അൽ ദഫ്രയിലെ ആദ്യ ഡേ സർജറി സെൻ്റർ തുറന്ന് ബുർജീൽ ഹോൾഡിംഗ്സ്

August 8th, 2024

burjeel-day-surgery-center-in-aldhafra-region-ePathram

അബുദാബി : യു. എ. ഇ. യുടെ പടിഞ്ഞാറൻ മേഖല, അൽ ദഫ്രയിലെ ജനങ്ങൾക്ക് സമഗ്രമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുവാൻ ആദ്യ ഡേ സർജറി സെൻ്റർ സ്ഥാപിച്ച് MENA യിലെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ സേവന ദാതാക്കളായ ബുർജീൽ ഹോൾഡിംഗ്സ്‌.

മദീനത്ത് സായിദിലെ അൽ ദഫ്ര മാളിൽ തുടങ്ങിയ ആരോഗ്യ കേന്ദ്രം, അൽ ദഫ്ര റീജ്യണിലെ ഭരണാധി കാരിയുടെ പ്രതിനിധി  നാസർ മുഹമ്മദ് അൽ മൻസൂരി ഉദ്ഘാടനം ചെയ്തു.

ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനുമായ ഷംഷീർ വയലിൽ, അൽ ദഫ്ര മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് അലി അൽ മൻസൂരി, അൽദഫ്ര പോലീസ് ഡയറക്ടറേറ്റ് ഡയറക്ടർ ഹംദാൻ സെയ്ഫ് അൽ മൻസൂരി, ബുർജീൽ ഹോൾഡിംഗ്സ് സി. ഇ. ഒ. ജോൺ സുനിൽ, ബോർഡ് അംഗങ്ങളായ ഒമ്രാൻ അൽ ഖൂരി, ഡോ. ഗുവായ അൽ നെയാദി എന്നിവർ പങ്കെടുത്തു.

അൽ ദഫ്ര മേഖലയിലെ വർദ്ധിച്ചു വരുന്ന ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുവാനാണ് ലക്ഷ്യമിടുന്നതെന്ന് ബുർജീൽ ഹോൾഡിംഗ്സ്‌ സി. ഇ. ഒ. ജോൺ സുനിൽ പറഞ്ഞു. അബുദാബിയിലെ ബുർജീൽ ഹോൾഡിംഗ്സിൻ്റെ നാലാമത്തെ ഡേ സർജറി സെൻ്റർ ആണിത്.

അൽ ദഫ്രയിലെ ജനങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി രൂപീകരിച്ചിരിക്കുന്നു. നൂതന പരിശോധന – ചികിത്സ സംവിധാന ങ്ങളിലൂടെ രോഗികൾക്ക് ഉന്നത നിലവാരമുള്ള പരിചരണം ഉറപ്പാക്കുന്നു. സർജറികൾക്ക് ശേഷം ആശുപത്രി വാസം ഒഴിവാക്കി വേഗത്തിലുള്ള രോഗ മുക്തി ഉറപ്പാക്കുകയാണ് ലക്‌ഷ്യം.

കാർഡിയോളജി, ഫാമിലി മെഡിസിൻ, എൻഡോ ക്രൈനോളജി തുടങ്ങി 13 സ്പെഷ്യാലിറ്റികളിൽ സമഗ്രമായ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കേന്ദ്ര ത്തിൽ അത്യാധുനിക മെഡിക്കൽ സാങ്കേതിക വിദ്യകൾക്കൊപ്പം, സി. ടി സ്കാനുകൾ, എക്സ്റേകൾ, അൾട്രാ സൗണ്ട്, ഫിസിയോ തെറാപ്പി, പീഡിയാട്രിക് വാക്സിനേഷനുകൾ തുടങ്ങിയവ ലഭ്യമാണ്.

ഗ്രൂപ്പിൻ്റെ മുൻനിര ഹോസ്പിറ്റലായ ബുർജീൽ മെഡിക്കൽ സിറ്റിക്ക് (ബി. എം. സി.) കീഴിലുള്ള അഡ്‌നോക്കിൻ്റെ അൽ ദന്ന ഹോസ്പിറ്റലുമായി ചേർന്ന് കേന്ദ്രം പ്രവർത്തിക്കും. Twitter X

ഫോബ്‌സ് പട്ടിക യില്‍ ഡോക്ടര്‍. ഷംഷീര്‍ വയലില്‍ ഒന്നാമത്

ആരോഗ്യ സേവനങ്ങള്‍ : ബുർജീലും അബുദാബി പോലീസും കൈകോര്‍ത്തു

 

- pma

വായിക്കുക: , ,

Comments Off on അൽ ദഫ്രയിലെ ആദ്യ ഡേ സർജറി സെൻ്റർ തുറന്ന് ബുർജീൽ ഹോൾഡിംഗ്സ്

അനാഥരായ കുട്ടികളെ ഏറ്റെടുക്കാൻ തയ്യാറായി അഹല്യ മെഡിക്കല്‍ ഗ്രൂപ്പ്

August 5th, 2024

ahalia-hospital-group-adopt-orphans-from-wayanad-ePathram
അബുദാബി : വയനാട് ഉരുള്‍പ്പൊട്ടലില്‍ അനാഥരായ എല്ലാ കുട്ടികളെയും ദത്തെടുക്കുവാനും അവരെ വളര്‍ത്തുവാനും അവര്‍ക്കു വേണ്ടതായ വിദ്യാഭ്യാസം അവര്‍ ആഗ്രഹിക്കുന്ന തലം വരെ നല്‍കുവാനും അബുദാബി ആസ്ഥാനമായ അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് സന്നദ്ധത പ്രകടിപ്പിച്ചു.

അഹല്യയുടെ പാലക്കാട് ക്യാമ്പസില്‍ പ്രവര്‍ത്തിച്ചു വരുന്ന അഹല്യ ചില്‍ഡ്രന്‍സ് വില്ലേജ് ഇതിനായി ഒരുങ്ങി ക്കഴിഞ്ഞു എന്നാണു റിപ്പോർട്ട്.

അഹല്യ ചില്‍ഡ്രന്‍സ് വില്ലേജുമായി +91 95440 00122 (ശരത് എം. എസ്) ഈ നമ്പറിൽ ബന്ധപ്പെടാം.

- pma

വായിക്കുക: , , , , , , , , ,

Comments Off on അനാഥരായ കുട്ടികളെ ഏറ്റെടുക്കാൻ തയ്യാറായി അഹല്യ മെഡിക്കല്‍ ഗ്രൂപ്പ്

വയനാട് ദുരന്തം : വി. പി. എസ്. ലേക്‌ ഷോര്‍ ഗ്രൂപ്പ് ഒരു കോടി രൂപയുടെ സഹായം നൽകും

August 2nd, 2024

vps-lakeshore-announces-assistance-for-wayanad-disaster-ePathram

അബുദാബി : വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്കും മറ്റ് നാശ നഷ്ടങ്ങള്‍ നേരിട്ടവർക്കും വി. പി. എസ്. ലേക്‌ ഷോര്‍ ഗ്രൂപ്പ് ഒരു കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. വയനാട്ടില്‍ നടന്നു കൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുവാൻ അടിയന്തര ആവശ്യമുള്ള മരുന്നുകള്‍, മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയായാണ് ദുരിത ബാധിത മേഖലയില്‍ എത്തിക്കുക.

അണുബാധകള്‍ ചികിത്സിക്കുന്നതിനും അടിയന്തര പരിചരണം നല്‍കുന്നതിനും ദീര്‍ഘകാല രോഗ ചികിത്സക്കും ആവശ്യമായ മരുന്നുകള്‍, ഇന്‍സുലിന്‍ തുടങ്ങിയവ ദുരിതാശ്വാസ പാക്കേജില്‍ ഉണ്ടാകും. കൂടാതെ സാനിറ്ററി പാഡുകള്‍, ബെഡ് ഷീറ്റുകള്‍ എന്നീ അവശ്യ വസ്തുക്കളും പാക്കേജില്‍ ഉള്‍പ്പെടുന്നു. വിവിധ മേഖലകളില്‍ വര്‍ഷങ്ങളായി നടപ്പാക്കുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് വയനാടിന് കൈത്താങ്ങ് എത്താനുള്ള വി. പി. എസ്. ലേക്‌ ഷോര്‍ ഗ്രൂപ്പിൻ്റെ ഇടപെടൽ.

- pma

വായിക്കുക: , , , , , ,

Comments Off on വയനാട് ദുരന്തം : വി. പി. എസ്. ലേക്‌ ഷോര്‍ ഗ്രൂപ്പ് ഒരു കോടി രൂപയുടെ സഹായം നൽകും

സന്ദര്‍ശക വിസക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം

July 23rd, 2024

uae-visit-and-tourist-visa-new-law-for-extensions-ePathram
ദുബായ് : യു. എ. ഇ. യില്‍ എത്തുന്ന സന്ദര്‍ശക വിസക്കാര്‍ക്കും ഇനി മുതൽ ഹെൽത്ത് ഇന്‍ഷ്വറന്‍സ് എടുക്കണം.

വിനോദ സഞ്ചാരത്തിനായി യു. എ. ഇ. യിലേക്കുള്ള വിസക്ക്‌ അപേക്ഷിക്കുമ്പോൾ ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള ഇന്‍ഷ്വറന്‍സിനും അപേക്ഷ നൽകാൻ ഐ. സി. പി. യുടെ വെബ്‌ സൈറ്റിലും മൊബൈൽ ആപ്പിലും സംവിധാനം ഒരുക്കും.

പുതിയ പദ്ധതി ഉടന്‍ നിലവില്‍ വരും എന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐ. സി. പി.) ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ ഖൈലി അറിയിച്ചു.

തൊഴില്‍ വിസക്കാര്‍ക്ക് ആരോഗ്യ പരിരക്ഷാ പദ്ധതി നിലവിലുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ സന്ദർശകർക്കും ആരോഗ്യ പരിരക്ഷ നല്‍കുവാനാണ് പുതിയ പദ്ധതി.

- pma

വായിക്കുക: , , , , , ,

Comments Off on സന്ദര്‍ശക വിസക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം

വീണ്ടും നിപ്പാ മരണം : ജാഗ്രതാ നിർദ്ദേശം

July 21st, 2024

nipah-virus-ePathram
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം റിപ്പോർട്ട് ചെയ്തു. നിപ്പ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ വിദ്യാർത്ഥിയാണ് മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണ കാരണം.

പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുള്ള കുട്ടിയുടെ സാംപിൾ വിദഗ്ധ പരിശോധനക്കു വേണ്ടി പൂനെയിലേക്ക് അയച്ചിരുന്നു. ഈ സാംപിൾ ഫലം പോസിറ്റീവ് ആയതോടെയാണ് ഇന്നലെ നിപ്പ സ്ഥിരീകരിച്ചത്. കഴിഞ്ഞ നാല് ദിവസമായി കുട്ടിയുടെ ആരോഗ്യനില ഗുരുതരമായിരുന്നു.

പാണ്ടിക്കാടാണ് രോഗത്തിന്റെ പ്രഭവ കേന്ദ്രം. മലപ്പുറം ജില്ലയിലെ ആനക്കയം, പാണ്ടിക്കാട് ഗ്രാമ പഞ്ചായത്തുകളില്‍ നിലവില്‍ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കൊടുത്തിട്ടുണ്ട്. എല്ലാവരും മാസ്ക് ധരിക്കണം എന്നും നിർദ്ദേശമുണ്ട്.

മലപ്പുറത്ത് നിപ്പാ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പര്‍ക്ക പ്പട്ടികയിലുള്ള രണ്ടു പേര്‍ക്ക് പനി ഉള്ള തായും 63 പേരെ ഹൈ റിസ്‌ക് പട്ടിക യില്‍ ഉള്‍പ്പെടുത്തിയതായും ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറത്ത് അവലോകന യോഗ ത്തിന് ശേഷ മായിരുന്നു മന്ത്രിയുടെ പ്രതികരണം.

നിപ്പാ ബാധിച്ച കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ പരമാവധി ശ്രമിച്ചു. ഓസ്‌ട്രേലിയയില്‍ നിന്ന് ആന്റി ബോഡി മരുന്നും പൂനെയില്‍ നിന്ന് പ്രതിരോധ വാക്‌സിനും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. ഇത് കൊടുക്കുന്നതിന് തൊട്ടു മുമ്പ് ഹൃദയാഘാതമുണ്ടായി. രക്ത സമ്മര്‍ദ്ദം താഴ്ന്നു. ഒപ്പം ആന്തരിക രക്തസ്രാവവും ഉണ്ടായി. തുടര്‍ന്ന് മരണം സംഭവിച്ചു.

പാണ്ടിക്കാട്, ആനക്കയം പ്രദേശത്തെ മുഴുവന്‍ വീടുകളിലും ആരോഗ്യ വകുപ്പ് സര്‍വ്വേ നടത്തും. ഐസൊലേഷനിലുള്ള കുടുംബങ്ങള്‍ക്ക് വളണ്ടിയര്‍മാര്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കും.

- pma

വായിക്കുക: , , , , , , ,

Comments Off on വീണ്ടും നിപ്പാ മരണം : ജാഗ്രതാ നിർദ്ദേശം

Page 4 of 126« First...23456...102030...Last »

« Previous Page« Previous « വിമാന യാത്രാ നിരക്ക് വർദ്ധന : ഡൽഹി ഡയസ്പോറ സമ്മിറ്റ് പ്രചാരണ കൺവെൻഷൻ
Next »Next Page » സന്ദര്‍ശക വിസക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha