നോൽ കാർഡ് മിനിമം ടോപ്പ്-അപ്പ് ചാർജ്ജ് 50 ദിർഹം

August 18th, 2024

dubai-road-transport-nol-card-ePathram

ദുബായ് : മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് ഓഫീസു കളിൽ ഇനി നോൽ കാർഡ് റീചാർജ്‌ജിനു മിനിമം ടോപ്പ്-അപ്പ് ചാർജ്ജ് 50 ദിർഹം ആയി നിജപ്പെടുത്തി. ആഗസ്റ്റ് 17 ശനിയാഴ്ച മുതൽ ഈ വർദ്ധന പ്രാബല്യത്തിൽ വന്നു.

ഓൺ ലൈനിലൂടെയും നോൽ ആപ്ലിക്കേഷൻ വഴിയും റീചാർജ്ജ് ചെയ്യുന്നവർക്ക് ടോപ് അപ്പ് നിരക്ക് വർദ്ധന ബാധകമല്ല.

കുറഞ്ഞ ടോപ് അപ്പ് തുക 5 ദിർഹത്തിൽ നിന്നാണ് 20 ദിർഹമാക്കി ഉയർത്തിയത് ഇക്കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു. മെട്രോ ട്രാൻസിറ്റ് ശൃംഖലയിൽ റൗണ്ട് ട്രിപ്പ് യാത്രക്കാരുടെ നോൽ കാർഡിൽ കുറഞ്ഞത് 15 ദിർഹം ബാലൻസ് ഉണ്ടാവണം എന്നാണു നിബന്ധന. * R T A , Twitter-X

- pma

വായിക്കുക: , , , , , , ,

Comments Off on നോൽ കാർഡ് മിനിമം ടോപ്പ്-അപ്പ് ചാർജ്ജ് 50 ദിർഹം

അവധി ദിനങ്ങളിൽ റോഡിലെ താരമായ ഹൈ ടെക് ട്രാം ഇനി പ്രവൃത്തി ദിനങ്ങളിലും

August 18th, 2024

tram-in-abudhabi-art-automated-rapid-transit-ePathram

അബുദാബി : തലസ്ഥാനത്തെ താമസക്കാരിലും സന്ദർശകരിലും ഏറെ കൗതുകമുണർത്തി ക്കൊണ്ട് അവധി ദിനങ്ങളിൽ സർവ്വീസ് നടത്തിയിരുന്ന ഓട്ടോമേറ്റഡ് റാപിഡ് ട്രാൻസിറ്റ് (എ. ആർ. ടി) അഥവാ റെയിൽ-ലെസ് ഹൈ ടെക് ട്രാം സംവിധാനം ഇപ്പോൾ പ്രവൃത്തി ദിനങ്ങളിലും സർവ്വീസ് നടത്തുന്നു.

നഗരത്തിലെ പ്രധാന സന്ദർശക വാണിജ്യ കേന്ദ്ര ങ്ങളായ റീം മാള്‍ മുതല്‍ മറീന മാള്‍ വരെയും തിരിച്ചും വെള്ളി മുതൽ ഞായർ വരെ രാവിലെ 10 മണിക്കും ഉച്ചക്കു 3 മണിക്കും ഇടയിലാണ് ട്രാം സർവ്വീസ് നടത്തിയിരുന്നത്.

എന്നാൽ യാത്രക്കാർക്കിടയിൽ റെയിൽ-ലെസ് ഹൈ ടെക് ട്രാമിൻ്റെ വർദ്ധിച്ചു വന്ന ജനപ്രീതി കൊണ്ട് മുഴുവൻ ദിവസങ്ങളിലേക്കും സർവ്വീസ് ദീർഘിപ്പിച്ചു കഴിഞ്ഞു.

റെയിലില്ലാതെ റോഡിലൂടെ സഞ്ചരിക്കുന്ന നൂതനവും സുസ്ഥിരവുമായ എ. ആർ. ടി. ട്രാം, കഴിഞ്ഞ വർഷം ഒക്ടോബർ മുതലാണ് പ്രവർത്തനം ആരംഭിച്ചത്.

