കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം

November 15th, 2024

kuwait-unveils-new-official-logo-and-visual-identity-ePathram
കുവൈത്ത് : പരിഷ്‌കരിച്ച പുതിയ ഔദ്യോഗിക ലോഗോയും വിഷ്വൽ ഐഡൻ്റിറ്റിയും കുവൈത്ത് വാര്‍ത്താ വിനിമയ മന്ത്രാലയം പുറത്തിറക്കി. സ്വദേശി ഗ്രാഫിക് ഡിസൈനര്‍ മുഹമ്മദ് ഷറഫ്, രാജ്യത്തിൻ്റെ ദേശീയ നിറം എന്നറിയപ്പെടുന്ന നീല നിറത്തിലാണ് പുതിയ ലോഗോ രൂപ കല്പന ചെയ്തിട്ടുള്ളത്.

കുവൈത്ത് ഗവണ്മെണ്ടിൻ്റെ മുഴുവന്‍ ഔദ്യോഗിക ഇടപാടുകളിലുംവെബ് സൈറ്റ് എന്നിവയിൽ പുതിയ ലോഗോ ആയിരിക്കും.

മാത്രമല്ല ഈ ലോഗോ ഉപയോഗിക്കുവാനുള്ള മാർഗ്ഗ രേഖ യും പ്രസിദ്ധീകരിച്ചു. Twitter

- pma

വായിക്കുക: , , , , , ,

Comments Off on കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം

സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു

November 13th, 2024

book-release-karayilekkoru-kadal-dhooram-of-salam-pappinisseri-ePathram
ഷാർജ : പ്രവാസ ലോകത്തു വെച്ച് മരണപ്പെട്ടവരുടെ കഥ പറയുന്ന സലാം പാപ്പിനിശ്ശേരിയുടെ പുസ്തകം ‘കരയിലേക്കൊരു കടൽ ദൂരം’ 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.

ഗായത്രി ഗുരുകുലം സ്ഥാപകാചാര്യൻ അരുൺ പ്രഭാകരന് നൽകി കൊണ്ടാണ് ഡോ. എം പി അബ്ദുസമദ് സമദാനി ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തത്. പ്രസാധകർ : സൈകതം ബുക്സ്

യു. എ. ഇ. യിൽ മരണപ്പെട്ട നിരവധി പേരുടെ ഭൗതിക ശരീരങ്ങൾ സൗജന്യമായി നാട്ടിൽ എത്തിക്കുവാൻ നിയമ പരമായ കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയാണ് യാബ് ലീഗൽ സർവീസസ് സി. ഇ. ഒ. സലാം പാപ്പിനിശ്ശേരി.

യഥാർത്ഥ മനുഷ്യരുടെ ജീവിത കഥ പറയുന്ന ഈ പുസ്തകം കണ്ണീരോടെയല്ലാതെ വായിച്ചു തീർക്കാൻ കഴിയില്ല എന്നാണ് പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് സമദാനി പറഞ്ഞത്. ഈശ്വരീയത യുടെ ഏറ്റവും മനോഹരമായ വ്യാഖാനം എന്ന് ആചാര്യൻ അരുൺ പ്രഭാകരൻ അഭിപ്രായപ്പെട്ടു.

പ്രവാസ ലോകത്തു വെച്ച് മരിച്ചവരുടെ ദേഹം നാട്ടിൽ എത്തിക്കാൻ സാധിക്കാതെ അനാഥമാക്കപ്പെടരുത് എന്നും അങ്ങനെയുള്ളവർക്ക് കൈത്താങ്ങായി എന്നും നില കൊള്ളാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും അതുകൊണ്ട് തന്നെ ഈ പുസ്തകം വിറ്റ് ലഭിക്കുന്ന മുഴുവൻ തുകയും പ്രവാസികൾക്ക് കരുത്താകുന്ന ഇന്ത്യൻ കോൺസുലേറ്റിന്റെ ICWF ഫണ്ടിലേക്ക് നൽകും എന്നും പുസ്തകത്തിന്റെ രചയിതാവായ സലാം പാപ്പിനിശ്ശേരി വിശദമാക്കി.

ചടങ്ങിൽ മച്ചിങ്ങൽ രാധാകൃഷ്ണൻ, ഷെയ്ഖ് കാസിം അൽ മുർഷിദി, ശ്രീധരൻ പ്രസാദ്, ബഷീർ അബ്ദുൽ റഹ്മാൻ അൽ അസ്ഹരി, ചാക്കോ ഊളക്കാടൻ, കെ. പി. മുഹമ്മദ് പേരോട്, സംഗീത മാത്യു, ഫർസാന അബ്ദുൽ ജബ്ബാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

സലാം പാപ്പിനിശ്ശേരിക്ക് സഹൃദയ പുരസ്കാരം

* വഴിയോരത്തു കഴിഞ്ഞ മലയാളി നാട്ടിലേക്ക് തിരിച്ചു

- pma

വായിക്കുക: , , ,

Comments Off on സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു

മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി

November 12th, 2024

logo-malayalam-mission-of-kerala-government-ePathram
അബുദാബി : സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിച്ചു വരുന്ന മലയാളം മിഷൻ അബുദാബി ചാപ്റ്റർ 2024 – 2026 പ്രവർത്തന കാലയളവിലേക്കുള്ള ഭരണ സമിതിയെ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട പ്രഖ്യാപിച്ചു.

malayalam-mission-abudhabi-chapter-committee-2024-26-ePathram

സൂരജ് പ്രഭാകർ (ഉപദേശക സമിതി ചെയർമാൻ), എ. കെ. ബീരാൻ കുട്ടി (ചെയർമാൻ), സഫറുള്ള പാലപ്പെട്ടി (പ്രസിഡണ്ട്), സി. പി. ബിജിത് കുമാർ (സെക്രട്ടറി), എ. പി. അനിൽകുമാർ (കൺവീനർ) ടി. എം. സലീം (വൈസ് പ്രസിഡണ്ട്), ടി. ഹിദായത്തുള്ള (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ഭരണ സമിതി അംഗങ്ങൾ.

അബുദാബി ചാപ്റ്ററിനു കീഴിൽ പ്രവർത്തിക്കുന്ന വിവിധ മേഖലകളുടെ കോഡിനേറ്റർമാരായി പ്രീത നാരായണൻ (കേരള സോഷ്യൽ സെൻറർ), ബിൻസി ലെനിൻ (അബുദാബി മലയാളി സമാജം), രമേശ് ദേവരാഗം (അബുദാബി സിറ്റി), ഷൈനി ബാലചന്ദ്രൻ (ഷാബിയ), സെറിൻ അനുരാജ് (അൽ ദഫ്‌റ) എന്നിവരെ തെരഞ്ഞെടുത്തു.

കൂടാതെ 17 അംഗ ഉപദേശക സമിതിയും 15 അംഗ വിദഗ്ധ സമിതിയും 31 അംഗ ജനറൽ കൗൺസിലും പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളം മിഷൻ ക്ലാസ്സുകളിലൂടെ രണ്ടായിരത്തിലേറെ വിദ്യാർത്ഥികൾ 114 അദ്ധ്യാപകരുടെ കീഴിൽ മലയാള ഭാഷ പഠിക്കുന്നു.

- pma

വായിക്കുക: ,

Comments Off on മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി

മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി

November 12th, 2024

logo-malayalam-mission-of-kerala-government-ePathram
അബുദാബി : സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിച്ചു വരുന്ന മലയാളം മിഷൻ അബുദാബി ചാപ്റ്റർ 2024 – 2026 പ്രവർത്തന കാലയളവിലേക്കുള്ള ഭരണ സമിതിയെ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട പ്രഖ്യാപിച്ചു.

malayalam-mission-abudhabi-chapter-committee-2024-26-ePathram

സൂരജ് പ്രഭാകർ (ഉപദേശക സമിതി ചെയർമാൻ), എ. കെ. ബീരാൻ കുട്ടി (ചെയർമാൻ), സഫറുള്ള പാലപ്പെട്ടി (പ്രസിഡണ്ട്), സി. പി. ബിജിത് കുമാർ (സെക്രട്ടറി), എ. പി. അനിൽകുമാർ (കൺവീനർ) ടി. എം. സലീം (വൈസ് പ്രസിഡണ്ട്), ടി. ഹിദായത്തുള്ള (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ഭരണ സമിതി അംഗങ്ങൾ.

അബുദാബി ചാപ്റ്ററിനു കീഴിൽ പ്രവർത്തിക്കുന്ന വിവിധ മേഖലകളുടെ കോഡിനേറ്റർമാരായി പ്രീത നാരായണൻ (കേരള സോഷ്യൽ സെൻറർ), ബിൻസി ലെനിൻ (അബുദാബി മലയാളി സമാജം), രമേശ് ദേവരാഗം (അബുദാബി സിറ്റി), ഷൈനി ബാലചന്ദ്രൻ (ഷാബിയ), സെറിൻ അനുരാജ് (അൽ ദഫ്‌റ) എന്നിവരെ തെരഞ്ഞെടുത്തു.

കൂടാതെ 17 അംഗ ഉപദേശക സമിതിയും 15 അംഗ വിദഗ്ധ സമിതിയും 31 അംഗ ജനറൽ കൗൺസിലും പ്രഖ്യാപിച്ചിട്ടുണ്ട്.

മലയാളം മിഷൻ ക്ലാസ്സുകളിലൂടെ രണ്ടായിരത്തിലേറെ വിദ്യാർത്ഥികൾ 114 അദ്ധ്യാപകരുടെ കീഴിൽ മലയാള ഭാഷ പഠിക്കുന്നു.  ‘അ…ആ…ഇ…ഈ…’

- pma

വായിക്കുക: ,

Comments Off on മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി

സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്

November 12th, 2024

writer-farsana-ali-get-sanskriti-qatar-c-v-sreeraman-award-ePathram
ദോഹ : സംസ്കൃതി ഖത്തർ പതിനൊന്നാമത് സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം-2024, എഴുത്തുകാരി ഫർസാനക്ക് സമ്മാനിക്കും.

ഫർസാനയുടെ ‘ഇസ്തിഗ്ഫാർ’ എന്ന ചെറു കഥയാണ് പുരസ്കാരത്തിന്ന് അർഹയാക്കിയത്. 50,000 രൂപയും സി. വി. ശ്രീരാമൻ സ്മാരക പ്രശസ്തി ഫലകവും അടങ്ങുന്ന താണ് പുരസ്കാരം. 2024 നവംബർ 22 വെള്ളിയാഴ്ച വൈകുന്നേരം ദോഹയിൽ വെച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.

2009 മുതൽ ചൈനയിൽ സ്ഥിര താമസക്കാരിയും മലപ്പുറം വാഴക്കാട് സ്വദേശിയുമായ ഫർസാന ‘എൽമ’ എന്ന നോവലും ‘വേട്ടാള’ എന്ന കഥാ സമാഹാരവും ‘ഖയാൽ’ എന്ന ചൈനീസ് ഓർമ്മക്കുറിപ്പുകളും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കവിയും നോവലിസ്റ്റും ഈ വർഷത്തെ സരസ്വതി സമ്മാൻ ജേതാവുമായ പ്രഭാ വർമ്മ ചെയർമാനും പ്രമുഖ ചെറു കഥാ കൃത്തുക്കളായ വി. ഷിനിലാൽ, എസ്. സിത്താര എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരം നിർണ്ണയിച്ചത്.

വിവിധ ഗൾഫു നാടുകൾ, യൂറോപ്പ്യൻ രാജ്യങ്ങൾ, ജപ്പാൻ, ചൈന, ആസ്ത്രേലിയ, ന്യൂസിലൻ്റ്, കാനഡ, അമേരിക്ക, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള മലയാളി എഴുത്തുകാരിൽ നിന്ന് ലഭിച്ച 70-ലധികം ചെറുകഥകളാണ് ഈ വർഷം പുരസ്കാരത്തിനായി മത്സരിച്ചത്. Image Credit : FB  Instagram

- pma

വായിക്കുക: , , , , , , ,

Comments Off on സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്

Page 7 of 320« First...56789...203040...Last »

« Previous Page« Previous « ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
Next »Next Page » 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha