തിരുവനന്തപുരം : ജലാശയങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങളും മുങ്ങി മരണങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ മുങ്ങി മരണം എന്നത് നിയന്ത്രിക്കപ്പെടേണ്ട ഒരു സാമൂഹിക വിപത്ത് എന്നുള്ള സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും യൂണിസെഫും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക മുങ്ങിമരണ നിവാരണ ദിനാചരണം ജൂലായ് 25 ന് നടക്കും.
സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി വൈസ് ചെയർമാൻ കൂടിയായ റവന്യു വകുപ്പ് മന്ത്രി കെ. രാജൻ പരിപാടി ഉദ്ഘാടനം ചെയ്യും. ഇതിന്‍റെ ഭാഗമായി ബോധവത്ക്കരണ സെമിനാറും പരിശീലനവും അടക്കം വിവിധ പരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്.
വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൂട്ടയോട്ടം, ജലാശയ രക്ഷാ പ്രവർത്തന ഡെമോൺസ്ട്രേഷൻ, പരിശീലന പരിപാടികൾ എന്നിവയും സംഘടിപ്പിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, കുട്ടികള്‍, പരിസ്ഥിതി, സാമൂഹികം, സാമൂഹ്യക്ഷേമം