പ്രവൃത്തി ദിവസങ്ങളിൽ കൂടുതൽ മണിക്കൂറുകളിൽ ട്രാം പോലെയുള്ള ഈ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം യാത്രക്കാർക്ക് കൂടുതൽ ഉപകാര പ്രദ മാകും വിധമുള്ള സർവ്വീസ് ഇപ്പോൾ രാത്രി എട്ടു മണി വരെ ദീർഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ആദ്യ നാളുകളിൽ ട്രാമിൽ സൗജന്യ യാത്ര ആയിരുന്നു എങ്കിലും ഇപ്പോൾ ഹാഫിലാത് ബസ് കാർഡ് വഴി ഓരോ യാത്രക്കും രണ്ടു ദിർഹം നിരക്ക് ഈടാക്കുന്നു.  Image Credit : W A MA R T, Twitter & Insta

- pma

വായിക്കുക: , , , , , , ,

Comments Off on അവധി ദിനങ്ങളിൽ റോഡിലെ താരമായ ഹൈ ടെക് ട്രാം ഇനി പ്രവൃത്തി ദിനങ്ങളിലും

ഡബ്ലിയു. എം. എഫ്. സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

August 17th, 2024

wmf-abudhabi-state-council-independence-day-2024-ePathram

അബുദാബി : വേൾഡ് മലയാളി ഫെഡറേഷൻ (WMF) അബുദാബി സ്റ്റേറ്റ് കൗൺസിലിൻ്റെ നേത്യത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അബുദാബി മദീന സായിദിൽ നടന്ന ലളിതമായ ചടങ്ങിനു രക്ഷാധികാരി അഷ്‌റഫ് നേതൃത്വം നൽകി,

world-malayalee-federation-wmf-abudhabi-state-council-ePathram

ഗ്ലോബൽ കൗൺസിൽ അംഗം ഫിറോസ് ഹമീദ്, നാഷണൽ കൗൺസിൽ അംഗങ്ങളായ പി. എം. അബ്ദുൽ റഹിമാൻ, ഷാജുമോൻ പുലാക്കൽ, സ്റ്റേറ്റ് കൗൺസിൽ ട്രഷറർ ഷെറിൻ അഷ്റഫ് എന്നിവർ സ്വാതന്ത്ര്യ ദിന ആശംസകൾ നൽകി.

ഡബ്ലിയു. എം. എഫ്. അബുദാബി കൗൺസിൽ പ്രസിഡണ്ട് അബ്ദുൾ വാഹിബ് അദ്ധ്യക്ഷത വഹിച്ചു. ജോയിൻ്റ് സെക്രട്ടറിമാരായ സുബീന, അനീഷ് യോഹന്നാൻ, ഇവൻ്റ് കോഡിനേറ്റർ സബീന അബ്ദുൽ കരീം എന്നിവർ സംബന്ധിച്ചു. ഡബ്ലിയു. എം. എഫ്. അബുദാബി സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി ഡോക്ടർ. ഷീബ അനിൽ നന്ദി പറഞ്ഞു.

* W M F , വേള്‍ഡ് മലയാളി ഫെഡറേഷന്‍ ദുബായ് 

- pma

വായിക്കുക: , , , , , , , , , , , , , ,

Comments Off on ഡബ്ലിയു. എം. എഫ്. സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഭിന്ന ശേഷി കുരുന്നുകൾക്ക് സഹായ ഹസ്തവുമായി ഇ-നെസ്റ്റ്

August 17th, 2024

logo-niark-abudhabi-ePathram

ദുബായ് : ഇന്ത്യയുടെ 78 ആം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു വേറിട്ടൊരു സേവന പദ്ധതിയുമായി ഇ- നെസ്റ്റ് പ്രവർത്തകർ.

കോഴിക്കോട് കൊയിലാണ്ടിയിലെ നെസ്റ്റ് ഇന്‍റർ നാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്‍റർ (നിയാർക്ക്‌)ലെ ഭിന്ന ശേഷി ക്കാരായ  കുട്ടികളെയും നിർദ്ധനരായ കിടപ്പു രോഗികളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ ‘നെസ്റ്റ് ഹെൽപ്പ് ചലഞ്ച്’ എന്ന പേരിൽ സെപ്റ്റംബർ 15 വരെ ഒരു മാസം നീണ്ടു നിൽക്കുന്ന കാമ്പയിന് തുടക്കമിട്ടു. നെസ്റ്റ് അഭ്യുദയ കാംക്ഷികൾക്കു ഈ കാമ്പയിനിലൂടെ നെസ്റ്റിലെ കുരുന്നുകളെയും രോഗികളെയും വ്യക്തിപരമായി സഹായിക്കാം.

