പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ

August 26th, 2025

indian-passport-cover-page-ePathram
അബുദാബി : ഇന്ത്യൻ എംബസ്സിയുടെ പാസ്സ്‌പോർട്ട്, വിസ സേവനങ്ങൾ നൽകി വരുന്ന ബി. എൽ. എസ്. ഇന്റർ നാഷണൽ എന്ന സ്ഥാപനം അബുദാബി അൽറീം ഐലൻഡിലെ വഫ്ര സ്ക്വയർ എന്ന കെട്ടിടത്തിലേക്ക് മാറ്റിയ തായി ഇന്ത്യൻ എംബസ്സി അറിയിച്ചു.

ഈ കെട്ടിടത്തിലെ മൂന്നാം നിലയിലെ 342ാം നമ്പർ ഓഫീസിലാണ് ബി. എൽ. എസ്. സേവന കേന്ദ്രം പ്രവർത്തിക്കുന്നത്. അൽറീം ഐലൻഡിലെ ഷംസ് ബുട്ടിക് മാളിൽ ആയിരുന്നു ഇത് വരെ ബി. എൽ. എസ്. സേവന കേന്ദ്രം പ്രവർത്തിച്ചിരുന്നത്.

 

- pma

വായിക്കുക: , , ,

Comments Off on പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ

നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ

August 19th, 2025

dubai-police-warning-for-bike-users-ePathram
ദുബായ് : മോട്ടോർ സൈക്കിളുകൾ, e- സ്കൂട്ടറുകൾ, സാധാരണ സൈക്കിളുകൾ എന്നിവ ഉപയോഗിക്കുന്ന ഇരുചക്ര വാഹന യാത്രക്കാർ ഹെൽമറ്റ് അടക്കമുള്ള സുരക്ഷാ മുൻ കരുതലുകൾ സ്വീകരിക്കണം. നിയമ ലംഘകർ 500 ദിർഹം പിഴ അടക്കണം. വേഗ പരിധി 60 കിലോ മീറ്റർ കൂടിയാൽ 3000 ദിർഹം പിഴയും ലൈസൻസിൽ 23 ബ്ലാക്ക് പോയിന്റുകളും രണ്ടു മാസത്തേക്ക് വാഹനം കണ്ടു കെട്ടുകയും ചെയ്യും. ചുവന്ന സിഗ്നൽ മറി കടക്കുന്നവർക്കും ഇതേ ശിക്ഷ ലഭിക്കും.

10 വയസ്സിനു താഴെയുള്ള കുട്ടികളെയും ഉയരത്തിൽ 140 സെൻറീ മീറ്ററിനും താഴെയുള്ള കുട്ടികളെയും ഇരു ചക്ര വാഹനങ്ങളിൽ കൊണ്ടു പോകരുത്. നിയമ ലംഘകർക്ക് 400 ദിർഹം പിഴ ഈടാക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നാലു ചക്ര ബൈക്കുകൾ പൊതു നിരത്തുകളിൽ ഓടിക്കുന്നത് കുറ്റകരമാണ്. ഇവ കണ്ടുകെട്ടുകയും ഫൈൻ ഈടാക്കുകയും ചെയ്യും.

അമിത ശബ്ദം പുറപ്പെടുവിക്കുന്ന സംവിധാനങ്ങൾ മോട്ടോർ സൈക്കിളിൽ ഫിറ്റ് ചെയ്യുന്നതും നിയമ ലംഘനമാണ്. മുന്നറിയിപ്പ് ലംഘിച്ച് വീണ്ടും കുറ്റം ആവർത്തിക്കുന്നവർ കർശന നിയമ നടപടികൾ നേരിടേണ്ടി വരും.

സുരക്ഷിതമായ വാഹന യാത്ര ഉറപ്പുവരുത്തുക, കാൽ നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക, ട്രാഫിക് നിയമ ലംഘനങ്ങൾ കുറയ്ക്കുക തുടങ്ങിയവ മുൻ നിർത്തിയാണ് നിയമങ്ങൾ പ്രാവർത്തികമാക്കുന്നത്. ഇത് ലംഘിച്ചാൽ കനത്ത പിഴയും മറ്റു ശിക്ഷാ നട പടി കളും നേരിടേണ്ടി വരും എന്നും അധികൃതർ ഓർമിപ്പിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ

സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു

August 19th, 2025

samadani-iuml-leader-ePathram

അബുദാബി : പ്രമുഖ വാഗ്മി ഡോ. എം. പി. അബ്ദു സ്സമദ് സമദാനി 2025 സപ്തംബർ 14 ഞായറാഴ്ച അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ പ്രസംഗിക്കുന്നു. പ്രസ്തുത പരിപാടിയുടെ പോസ്റ്റർ പ്രകാശന കർമ്മം ഐ. ഐ. സി. യുടെ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടിയിൽ നടന്നു.

