കേരളത്തിൽ വീണ്ടും മാസ്ക് നിർബ്ബന്ധമാക്കി : ധരിച്ചില്ലെങ്കിൽ പിഴ

April 27th, 2022

khadi-face-mask-protect-to-spread-covid-19-virus-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് ഫേയ്സ് മാസ്‌ക് നിര്‍ബ്ബന്ധം എന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ദുരന്ത നിവാരണ നിയമം അനുസരിച്ചാണ് ഇത്. ജോലി സ്ഥലത്തും, ആളുകള്‍ കൂടുന്ന പൊതു ഇടങ്ങളിലും വാഹനങ്ങളിലും മാസ്ക് നിര്‍ബ്ബന്ധമാക്കി.

നിലവില്‍ കൊവിഡ് തീവ്ര വ്യാപനം ഇല്ല എങ്കിലും മുൻകരുതലിന്‍റെ ഭാഗമായിട്ടാണ് ഇത്. നിയമ ലംഘകര്‍ക്ക് എതിരെ നടപടി ഉണ്ടാവും എന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ എത്ര രൂപ പിഴ അടക്കണം എന്നു വ്യക്തമാക്കിയിട്ടില്ല.

തമിഴ് നാട്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ അടുത്തിടെ വീണ്ടും മാസ്ക് നിര്‍ബ്ബന്ധം ആക്കിയിരുന്നു. അവിടെ മാസ്ക് ഇടാത്തവര്‍ക്ക് 500 രൂപയാണ് പിഴ.

രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസുകള്‍ കുറഞ്ഞപ്പോള്‍ മാര്‍ച്ചു മാസം മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവു വരുത്തിയിരുന്നു.

*പബ്ലിക്ക് റിലേഷന്‍സ്

- pma

വായിക്കുക: , , , , ,

Comments Off on കേരളത്തിൽ വീണ്ടും മാസ്ക് നിർബ്ബന്ധമാക്കി : ധരിച്ചില്ലെങ്കിൽ പിഴ

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല: സൗദിയില്‍ നിയന്ത്രണങ്ങള്‍ നീക്കി

March 23rd, 2022

flag-and-logo-of-saudi-arabia-ePathram.jpg
റിയാദ് : വിദേശ രാജ്യങ്ങളില്‍ നിന്നും സൗദി അറേബ്യ യിലേക്ക് വരാന്‍ ഇനി മുതല്‍ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല എന്ന് അധികൃതര്‍. രാജ്യത്തെ വാക്‌സിനേഷന്‍ നിരക്ക് 99 ശതമാനവും പോസിറ്റീവ് നിരക്ക് നാല് ശതമാനത്തിനു താഴെയും ആയതിനാലാണ് നിയന്ത്രണത്തില്‍ ഇളവുകള്‍ അനുവദിച്ചത്.

രാജ്യത്തേക്ക് വരുന്നവര്‍ കൊവിഡ് പരിശോധനയും യാത്രികര്‍ക്കുള്ള ക്വാറന്‍റൈനും ആവശ്യമില്ല. എന്നാല്‍ ‘മുഖീം’ അറൈവല്‍ രജിസ്‌ട്രേഷന്‍ (Muqeem Arrival Registration) നിര്‍ബ്ബന്ധമാണ് എന്നും സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

- pma

വായിക്കുക: , , , , ,

Comments Off on വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല: സൗദിയില്‍ നിയന്ത്രണങ്ങള്‍ നീക്കി

മാസ്ക് ധരിച്ചില്ലാ എങ്കിലും കേസ് ഉണ്ടാവില്ല

March 23rd, 2022

khadi-face-mask-protect-to-spread-covid-19-virus-ePathram
ന്യൂഡല്‍ഹി : കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ ഇനി മാസ്ക് ധരിച്ചില്ലാ എങ്കിലും കേസ് ഉണ്ടാവില്ല. സാമൂഹിക അകലം പാലിക്കല്‍ നിര്‍ബ്ബന്ധം ഇല്ല. മാത്രമല്ല ആളുകള്‍ കൂടിച്ചേരല്‍, മറ്റു കൊവിഡ് നിയന്ത്രണ ലംഘനം എന്നിവക്ക് കേസുകള്‍ ഒഴിവാക്കാം എന്നും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പോസിറ്റീവ് കേസുകളിൽ കുറവ് വന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനു വേണ്ടി പകര്‍ച്ച വ്യാധി തടയല്‍ നിയമം വഴി 2020 മാര്‍ച്ച് മാസം മുതൽ നടപ്പിലാക്കിയിരുന്ന മാസ്ക്, കൈകഴുകല്‍ – സാനിറ്റൈസര്‍ ഉപയോഗം തുടങ്ങി ആരോഗ്യ മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ തുടരണം എന്നും ഇത് മുന്‍കരുതലിന്‍റെ ഭാഗമാണ് എന്നും കേന്ദ്ര അറിയിപ്പില്‍ പറയുന്നു.

ഭാവിയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ഉചിതമായ നടപടികള്‍ സംസ്ഥാനങ്ങള്‍ക്ക് സ്വീകരിക്കാം എന്നും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വ്യക്തമാക്കി. കൊവിഡ് വ്യാപനം തടയുവാന്‍ വേണ്ടി ഫേയ്സ് മാസ്ക്, ആള്‍ക്കൂട്ടം ഒത്തു ചേരല്‍ അടക്കം ഉള്ള നിയന്ത്രണങ്ങള്‍ നിയമം വഴി നടപ്പിലാക്കിയതിന്‍റെ കാലാവധി 2022 മാർച്ച് 25 ന് അവസാനിക്കും. ഇതിനു ശേഷം ഈ നിയന്ത്രണങ്ങൾ തുടരേണ്ട എന്നാണ് നിർദ്ദേശം.  * Twitter

 

- pma

വായിക്കുക: , , , ,

Comments Off on മാസ്ക് ധരിച്ചില്ലാ എങ്കിലും കേസ് ഉണ്ടാവില്ല

കൊവിഷീല്‍ഡ് : ഡോസിന്‍റെ ഇടവേള യില്‍ മാറ്റം

March 21st, 2022

covaxin-covishield-mixed-doze-increase-antibody-says-icmr-ePathram
ന്യൂഡല്‍ഹി : കൊവിഷീല്‍ഡ് വാക്‌സിന്‍ കുത്തി വെക്കുന്നതിലെ ഇടവേളയില്‍ മാറ്റം വരുത്തിയതായി കേന്ദ്ര ആരോഗ്യ വകുപ്പ്. കുത്തിവെപ്പ് ആദ്യ ഡോഡ് സ്വീകരിച്ച് 12 ആഴ്ച മുതല്‍ 16 വരെ ആഴ്ചകള്‍ക്കു ശേഷം ആയിരുന്നു രണ്ടാം ഡോസ് നല്‍കിയിരുന്നത്. ഈ ഇട വേള 8 ആഴ്ച മുതല്‍ 16 വരെ ആഴ്ചകള്‍ ആയിട്ടാണ് മാറ്റിയത്.

പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ആഗോള തല ത്തില്‍ വന്ന മാറ്റങ്ങളെ അടിസ്ഥാന പ്പെടുത്തിയാണ് ഇന്ത്യ യിലും രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള യില്‍ മാറ്റം വരുത്തിയത് എന്നാണ് അധികൃതരുടെ വിശദീകരണം.

എന്നാല്‍, കൊവാക്‌സിന്‍ കുത്തി വെപ്പിന്‍റെ ഇടവേള യില്‍ മാറ്റം വരുത്തിയിട്ടില്ല. ആദ്യ ഡോസ് എടുത്ത് 28 ദിവസത്തിനു ശേഷമാണ് കൊവാക്‌സിന്‍ രണ്ടാം ഡോസ് നല്‍കുന്നത്.

- pma

വായിക്കുക: , ,

Comments Off on കൊവിഷീല്‍ഡ് : ഡോസിന്‍റെ ഇടവേള യില്‍ മാറ്റം

തുറസ്സായ സ്ഥലങ്ങളില്‍ മാസ്ക് വേണ്ട

March 2nd, 2022

covid-19-strict-rules-in-uae-if-not-wearing-face-mask-3000-dhs-fine-ePathram
അബുദാബി : രാജ്യത്ത് കൊവിഡ് കേസുകളിൽ ഗണ്യമായി കുറവ് വന്ന സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡ ങ്ങളില്‍ സമഗ്ര മാറ്റങ്ങളുമായി യു. എ. ഇ.

പുതിയ അറിയിപ്പ് അനുസരിച്ച് ഇനി മുതൽ തുറസ്സായ സ്ഥലത്ത് മാസ്ക് ധരിക്കേണ്ടതില്ല. എന്നാൽ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് ധരിക്കല്‍ നിര്‍ബ്ബന്ധം തന്നെയാണ്.പുതുക്കിയ കൊവിഡ് പ്രൊട്ടോക്കോള്‍ 2022 മാർച്ച് 1 മുതൽ നിലവില്‍ വന്നു.

മറ്റു രാജ്യങ്ങളില്‍ നിന്നും യു. എ. ഇ. യിലേക്ക് വരുന്ന വാക്സിനേഷൻ എടുത്ത യാത്രക്കാർ ക്യൂ-ആർ കോഡ് ഉള്ള അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റ് കരുതണം. വാക്‌സിനേഷൻ ഇല്ലാത്തവര്‍ യാത്ര പുറപ്പെടുന്നതിന്റെ 48 മണിക്കൂറിനുള്ളിൽ നടത്തിയ പി. സി. ആർ. കൊവിഡ് നെഗറ്റീവ് റിപ്പോർട്ട് കരുതണം. കൊവിഡ് ബാധിതരുമായി സമ്പര്‍ക്കം ഉള്ളവര്‍ക്ക് ക്വാറന്‍റൈന്‍ ഇല്ല. എന്നാല്‍ അവര്‍ 5 ദിവസത്തിനിടെ 2 പി. സി. ആര്‍ പരിശോധന നടത്തി നെഗറ്റീവ് റിപ്പോർട്ട് ഉറപ്പു വരുത്തണം.

- pma

വായിക്കുക: , , ,

Comments Off on തുറസ്സായ സ്ഥലങ്ങളില്‍ മാസ്ക് വേണ്ട

Page 28 of 126« First...1020...2627282930...405060...Last »

« Previous Page« Previous « അബുദാബി പ്രവേശനം : ഗ്രീന്‍ പാസ്സ് ഒഴിവാക്കി
Next »Next Page » ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha