അബുദാബി : സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറി യാനി ഇടവക യുടെ കൊയ്ത്തുത്സവം നവംബർ 18 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ കേരളാ സോഷ്യൽ സെന്ററിൽ വെച്ച് നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സമാധാനവും സന്തോഷവും സമൂഹത്തിലേക്കു പകർന്നു നൽകുവാനായി ജാതി മത ദേശ ഭാഷാ വിത്യാസ മില്ലാതെ സകലരും ഒത്തു ചേരുന്ന താണ് കൊയ്ത്തുത്സവം എന്നും ഇതിന്റെ ഭാഗ മായി കേരള ത്തിന്റെ തനതു ഭക്ഷ്യ വിഭവ ങ്ങളോ ടൊപ്പം നോര്‍ത്ത് ഇന്ത്യന്‍, അറബിക്, ചൈനീസ്, ഫിലിപ്പിനോ, ലെബനീസ് ഭക്ഷ്യ വിഭവങ്ങളും തയ്യാറാക്കിയ ഇരുപതോളം സ്റ്റാളു കൾ അബുദാബി കേരളാ സോഷ്യൽ സെന്റർ അങ്കണ ത്തിൽ തുറക്കു മെന്നും സംഘാ ടകർ അറിയിച്ചു.
അബുദാബി കേരളാ സോഷ്യൽ സെന്ററിൽ വെള്ളി യാഴ്ച വൈകു ന്നേരം അഞ്ചു മണിക്ക്, യാക്കോ ബായ ഇടവക യുടെ മുംബൈ ഭദ്രാ സനാ ധിപൻ തോമസ് മോർ അലക്സന്ത്രി യോസ് മെത്രാപ്പോലീത്ത തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്ന കൊയ്ത്തു ത്സവ ത്തിൽ സന്ദർശ കർക്കായി വില പിടി പ്പുള്ള സമ്മാന ങ്ങളുടെ നറുക്കെ ടുപ്പും കുട്ടി കൾ ക്കായി കിഡ്സ് കോർണർ, വിവിധ ഗെയി മുകൾ, കൂടാതെ ചെണ്ട മേളം, ഗാനമേള, വിവിധ നൃത്ത നൃത്യങ്ങൾ എന്നിവ ഉണ്ടായി രിക്കും.
പരിപാടി കളെ കുറിച്ച് വിശദീകരി ക്കുവാൻ അബു ദാബി യിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളന ത്തിൽ തോമസ് മോർ അലക്സന്ത്രി യോസ് മെത്രാ പ്പോലീത്ത, ഇടവക വികാരി ഫാദർ. ജോസഫ് വാഴയിൽ, ട്രസ്റ്റി ഷിബി പോൾ, കൺവീ നർ മാരായ സന്ദീപ് ജോർജ്ജ്, ഷാജി എം. ജോർജ്ജ്, കെ. പി. സൈജി, ബിനു തോമസ് തുടങ്ങി യവർ സംബന്ധിച്ചു.
- pma