സുൽത്താനിയ ഫൗണ്ടേഷൻ ഈദ് മിലാദ് ഫെസ്റ്റ് 2024 ശ്രദ്ധേയമായി

September 16th, 2024

uae-sulthwania-foundation-eid-meelad-fest-2024-ePathram
ഉമ്മുൽ ഖുവൈൻ : ‘പ്രവാചകൻ നിങ്ങളുടെ ഉള്ളിലുണ്ട്’ എന്ന പ്രമേയത്തിൽ സുൽത്താനിയ ഫൗണ്ടേഷൻ യു. എ. ഇ. ചാപ്റ്റർ പ്രസിഡണ്ട് സയ്യിദ് മുസ്തഫ അൽ ഐദ്രൂസി യുടെ നേതൃത്വത്തിൽ മുഹമ്മദ് നബി (സ) യുടെ ജന്മദിനം ആഘോഷിക്കുന്ന ഈദ് മീലാദ് ഫെസ്റ്റ് 2024 സംഘടിപ്പിച്ചു. സുൽത്താനിയ ഫൗണ്ടേഷൻ കാര്യദർശി ആരിഫ് സുൽത്താനി സ്വാഗതം പറഞ്ഞു.

ഈ ഫെസ്റ്റ് വെറുമൊരു ആഘോഷം മാത്രമല്ല, പ്രവാചകൻ (സ) നമുക്ക് പകർന്നു നൽകിയ മൂല്യ ങ്ങളുടെയും പാഠങ്ങളുടെയും ഓർമ്മപ്പെടുത്തലും കൂടിയാണ്.

ആ അധ്യാപനങ്ങൾ ആന്തരികമാക്കുകയും അവ അനുസരിച്ച് ജീവിക്കാൻ നാം ശ്രമിക്കുകയും ചെയ്യുക എന്നതാണ് നമ്മളുടെ ലക്ഷ്യം എന്ന് ചടങ്ങിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച സയ്യിദ് മുസ്തഫ അൽ ഐദ്രൂസി സൂചിപ്പിച്ചു.

ആധുനിക ലോകത്ത് മുഹമ്മദ് നബിയുടെ (സ) അധ്യാപനങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടാൻ ലക്ഷ്യമിട്ടുള്ള മത പരമായ ചർച്ചകൾ, സാംസ്കാരിക പ്രകടനങ്ങൾ, മത്സരങ്ങൾ എന്നിവ ആഘോഷങ്ങളിൽ ഉൾപ്പെടുത്തി. പണ്ഡിതനും എഴുത്തുകാരനുമായ ഉസ്മാൻ മഹ്ബൂബി, ആരിഫ് സുൽത്താനി എന്നിവർ അടങ്ങിയ സമിതിയാണ് വിവിധ പരിപാടികളെ വിലയിരുത്തിയത്.

ഐക്യം, അനുകമ്പ, വിശ്വാസത്തോടുള്ള സമർപ്പണം എന്നിവയുടെ പ്രാധാന്യം ഊന്നിപ്പറയുന്ന നിരവധി പരിപാടികളോടെ ഈദ് മിലാദ് ഫെസ്റ്റ് 2024 ശ്രദ്ധേയമായി. നബീൽ മഹ്ബൂബി, സ്വാദിഖ് സുൽത്വാനി എന്നവർ നേതൃത്വം നൽകി.

- pma

വായിക്കുക: , , ,

Comments Off on സുൽത്താനിയ ഫൗണ്ടേഷൻ ഈദ് മിലാദ് ഫെസ്റ്റ് 2024 ശ്രദ്ധേയമായി

വിവിധ രാജ്യക്കാർ ഒത്തു ചേർന്ന് ബുർജീൽ മെഡിക്കൽ സിറ്റിയിൽ പൂക്കളം ഒരുക്കി

September 16th, 2024

burjeel-onam-floral-decoration-shows-uae-s-spirit-of-generosity-ePathram
അബുദാബി : ഓണം എന്നാൽ മലയാളിക്ക് പൂക്കള ങ്ങളുടെ മേളം കൂടിയാണ്. ഓണക്കളികളോടും സദ്യയോടും ഒപ്പം തന്നെ വൈവിധ്യവും ആകർഷക ങ്ങളുമായ പൂക്കളങ്ങൾ അണി നിരക്കുന്ന കാലം കൂടിയാണ് ഓണക്കാലം.

യു. എ. ഇ. യുടെയും ഓണത്തിൻ്റെയും ആദർശങ്ങളും വയനാട് ദുരന്തത്തിൽ പ്രകടമായ സമൂഹത്തിൻ്റെ ഒത്തൊരുമയും പ്രമേയമാക്കിയാണ് ഇത്തവണ യു. എ. ഇ. ബുർജീൽ മെഡിക്കൽ സിറ്റിയിലെ ആരോഗ്യ പ്രവർത്തകർ കൂറ്റൻ പൂക്കളം ഒരുക്കിയത്.

ഇന്ത്യയിൽ നിന്നും എത്തിച്ച 600 കിലോഗ്രാം പൂക്കൾ ഉപയോഗിച്ചാണ് ഇരുപതോളം രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം ആരോഗ്യ പ്രവർത്തകർ വ്യത്യസ്തമായ ഈ പൂക്കളം തീർത്തത്.

സഹിഷ്ണുത, ഐക്യം, സുസ്ഥിരത, സഹാനുഭൂതി തുടങ്ങി യു. എ. ഇ. മുന്നോട്ടു വെക്കുന്ന ആശയങ്ങളാണ് പൂക്കളത്തിന് പ്രമേയം. ഐശ്വര്യവും സമത്വവും സാഹോദര്യവും നില നിന്നിരുന്ന കാലത്തിൻ്റെ ഓർമ്മയായ ഓണത്തെ അതേ ആശയങ്ങളിലൂടെ വരച്ചിട്ടിരിക്കുകയാണ് ഈ പൂക്കളം.

എല്ലാ രാജ്യക്കാരെയും ചേർത്തു നിർത്തുന്ന യു. എ. ഇ. യുടെ സവിശേഷതയെയും പൊതുമാപ്പ് പ്രഖ്യാപന ത്തെയും പൂക്കളം സൂചിപ്പിക്കുന്നുണ്ട്.

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തെ അതി ജീവിച്ച സഹോദരങ്ങളെ ജീവിതത്തിലേക്ക് തിരികെ കൈ പിടിച്ച് കയറ്റാൻ ആഗോള-പ്രാദേശിക സമൂഹ ങ്ങൾ ഒത്തു ചേർന്നതിനെയും ഓർമ്മ പ്പെടുത്തുന്നുണ്ട് ഈ പൂക്കളം.

ദുരന്തത്തിൽ ബാക്കിയായവരോട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് ഇത്തവണ വലിയ ആഘോഷങ്ങൾ ഒഴിവാക്കി യിരിക്കുകയാണ് ബുർജീൽ.

ഉത്സവമെന്നതിനുപരി, കൂട്ടായ്മയെയും സാഹോദര്യ ത്തെയും കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഞങ്ങൾക്ക് ഓണം. കേരളത്തിലെയും യു. എ. ഇ. യിലെയും സംസ്കാരങ്ങൾ ഒരുപോലെ ഉയർത്തി പ്പിടിക്കുന്ന ആദർശങ്ങളെയാണ് ഈ പൂക്കളത്തിലൂടെ ആഘോഷിക്കുന്നത് എന്നും ബുർജീൽ ഹോൾഡിംഗ്‌സ് ചീഫ് ഹ്യൂമൻ റിസോഴ്‌സസ് ഓഫീസർ ഡോ. സഞ്ജയ് കുമാർ പറഞ്ഞു.

വ്യത്യസ്തമായ ഈ ഓണാഘോഷം പ്രത്യാശയുടെയും ഒരുമയുടെയും സുസ്ഥിരതയുടെയും ശക്തമായ സന്ദേശമാണ് ഉയർത്തിക്കാട്ടുന്നത്.

- pma

വായിക്കുക: , , , ,

Comments Off on വിവിധ രാജ്യക്കാർ ഒത്തു ചേർന്ന് ബുർജീൽ മെഡിക്കൽ സിറ്റിയിൽ പൂക്കളം ഒരുക്കി

ബാഡ്മിൻറൺ ടൂര്‍ണ്ണമെന്‍റ് : അൽഖൂസ് ബ്രദേഴ്സ് ജേതാക്കളായി

September 16th, 2024

actor-sunil-rawthar-ibrahim-karakkad-badminton-tournament-ePathram

ദുബായ് : അൽഖൂസ് പ്രീമിയർ ലീഗ് സംഘടിപ്പിച്ച ബാഡ് മിന്റൻ ടൂര്‍ണ്ണമെന്‍റ്, അൽഖൂസ് മാളിന് അടുത്തുള്ള പയനിയർ ബാഡ് മിന്റൺ ഹബ്ബിൽ വെച്ച് നടന്നു. അവസാന റൗണ്ടിലെ നാല് ടീമുകളിൽ നിന്നും അൽഖൂസ് ബ്രദേഴ്സ് ജേതാക്കളായി.

നടനും കൊറിയോ ഗ്രാഫറുമായ സുനിൽ റാവുത്തർ, സൂഫി ഗാന രചയിതാവ് ഇബ്രാഹിം കാരക്കാട് എന്നിവർ ചേർന്ന് വിജയികൾക്കുള്ള ട്രോഫിയും മെഡലുകളും സമ്മാനിച്ചു.

- pma

വായിക്കുക: , ,

Comments Off on ബാഡ്മിൻറൺ ടൂര്‍ണ്ണമെന്‍റ് : അൽഖൂസ് ബ്രദേഴ്സ് ജേതാക്കളായി

യു. എ. ഇ. പാസ്സ് : സൈബർ തട്ടിപ്പുകൾക്ക് എതിരെ മുന്നറിയിപ്പ്

September 11th, 2024

cyber-pulse-beware-e-fraud-hacker-attack-ePathram
ദുബായ് : സർക്കാർ ഉദ്യോഗസ്ഥർ എന്ന് അവകാശപ്പെട്ട് ഉപഭോക്താക്കളിൽ നിന്നും യു. എ. ഇ. പാസ്സ് ലോഗിൻ കോഡുകൾ തട്ടിയെടുക്കുന്ന സൈബർ തട്ടിപ്പുകൾക്ക് എതിരെ ദുബായ് എമിഗ്രേഷൻ മുന്നറിയിപ്പ് നൽകി.

വ്യാജ സന്ദേശങ്ങളിലൂടെ തട്ടിപ്പുകാർ UAE PASS ലോഗിൻ വിവരങ്ങൾ ആവശ്യപ്പെടുകയും തുടർന്ന് ഒറ്റത്തവണ പാസ്സ്‌ വേർഡ്‌ (OTP) നമ്പർ പങ്കു വെക്കാൻ നിർബ്ബന്ധിക്കുകയും ചെയ്യുന്നു.

യാതൊരു കാരണ വശാലും അപരിചിതരുമായി തങ്ങളുടെ UAE പാസ്സ് ലോഗിൻ വിവരങ്ങളോ OTP നമ്പറുകളോ പങ്കു വെക്കരുത് എന്ന് അധികൃതർ ആവശ്യപ്പെട്ടു. ഈയിടെ ഇത്തരം തട്ടിപ്പുകൾക്ക് ഇരയായ ചിലരുടെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ജനങ്ങളോട് ജാഗ്രത പാലിക്കാൻ വീണ്ടും ആഹ്വാനം ചെയ്തത്.

ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയാകും എന്ന സംശയം തോന്നിയാൽ ഉടൻ തന്നെ 800 5111- എന്ന ടോൾഫ്രീ നമ്പരിൽ വിളിക്കണം എന്നും ദുബായ് എമിഗ്രേഷൻ അഭ്യർത്ഥിച്ചു.

- pma

വായിക്കുക: , , , , , , , , , ,

Comments Off on യു. എ. ഇ. പാസ്സ് : സൈബർ തട്ടിപ്പുകൾക്ക് എതിരെ മുന്നറിയിപ്പ്

മെഹ്ഫിൽ ചെറുകഥാ മത്സരം : ഹുസ്ന റാഫിക്ക് ഒന്നാം സ്ഥാനം

September 11th, 2024

husna-raffi-winner-mehfil-short-story-competition-2024-ePathram

ദുബായ് : മെഹ്ഫിൽ ഇന്‍റർനാഷണൽ നടത്തിയ ചെറുകഥാ മത്സരത്തിൽ ഹുസ്‌ന റാഫിയുടെ ‘ചുഴലി കൂവ’ ഒന്നാം സ്ഥാനം നേടി.

റസീന ഹൈദറിന്‍റെ ‘ഇസഡ്’, മനോജ്‌ കോടിയത്തിന്‍റെ ‘പതക്കറ്റ’ എന്നീ കഥ കൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

അഞ്ചു കഥകൾ പ്രത്യേക ജൂറി പരാമർശം നേടി. പഗ്മാർക്ക് (അനൂപ് കുമ്പനാട്), പാറ്റ (റസീന കെ. പി.), കഥാതന്തു (ജാസ്മിൻ അമ്പലത്തിലകത്ത്), ചുവന്ന ലോകം (ആരതി നായർ), ദേശാടന പക്ഷികൾ ഉറങ്ങാറില്ല (വൈ. എ. സാജിദ).

രമേഷ് പെരുമ്പിലാവ്, ഷാനവാസ് കണ്ണഞ്ചേരി എന്നിവർ തെരഞ്ഞെടുത്ത പത്തു കഥകളിൽ നിന്ന് തിരക്കഥാ കൃത്തും സംവിധായകനുമായ പി. ജി. ജോൺസണാണ് സമ്മാനാർഹമായ മികച്ച കഥകൾ കണ്ടെത്തിയത്.

മെഹ്ഫിൽ മ്യൂസിക് ആൽബം ഫെസ്റ്റിൽ വെച്ച് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. FaceBook Instagram

- pma

വായിക്കുക: , , , , , ,

Comments Off on മെഹ്ഫിൽ ചെറുകഥാ മത്സരം : ഹുസ്ന റാഫിക്ക് ഒന്നാം സ്ഥാനം

Page 13 of 320« First...1112131415...203040...Last »

« Previous Page« Previous « പ്രബന്ധ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു
Next »Next Page » യു. എ. ഇ. പാസ്സ് : സൈബർ തട്ടിപ്പുകൾക്ക് എതിരെ മുന്നറിയിപ്പ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha