അബുദാബി: യു. എ. ഇ. യിലെ സര്‍ക്കാര്‍ ജീവന ക്കാരികള്‍ക്ക് ശമ്പള ത്തോടെ മൂന്നു മാസത്തെ പ്രസവ അവധി നല്‍കാന്‍ അനുമതി. ഇതു സംബന്ധിച്ച നിയമ ത്തിന് അംഗീ കാരം നല്‍കി ക്കൊണ്ട് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.
നിയമം ഗസറ്റില്‍ പ്രസിദ്ധീകരിച്ച് നാല് മാസ ത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും. 2008 ലെ 11ആം ഫെഡറല്‍ നിയമ ത്തില്‍ ഭേദഗതി വരുത്തി ക്കൊ ണ്ടാണ് 2016 ലെ 17 ആം ഫെഡറല്‍ നിയമം അവതരി പ്പിച്ചിരിക്കുന്നത്.
പൊതു മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരി കള്‍ക്ക് പുതിയ നിയമ പ്രകാരം മൂന്നു മാസത്തെ പ്രസവ അവധിക്കു പുറമെ കുഞ്ഞു ങ്ങള്‍ക്ക് നാലു മാസം പ്രായ മാവും വരെ മുലയൂട്ടുന്ന തിനായി ദിവസവം രണ്ടു മണിക്കൂര്‍ ഇടവേള യും ലഭിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, യു.എ.ഇ., സ്ത്രീ, സ്ത്രീ വിമോചനം