കൊവിഡ് വ്യാപനം : തമിഴ് നാട്ടില്‍ ഞായറാഴ്ച കളില്‍ ലോക്ക് ഡൗണ്‍

January 5th, 2022

covid-19-india-lock-down-for-21-days-ePathram
ചെന്നൈ : പ്രതിദിന കൊവിഡ് പോസിറ്റീവ് കേസു കളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതോടെ തമിഴ്‌ നാട്ടില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍ പ്രഖ്യാപിച്ചു. പ്രതിദിന രോഗികളുടെ എണ്ണം നാലായിരത്തോളം ഉയര്‍ന്ന സാഹചര്യത്തിലാണ് കൊവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും.

കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് പൊതു ചടങ്ങു കളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണ ത്തില്‍ കുറവു വരുത്തി ചെന്നൈ കോര്‍പ്പറേഷന്‍ ഉത്തരവ് ഇറക്കി. ഒന്നാം ക്ലാസ്സ് മുതല്‍ എട്ടാം ക്ലാസ്സു വരെ യുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ ലൈന്‍ പഠനം ഏര്‍പ്പെടുത്തി. കോളേജുകളിലും നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുത്തും.

- pma

വായിക്കുക: , ,

Comments Off on കൊവിഡ് വ്യാപനം : തമിഴ് നാട്ടില്‍ ഞായറാഴ്ച കളില്‍ ലോക്ക് ഡൗണ്‍

നേസല്‍ വാക്സിന് പരീക്ഷണാനുമതി

January 5th, 2022

covaxin-covishield-mixed-doze-increase-antibody-says-icmr-ePathram
ന്യൂഡല്‍ഹി : ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവിഡ് നേസല്‍ വാക്സിന്‍ മൂന്നാം ഘട്ട പരീക്ഷണ ത്തിന് ഡി. സി. ജി. ഐ. (Drugs Controller General of India) വിദഗ്ധ സമിതിയുടെ അനുമതി ലഭിച്ചു. പൂര്‍ണ്ണ ആരോഗ്യമുള്ള 5000 പേരിലാണ് നേസല്‍ വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തുക.

കൊവാക്സിന്‍, കോവിഷീല്‍ഡ് എന്നീ കൊവിഡ് വാക്സിനുകള്‍ സ്വീകരിച്ച വര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നേസല്‍ വാക്സിന്‍ നല്‍കുവാനുള്ള സാദ്ധ്യതയാണ് പരീക്ഷിക്കുന്നത്.

ആദ്യം രണ്ടു ഡോസ് കൊവാക്സിന്‍ സ്വീകരിച്ചവരും കോവിഷീല്‍ഡ് സ്വീകരിച്ചവരുമായ ആളുകളെയാണ് നേസല്‍ വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണത്തിനു വിധേയമാക്കുന്നത്. രണ്ടാം ഡോസ് വാക്സിന്‍ എടുത്ത് ആറ് മാസത്തിന് ശേഷമാകും നേസല്‍ വാക്സിന്‍ ബൂസ്റ്റര്‍ ഡോസായി നല്‍കുക.

- pma

വായിക്കുക: , , ,

Comments Off on നേസല്‍ വാക്സിന് പരീക്ഷണാനുമതി

കൺസോൾ സാന്ത്വന സംഗമം

January 4th, 2022

chavakkad-console-medical-charitable-trust-ePathram
ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് പന്ത്രണ്ടാം വാർഷികവും സാന്ത്വന സംഗമവും സംഘടിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ മുസ്താഖലി ഉല്‍ഘാടനം ചെയ്തു. കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് സി. കെ. ഹക്കിം ഇമ്പാർക്ക് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. എം. അബ്ദുൽ ഹബീബ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൃക്ക രോഗി കൾക്കുള്ള ഡയലൈസറു കളുടെ വിതരണം പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി. വി. സുരേന്ദ്രൻ നിർവ്വഹിച്ചു.

പാവറട്ടി പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു അനിൽ കുമാർ, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ, ചാവക്കാട് നഗര സഭാ കൗൺസിലർ കെ. വി. സത്താർ, ചാവക്കാട് മർച്ചന്‍റ് അസ്സോസ്സിയേഷൻ ജനറൽ സെക്രട്ടറി ജോജി തോമസ്, അഭയം പാലിയേറ്റീവ് ചെയർ പേഴ്‌സൺ മൈമൂന ഹംസ എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on കൺസോൾ സാന്ത്വന സംഗമം

കൊവിഡ് വ്യാപനം : ഡിസംബര്‍ 30 മുതല്‍ പുതിയ മാനദണ്ഡങ്ങൾ

December 28th, 2021

covid-19-al-hosn-green-app-ePathram
അബുദാബി : കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി അബുദാബി എമിറേറ്റില്‍ കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കുന്നു. ഡിസംബര്‍ 30 വ്യാഴാഴ്ച മുതല്‍ ഇതര എമിറേറ്റുകളില്‍ നിന്നും അബുദാബി യിലേക്കു വരുന്നവര്‍ അല്‍ ഹൊസന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവര്‍ ആയിരിക്കണം. കൊവിഡ് വാക്സിന്‍ എടുക്കാത്ത യാത്രക്കാര്‍ എങ്കില്‍ 96 മണിക്കൂറിനുള്ളില്‍ എടുത്ത പി. സി. ആര്‍. നെഗറ്റീവ് ഫലം ഹാജരാക്കണം.

പൊതുജന സുരക്ഷ ഉറപ്പു വരുത്തുക, പ്രതി ദിന കൊവിഡ് കേസുകളിലെ വർദ്ധന നിയന്ത്രിക്കുക എന്നീ ലക്ഷ്യങ്ങളോടെ നിലവില്‍ അബുദാബി അതിര്‍ത്തി കളില്‍ യാത്ര ക്കാര്‍ക്ക് ഇ. ഡി. ഇ. സ്‌കാനര്‍ പരിശോധന നടത്തി വരുന്നുണ്ട്.

തലസ്ഥാന എമിറേറ്റിലെ പൊതു സ്ഥലങ്ങളിലേക്കുള്ള പ്രവേശനം, സര്‍ക്കാര്‍ സ്ഥാപന ങ്ങളിലേക്കുള്ള പ്രവേശനം എന്നിവക്ക് ഗ്രീന്‍ പാസ്സ് നിര്‍ബ്ബന്ധം ആക്കിയിട്ടുണ്ട്. മാത്രമല്ല അബുദാബി യിലെ പൊതു പരിപാടി കളിൽ പങ്കെടുക്കുവാന്‍ ഗ്രീൻ പാസ്സും 48 മണിക്കൂറിന് ഉള്ളില്‍ എടുത്ത പി. സി. ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റും മാനദണ്ഡമാക്കിയിട്ടുണ്ട്.

കുടുംബ കൂട്ടായ്മ കളുടെ ഒത്തു കൂടല്‍, വിവാഹ – മരണാനന്തര ചടങ്ങുകള്‍, പാർട്ടികൾ, പൊതു പരി പാടികൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 60 ശതമാനം ആക്കി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on കൊവിഡ് വ്യാപനം : ഡിസംബര്‍ 30 മുതല്‍ പുതിയ മാനദണ്ഡങ്ങൾ

കൊവിഡ് വാക്‌സിന്‍ : ജനുവരി ഒന്നു മുതല്‍ കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം

December 27th, 2021

register-for-covid-vaccination-with-co-win-app-ePathram
ന്യൂഡല്‍ഹി : കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ കുത്തി വെപ്പിനുള്ള രജിസ്‌ട്രേഷന്‍ 2022 ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് സ്റ്റുഡന്‍റ് ഐ. ഡി. കാര്‍ഡ് ഉപയോഗിക്കാം.

കൊവിഡ് വാക്സിന്‍ രജിസ്‌ട്രേഷനു വേണ്ടി സ്റ്റുഡന്‍റ് ഐ. ഡി. എന്ന ഒരു തിരിച്ചറിയല്‍ രേഖ കൂടി കോവിന്‍ പോര്‍ട്ടലില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

15 വയസ്സു മുതല്‍ 18 വയസ്സ് വരെയുള്ളവര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ ജനുവരി മൂന്നു മുതല്‍ തുടക്കമാവും എന്നു കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.

- pma

വായിക്കുക: , , , , ,

Comments Off on കൊവിഡ് വാക്‌സിന്‍ : ജനുവരി ഒന്നു മുതല്‍ കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം

Page 27 of 123« First...1020...2526272829...405060...Last »

« Previous Page« Previous « വിദ്യാര്‍ത്ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം
Next »Next Page » കെ. എസ്. സേതു മാധവൻ -ചലച്ചിത്ര രംഗത്തെ രാജ ശില്പി : ഇൻസൈറ്റ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha