദേര അൽ ബറാഹയിലെ വിമൻസ് അസോസിയേഷൻ ഹാളിൽ റിസോഴ്സ് ആൻഡ് ഇന്റലക്റ്റ് ലേണിങ് ഇനിഷ്യേറ്റീവ് (RAIN) സംഘടിപ്പിക്കുന്ന റമദാൻ പ്രഭാഷണ പരിപാടിയിൽ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.

വിവരങ്ങൾക്ക് : 052 546 2662, 050 394 5656, 055 532 2566.

- pma

വായിക്കുക: , , ,

Comments Off on സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്

ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു

January 20th, 2026

ima-vps-housing-project-to-help-expatriates-foundation-stone-laid-for-first-house-ePathram
അബുദാബി : സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിയാത്ത പ്രവാസികളെ സഹായിക്കാൻ അബുദാബിയിലെ മാധ്യമ പ്രവർത്ത കരുടെ കൂട്ടായ്മ ഇന്ത്യൻ മീഡിയ അബുദാബി (ഇമ) യും പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ വി. പി. എസ്. ഹെൽത്തും സംയുക്തമായി നടപ്പിലാക്കുന്ന ഭവന പദ്ധതിയിലെ ആദ്യ വീടിന്റെ തറക്കല്ലിടൽ ചടങ്ങ് പെരുമാതുറയിൽ നടന്നു.

തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ മാടൻവിള സ്വദേശി മെഹ്ബൂബ് ശംസുദ്ധീൻ എന്ന പ്രവാസിയാണ് പദ്ധതിയുടെ ആദ്യ ഗുണ ഭോക്താവ്.

മാടൻവിള ജുമാ മസ്ജിദ് ഇമാം ജവാദ് ബാഖവി അൽ-ഹാദി വീടിന് തറക്കല്ലിട്ടു. ഇന്ത്യൻ മീഡിയ പ്രസിഡണ്ട് സമീർ കല്ലറ, സെക്രട്ടറി റാഷിദ് പൂമാടം എന്നിവർ പദ്ധതിയെ ക്കുറിച്ച് വിശദീകരിച്ചു.

മാധ്യമ പ്രവർത്തകരും വി. പി. എസ്. ഹെൽത്തും ചേർന്ന് നടത്തുന്ന കാരുണ്യ പ്രവർത്തനം ഏറെ മാതൃകാപരം ആണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ജില്ലാ പഞ്ചായത്ത് അംഗം മിനി ജയചന്ദ്രൻ, അഴൂർ പഞ്ചായത്ത് അദ്ധ്യക്ഷ കീർത്തി കൃഷ്ണ, പഞ്ചായത്ത് അംഗങ്ങളായ നെസിയ സുധീർ, സജീവ് ചന്ദ്രൻ, മഞ്ജു അജയൻ, പെരുമാതുറ സ്നേഹ തീരം സെക്രട്ടറി സക്കീർ ഹുസൈൻ, പെരുമാതുറ വലിയ പള്ളി കമ്മിറ്റി പ്രസിഡണ്ട് നസീർ, സെക്രട്ടറി സുനിൽ, നാസർ വിള ഭാഗം എന്നിവർ സംസാരിച്ചു.

വീടിന്റെ നിർമ്മാണം അടുത്ത 3 മാസത്തിനുള്ളിൽ പൂർത്തിയാക്കി കൈ മാറാനാണ് ഇന്ത്യൻ മീഡിയ ലക്ഷ്യമിടുന്നത്. അർഹരായ കൂടുതൽ ആളുകളി ലേക്ക് വരും വർഷങ്ങളിൽ പദ്ധതി വ്യാപിപ്പിക്കും.

- pma

വായിക്കുക: , , , , ,

Comments Off on ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു

ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

January 20th, 2026

dr-shamsheer-vayalil-burjeel-holdings-ePathram

അബുദാബി : രോഗികൾക്ക് സാന്ത്വനവും കരുതലുമായി പ്രവർത്തിക്കുന്ന മുൻ നിര ആരോഗ്യ പ്രവർത്തകർക്ക് 15 മില്യൺ ദിർഹം (37 കോടി രൂപ) സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് MENA യിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ബുർജീൽ ഹോൾഡിംഗ്‌സ്.

ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ നഴ്സിംഗ്, രോഗീ പരിചരണം, ഓപ്പറേഷൻസ്, അനുബന്ധ സേവനങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്ന ഏകദേശം 10,000 മുൻ നിര ആരോഗ്യ പ്രവർത്തകർക്ക് ആനുകൂല്യം ലഭിക്കും.  ഗ്രൂപ്പ് ‘ബുർജീൽ 2.0’ എന്ന അടുത്ത വളർച്ചാ ഘട്ടത്തിലേക്ക് കടക്കുന്ന സന്ദർഭ ത്തിൽ ബുർജീൽ പ്രൗഡ് ഇനീഷ്യറ്റിവിന്റെ ഭാഗമായാണ് അംഗീകാരം.

അർഹരായ ജീവനക്കാർക്ക് അവരുടെ ജോലിയുടെ അടിസ്ഥാനത്തിൽ ഒരു മാസത്തെ അല്ലെങ്കിൽ പതിനഞ്ചു ദിവസത്തെ അടിസ്ഥാന ശമ്പളത്തിന് തുല്യമായ തുക നൽകും.

ബുർജീൽ ഹോൾഡിംഗ്‌സ് സ്ഥാപകനും ചെയർമാനും സി. ഇ. ഒ. യുമായ ഡോ. ഷംഷീർ വയലിൽ, അബു ദാബി ഇത്തിഹാദ് അരീനയിൽ ബുർജീൽ വാർഷിക യോഗത്തിൽ 8,500 ത്തോളം ജീവനക്കാരെ മുൻ നിർത്തിയാണ് ഈ പ്രഖ്യാപനം നടത്തിയത്.

ഡോ. ഷംഷീറിന്റെ പ്രസംഗം നടക്കുമ്പോൾ ജീവന ക്കാരുടെ മൊബൈൽ ഫോണിൽ ലഭിച്ച സർപ്രൈസ് എസ്. എം. എസ്. വഴിയാണ് സാമ്പത്തിക അംഗീകാരം ലഭിച്ച വിവരം ആരോഗ്യ പ്രവർത്തകർ അറിയുന്നത്.

വൈകാരികമായിരുന്നു പലരുടെയും പ്രതികരണം. അംഗീകാരം ഉടൻ ബാങ്ക് അക്കൗണ്ടിൽ എത്തും എന്ന് ഡോ. ഷംഷീർ അറിയിച്ചപ്പോഴേക്കും ആരോഗ്യ പ്രവർത്തകരിൽ നിന്ന് കയ്യടികൾ ഉയർന്നു.

“യാതൊരു നിബന്ധനകളുടെയും അടിസ്ഥാനത്തിലല്ല ഇത് നൽകുന്നത്. ആരോഗ്യ സേവനത്തിന്റെ നട്ടെല്ല് ആയ ഫ്രണ്ട്-ലൈൻ ടീമുകളുടെ കൂട്ടായ പരിശ്രമ ത്തിനുള്ള അംഗീകാരമാണിത്. ഇവരാണ്‌ രോഗികളുമായി ഏറ്റവും അടുത്ത് ഇടപഴകുകയും സമ്മർദ്ദങ്ങൾക്ക് നടുവിലും മാന ദണ്ഡങ്ങൾ അനുസരിച്ച് പ്രശ്നങ്ങൾ തത്സമയം പരിഹരിക്കുകയും ചെയ്യുന്നത്. അവരോടുള്ള നന്ദിയും വിശ്വാസവും പ്രകടിപ്പിക്കുന്നതാണ് ഈ അംഗീകാരം,” ഡോ. ഷംഷീർ പറഞ്ഞു.

- pma

വായിക്കുക: , , , , , , , , ,

Comments Off on ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

Page 10 of 324« First...89101112...203040...Last »

« Previous Page« Previous « ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
Next »Next Page » ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha