അബുദാബി : ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സക്കായി യു. എ. ഇ. യില്‍ എത്തിച്ച് അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയുന്ന ഫലസ്തീൻ കുട്ടികളേയും അവരുടെ കുടുംബാംഗങ്ങളേയും ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സന്ദര്‍ശിച്ചു.
ആയിരം ഫലസ്തീൻ കുട്ടികളെ ചികിത്സിക്കുവാന്‍ യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ നിർദ്ദേശ പ്രകാരം എത്തിച്ചവരെയാണ് അദ്ദേഹം സന്ദർശിച്ചത്.
ബുർജീൽ മെഡിക്കൽ സിറ്റിയിൽ ചെയർമാൻ ഡോ. ഷംഷീർ വയലിലും ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹെൽത്ത് ഉന്നത ഉദ്യോഗസ്ഥരും ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വീകരിച്ചു.
പരിക്കേറ്റ കുട്ടികളുടെ ആരോഗ്യ നില ചോദിച്ചറിഞ്ഞ അദ്ദേഹം മെഡിക്കൽ സംഘവുമായി ആശയ വിനിമയം നടത്തി. വേഗത്തിൽ സുഖം പ്രാപിക്കാനുള്ള ആശംസകൾ ചികിത്സയിലുള്ളവരെ അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.
- Image Credit : AbuDhabi Media Office Twitter Burjeel
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, vps-burjeel, അബുദാബി, ജീവകാരുണ്യം, യു.എ.ഇ., സാമൂഹ്യ സേവനം, സ്ത്രീ