islamic-center-samadani-speach-ePathram

സെന്റർ ആക്ടിംഗ് പ്രസിഡണ്ട് സയ്യിദ് അബ്ദു റഹിമാൻ തങ്ങൾ പ്രോലൈൻ കൺസൽട്ടൻറ് എം. ഡി. അനൂപ് പിള്ളക്കു നൽകി പ്രഭാഷണ പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. സെന്റർ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഹമ്മദ് കുട്ടി, മുസ്തഫ വാഫി, സിദ്ധീഖ് എളേറ്റിൽ, അഷ്‌റഫ് ഇബ്രാഹിം, ഒ. പി. അലി അബ്ദുല്ല, അബ്ദുല്ല ചേലക്കോട് തുടങ്ങിയവർ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു

അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ

August 13th, 2025

floral-decoration-for-onam-special-at-al-wahda-lulu-ePathram
അബുദാബി : ഓണാഘോഷങ്ങളുടെ ഭാഗമായി അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന ‘അത്തച്ചമയ ഘോഷ യാത്ര’ 2025 ഓഗസ്റ്റ് 24 ഞായറാഴ്ച മദീന സായിദ് ഷോപ്പിംഗ് സെൻററിൽ അരങ്ങേറും.

താലപ്പൊലി, തിരുവാതിരക്കളി, കഥകളി, പുലിക്കളി, ശിങ്കാരിമേളം, ചെണ്ടമേളം, അമ്മൻ കുടം തുടങ്ങി കേരളീയ സാംസ്കാരിക പ്രതീകങ്ങളായ കലാ രൂപങ്ങൾ അണി നിരത്തിക്കൊണ്ട് മ്മടെ തൃശ്ശൂർ, ഇക്വിറ്റി പ്ലസ് എന്നിവരുമായി സംയുക്തമായാണ് സമാജം അത്ത ച്ചമയ ഘോഷ യാത്ര ഒരുക്കുന്നത്. ഇതോടൊപ്പം വിവിധ കലാ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. FB

- pma

വായിക്കുക: , , , ,

Comments Off on അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ

ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം

August 11th, 2025

abudhabi-air-port-city-terminal-by-morafik-aviation-ePathram
അബുദാബി : തലസ്ഥാന നഗരിയിലെ മിനാ ക്രൂയിസ് ടെര്‍മിനലില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിറ്റി ചെക്ക്-ഇന്‍ സൗകര്യം ആഗസ്റ്റ് 11 മുതൽ ഇന്‍ഡിഗോ വിമാന യാത്രക്കാര്‍ക്ക് ഉപയോഗപ്പെടുത്താം.

അബുദാബി മുസ്സഫ ഷാബിയ 11 ലെ അൽ മദീന ഹൈപ്പർ മാർക്കറ്റിനു സമീപം, യാസ് മാളിലെ ഫെരാരി വേള്‍ഡ് എന്‍ട്രന്‍സ്, അല്‍ ഐന്‍ കുവൈറ്റാറ്റ് ലുലു മാള്‍ എന്നിവിടങ്ങളില്‍ രാവിലെ10 മണി മുതല്‍ രാത്രി 10 മണി വരെയും സിറ്റി ചെക്ക്-ഇന്‍ സൗകര്യം ഉപയോഗപ്പെടുത്താം.

ഇന്ത്യയിലെ 16 എയർ പോർട്ടുകളിലേക്ക് നിലവിൽ അബുദാബിയിൽ നിന്നും ഇന്‍ഡിഗോ എയർ സർവ്വീസ് നടത്തുന്നുണ്ട്. യാത്രയുടെ 24 മണിക്കൂർ മുതൽ 4 മണിക്കൂർ മുൻപ് വരെ സിറ്റി ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കാം.

ബാഗേജുകള്‍ ഇവിടെ നല്‍കി ബോഡിംഗ്‌ പാസ്സ് എടുക്കുന്നവര്‍ക്ക് വിമാന ത്താവളത്തിലെ നീണ്ട ക്യൂവില്‍ നില്‍ക്കാതെ, നേരെ എമിഗ്രഷനിലേക്ക് പോകാനാകും എന്നതാണ് സിറ്റി ചെക്ക്-ഇൻ സൗകര്യം കൂടുതൽ ജനപ്രിയമാക്കിയത്.

അടുത്ത മാസം (സെപ്റ്റംബര്‍ ഒന്ന്) മുതലാണ് അല്‍ ഐനിലെ ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക്-ഇൻ സൗകര്യം ആരംഭിക്കുക. അവിടെ സിറ്റി ചെക്ക്-ഇന്‍ ചെയ്യുന്നതിനുള്ള കുറഞ്ഞ സമയം ഏഴ് മണിക്കൂർ ആയിരിക്കും.

12 വയസ്സിനു മുകളിൽ ഉള്ളവർക്ക് 35 ദിർഹവും കുട്ടികൾക്ക് 25 ദിർഹവും രണ്ടു വയസ്സിനു താഴെ ഉള്ളവർക്ക് 15 ദിർഹവും ചെക്ക്-ഇൻ സേവനത്തിനുള്ള നിരക്കായി ഈടാക്കുന്നത്. വിവരങ്ങള്‍ക്ക് 800 6672347 എന്ന നമ്പറില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം

Page 8 of 325« First...678910...203040...Last »

« Previous Page« Previous « പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
Next »Next Page » അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha