പത്തനംതിട്ട : ഒരു പ്രദേശത്തെ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സ്ട്രോക്കിനെപ്പറ്റിയുള്ള പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് ആദ്യമായി മിഷന് സ്ട്രോക്ക് നടപ്പിലാക്കി കേരളം.
ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ അക്കാഡമി ഓഫ് ന്യൂറോളജി, കേരള ന്യൂറോളജിസ്റ്റ് അസോസിയേഷൻ, ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിട്യൂട്ട് കോമ്പ്രിഹെന്‍സീവ് സ്ട്രോക്ക് കെയര്‍ യൂണിറ്റ് എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളില്‍ ആരംഭിക്കുന്ന ഈ പദ്ധതി കേരളത്തില്‍ പത്തനം തിട്ട ജില്ലയിലാണ് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഭാഗമായി ഡോക്ടര്‍ മാര്‍ ഉള്‍പ്പെടെയുള്ള 350 ഓളം ജീവനക്കാര്‍ക്ക് പരിശീലനം നല്കി.
സമയ ബന്ധിതമായ ചികിത്സയിലൂടെ പക്ഷാഘാതം ബാധിച്ചവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാൻ കഴിയും. ആരോഗ്യ വകുപ്പിലെ എല്ലാ ജീവന ക്കാരെയും പൊതു ജനങ്ങളെയും സജ്ജമാക്കുക എന്ന ഉദ്ദേശ ലക്ഷ്യമാണ് മിഷന് സ്ട്രോക്ക് മുന്നോട്ട് വയ്ക്കുന്നത്.
ഇതിനായി മെഡിക്കല്‍ ഓഫീസര്‍മാര്‍, സ്റ്റാഫ് നഴ്സുമാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ്, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് സ്ട്രോക്കിനെ ക്കുറിച്ചുള്ള ആരോഗ്യ ബോധ വത്ക്കരണം നല്‍കുക എന്നതാണ് ഈ പദ്ധതി യിലൂടെ ചെയ്യുന്നത്.ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന തുടര്‍ പരിശീലന പരിപാടികളാണ് മിഷന് സ്ട്രോക്കിന്റെ ഭാഗമായി നടത്തുവാന്‍ ഉദ്ദേശിക്കുന്നത്. PRD