niyark-nest-help-challenge-for-disabled-children-ePathram
ഇ-നെസ്റ്റ് സ്വാതന്ത്ര്യ ദിന സംഗമത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങിൽ കാമ്പയിൻ്റെ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. ബ്രോഷർ പ്രകാശനം പ്രമുഖ ശിശുരോഗ വിദഗ്ധൻ ഡോ. ബാബു റഫീഖ് നിർവ്വഹിച്ചു.

ഇ-നെസ്റ്റ് ചെയർമാൻ അഡ്വ.മുഹമ്മദ് സാജിദ് അദ്ധ്യക്ഷത വഹിച്ചു. നെസ്റ്റ്-നിയാർക് പദ്ധതികളെ കുറിച്ച് അബ്ദുൽ ഖാലിഖ് വിശദീകരിച്ചു. ജലീൽ മശ്ഹൂർ തങ്ങൾ, ഒ. പി. അബൂബക്കർ, പി. എം. ചന്ദ്രൻ, ശമീൽ പള്ളിക്കര, സുനിൽ, നിസാർ കളത്തിൽ, നബീൽ നാരങ്ങോളി, ഷഫീഖ് സംസം, മൊയ്‌ദു പേരാമ്പ്ര, സംജിദ്, അബ്ദുൽ ഗഫൂർ എന്നിവർ സംബന്ധിച്ചു. കാമ്പയിൻ കൺവീനർ ഷഹീർ പി. കെ. സ്വാഗതവും മുസ്തഫ പൂക്കാട് നന്ദിയും പറഞ്ഞു.

നെസ്റ്റിനു കീഴിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഭിന്ന ശേഷി കുട്ടികൾക്കുള്ള ഉന്നമനത്തിനായുള്ള നിയാർക്കിനു പുറമെ അനാഥരായ ഭിന്ന ശേഷി കുട്ടികളെ പരിചരിക്കുന്ന നെസ്റ്റ് കെയർ ഹോം, 24 മണിക്കൂറും പ്രവർത്തിക്കുന്ന പാലിയേറ്റീവ് സെൻ്റർ എന്നിവ ഇപ്പോൾ പ്രവർത്തിച്ചു വരുന്നു.

- pma

വായിക്കുക: , , , , , , , , ,

Comments Off on ഭിന്ന ശേഷി കുരുന്നുകൾക്ക് സഹായ ഹസ്തവുമായി ഇ-നെസ്റ്റ്

ഇൻഡിപ്പെൻഡൻസ് കപ്പ് നാനോ സോക്കർ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച

August 14th, 2024

islamic-center-independence-nano-soccer-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക്‌ സെൻ്റർ കായിക വിഭാഗം സംഘടിപ്പിക്കുന്ന പ്രഥമ നാനോ ഫുട് ബോൾ ടൂർണ്ണ മെന്റ് ആഗസ്റ്റ് 17 ശനിയാഴ്ച രാത്രി 7 മണി മുതൽ ഇസ്ലാമിക്‌ സെൻ്റർ അങ്കണത്തിൽ നടക്കും.

poster-release-independence-nano-soccer-football-ePathram

‘ഇൻഡിപ്പെൻഡൻസ് കപ്പ് നാനോ സോക്കർ എന്ന പേരിൽ സംഘടിപ്പിക്കുന്ന ടൂർണ്ണ മെൻറിൽ യു. എ. ഇ. യിലെ പതിനാറു പ്രമുഖ ടീമുകൾ മാറ്റുരക്കും എന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 050 790 2965 , 02 – 642 44 88

- pma

വായിക്കുക: , , ,

Comments Off on ഇൻഡിപ്പെൻഡൻസ് കപ്പ് നാനോ സോക്കർ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച

Page 11 of 320« First...910111213...203040...Last »

« Previous Page« Previous « പൊതു മാപ്പ് : രാജ്യം വിടുന്നവര്‍ക്ക് തിരിച്ചു വരാം
Next »Next Page » ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തു വിടും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha