ദുബായ് : എമിറേറ്റില്‍ ഉള്ളവര്‍ 2016 ഡിസംബര്‍ 31 നുള്ളില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എടുക്കണം എന്നും 2017 ജനുവരി ഒന്നു മുതല്‍ ഇന്‍ഷ്വ റന്‍സ് ഇല്ലാത്ത വരില്‍ നിന്ന് പിഴ ഈടാക്കും എന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ (ഡി. എച്ച്. എ) മുന്നറി യിപ്പു നല്കി.
അനുവദിച്ച അധിക കാലാവധി ആറു മാസം എന്നുള്ളത് ഇനി നീട്ടി നല്‍കുക യുമില്ല.
2013 ലെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിയമം 11 പ്രകാരം ദുബായ് എമിറേറ്റിന്റെ വിസ ഉള്ളവര്‍ ഈ വര്‍ഷം ജൂണ്‍ 30 നുള്ളിൽ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എടുക്കണം എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ 12 ശതമാനം ആളു കള്‍ക്ക് ഇനിയും ഇന്‍ഷ്വറന്‍സ് സൗകര്യം ലഭിച്ചില്ല. തുടര്‍ന്നാണ് ഇവര്‍ക്കു കൂടി ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെ ടുത്തു ന്നതിന് ജൂലൈ മുതല്‍ ആറു മാസം അധിക കാലാ വധി അനുവദിച്ചത്. സ്ഥാപന ങ്ങളിലെ ജോലി ക്കാരുടെ എണ്ണ ത്തിന് അനുസരി ച്ചായിരുന്നു ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എടുക്കാന്‍ അധികൃതര്‍ കാലാ വധി ഏര്‍പ്പെടു ത്തിയി രുന്നത്.
2017 ജനുവരി ഒന്നു മുതല്‍ വിസ പുതുക്കുന്ന വരെല്ലാം തന്നെ ആരോഗ്യ പരിരക്ഷ ഉറപ്പാ ക്കണം. ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കാർഡ് ഇല്ലാത്ത വര്‍ക്ക് വിസ പുതുക്കി നല്‍കുക യുമില്ല.
കമ്പനി കള്‍ക്കും വ്യക്തി കളുടെ സ്പോണ്സര് വിസ യിലുള്ള വര്‍ക്കും നിയമം ബാധകമാണ്. നിലവില്‍ ഹെല്‍ത്ത് ഇന്‍ഷ്വ റന്‍സ് ഉള്ള വരില്‍ കാലാവധി തീര്‍ന്ന വരും യഥാ സമയം പുതു ക്കേണ്ട തുണ്ട്. അല്ലാത്ത പക്ഷം വിസ പുതുക്കു മ്പോൾ ഇന്‍ഷ്വ റന്‍സ് കാലാ വധി തീര്‍ന്നത് മുതലുള്ള പിഴ അട ക്കേണ്ടി വരും.
‘ഇസ്ആദ്‘ എന്ന് പേരിലുള്ള നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി 2014 മുതല്‍ മൂന്നു ഘട്ട ങ്ങളിൽ ആയാണ് നടപ്പാ ക്കിയത്.
1000 ൽ അധികം ജീവന ക്കാരുള്ള കമ്പനി കള്‍ക്ക് ആദ്യ ഘട്ട ത്തിലും 100 മുതല്‍ 999 വരെ ജീവന ക്കാ രുള്ള കമ്പനി കള്‍ക്ക് രണ്ടാം ഘട്ട ത്തിലും ഇന്‍ഷു റന്‍സ് നിര്‍ബന്ധ മാക്കി. 100ല്‍ താഴെ ജീവന ക്കാരുള്ള കമ്പനി കളാണ് മൂന്നാം ഘട്ട ത്തില്‍ വരുന്നത്. ഇത്തരം കമ്പനി കള്‍ ജൂണ്‍ 30 നുള്ളിൽ ഇന്‍ഷു റന്‍സ് എടുത്തി രിക്കണം എന്ന വ്യവസ്ഥ യാണ് ഡിസംബർ വരെ നീട്ടി യിരു ന്നത്.
ജീവന ക്കാര്‍ക്ക് ഇനിയും ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നല്‍കാത്ത കമ്പനി കള്‍ക്ക് എതിരെ യും അധികൃതര്‍ കടുത്ത നടപടി കള്‍ സ്വീകരിക്കും. ജീവന ക്കാരുടെ ശമ്പള ത്തില്‍ നിന്ന് പ്രീമിയം തുക ഈടാ ക്കരുത് എന്നും നിർ ദ്ദേശ മുണ്ട്. ജീവന ക്കാരുടെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ചെലവ് കമ്പനി കൾ വഹിക്കണം.
എന്നാൽ ഭര്ത്താ ക്കന്മാ രുടെ വിസ യിലുള്ള കുടുംബിനി കളുടെയും മക്ക ളു ടെയും ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ചെലവു കൾ സ്പോണ്സര് മാര്‍ വഹി ക്കണം. വീട്ടു വേലക്ക് കൊണ്ടു വരുന്ന വരുടെ ഇന്‍ഷ്വറന്‍സ് പരി രക്ഷ അതാതു സ്പോണ്സര് മാര്‍ നല്‍കണം.