ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ

November 9th, 2024

winner-karate-club-international-championship-2024-ePathram
അബുദാബി : യു. എ. ഇ. കരാട്ടെ ഫെഡറേഷന്‍റെ സഹകരണത്തോടെ അബുദാബിയിലെ വിന്നർ കരാട്ടെ ക്ലബ്ബ് സംഘടിപ്പിക്കുന്ന ഇന്‍റർ നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് നവംബർ 17 ഞായറാഴ്ച അബുദാബി അല്‍ ജസീറ ക്ലബ്ബില്‍ നടക്കും. ഇന്ത്യ, ഇറാൻ, ഒമാൻ, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ തുടങ്ങിയ രാജ്യ ങ്ങളിൽ നിന്നും യു. എ. ഇ. യിലെ വിവിധ എമിറേറ്റുകളിലെ കരാട്ടെ ക്ലബ്ബുകളിൽ നിന്നുമായി അറുനൂറോളം പേർ പങ്കെടുക്കും.

കത്ത, കുമിത്തേ എന്നീ ഇനങ്ങളിൽ പ്രായവും ഭാരവും അനുസരിച്ച് വ്യത്യസ്ത വിഭാഗങ്ങളിലാണ് മത്സരം. ഇത്തവണ ഓപ്പൺ കുമിത്തേ വിഭാഗത്തിൽ ക്യാഷ് പ്രൈസ് മത്സരവും ഉൾപ്പെടുത്തിയിട്ടുണ്ട്. യു. എ. ഇ. കരാട്ടെ ഫെഡറേഷന്‍റെ അംഗീകാരമുള്ള ഔദ്യോഗിക റഫറിമാർ മത്സരം നിയന്ത്രിക്കും. കാണികൾക്ക് പ്രവേശനം സൗജന്യം.

മത്സരം തത്സമയം യുട്യൂബിലും മറ്റു സമൂഹ മാധ്യമ പേജുകളിലും സംപ്രേഷണം ചെയ്യും.

പങ്കെടുക്കാൻ താൽപര്യമുള്ളവർ 050 244 2313 എന്ന ഫോൺ നമ്പറിലോ winnercupabudhabi @ gmail.com എന്ന ഇ – മെയിൽ വിലാസ ത്തിലോ ബന്ധപ്പെടണം. 5 വയസ്സു മുതല്‍ 56 വരെ പ്രായമുള്ളവര്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ മാസം 10 വരെ രജിസ്ട്രേഷൻ സ്വീകരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ വിന്നർ കരാട്ടെ ക്ലബ് എം. ഡി. യും സംഘാടക സമിതി ചെയർമാനുമായ ഷിഹാൻ എം. എ. ഹക്കീം, കൺവീനർ ഷിഹാൻ അരുണ്‍ കൃഷ്ണന്‍, റജിസ്ട്രേഷൻ കോഡിനേറ്റർ സെൻ സായ് നെമീർ, സംഘാടക സമിതി ഭാരവാഹികളായ ഷിഹാൻ ഷൌക്കത്ത് വള്ളിയത്ത്, സെൻ സായ് ഗോപകുമാർ, സെൻസായ് അരുൺ, സെൻസായ് യധുകൃഷ്ണൻ എന്നിവർ പങ്കെടുത്തു. Instagram

- pma

വായിക്കുക: , , , ,

Comments Off on ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ

അഡിപെക് 2024 : ബുർജീൽ ഹോൾഡിംഗ്‌സ് ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ

November 5th, 2024

ambassador-sunjay-sudhir inaugurates-burjeel-booth-adipec-2024-ePathram
അബുദാബി : കഴിഞ്ഞ ദിവസം തുടക്കമായ അബു ദാബി ഇന്‍റർനാഷണൽ പെട്രോളിയം എക്‌സിബിഷൻ & കോൺഫറൻസ് (ADIPEC) മേളയിൽ ഊർജ്ജ മേഖല യിലെ തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും വർദ്ധിപ്പിക്കുന്നതിനുള്ള നൂതനാശയങ്ങൾ പങ്കു വെച്ച് ബുർജീൽ ഹോൾഡിംഗ്‌സും ആർപിഎമ്മും.

MENA മേഖലയിലെ പ്രമുഖ സൂപ്പർ സ്പെഷ്യലിറ്റി ആരോഗ്യ സേവന ദാതാവായ ബുർജീൽ, ഓൺസൈറ്റ് ആരോഗ്യ സേവന ദാതാവായ ആർപിഎമ്മിൻ്റെയും സംയുക്ത ബൂത്ത് യു. എ. ഇ. യിലെ ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ ഉത്‌ഘാടനം ചെയ്തു. ബുർജീൽ ഹോൾഡിംഗ്‌സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സന്നിഹിതനായിരുന്നു.

ലോകത്തെ രണ്ടായിരത്തി ഇരുനൂറിലധികം കമ്പനി കൾ പങ്കെടുക്കുന്ന നാല് ദിവസത്തെ മേളയിൽ എണ്ണ, വാതക മേഖലകളിലെ പ്രധാന കണ്ടു പിടുത്ത ങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ബുർജീൽ ഹോൾഡിംഗ്‌സ്, ആർപിഎം യഥാക്രമം ‘മാനുഷിക ഊർജത്തിന്റെ ശക്തിപ്പെടുത്തൽ’, ‘മാനുഷിക ഊർജത്തിന്റെ സുസ്ഥിരത’ എന്നീ രണ്ട് വിഷയ ങ്ങളി ലൂന്നിയുള്ള പരിഹാരങ്ങളാണ് മേളയിൽ അവതരിപ്പിക്കുന്നത്.

പലപ്പോഴും ഊർജ വ്യവസായ മേഖലയിലെ തൊഴിലാളികൾ, പ്രത്യേകിച്ച് വിദൂര സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ, മാനസികവും ശാരീരിക വുമായ നിരവധി സമ്മർദ്ദങ്ങൾ നേരിടാറുണ്ട്. ഇതിനെ ആരോഗ്യപരമായി നേരിടാനുള്ള പരിഹാരങ്ങൾ അവതരിപ്പിക്കുക യാണ് മേളയിലൂടെ ബുർജീലും ആർപിഎമ്മും.

തൊഴിലാളികൾക്ക് അനുയോജ്യമായ പിന്തുണ, അവരുടെ ആരോഗ്യം, സുരക്ഷ, ഉൽപ്പാദനക്ഷമത, മൊത്തത്തിലുള്ള ക്ഷേമം, മാനസിക ദൃഢത, ശാരീരിക ക്ഷേമം എന്നിവയിൽ ശ്രദ്ധ കേന്ദ്രീ കരിക്കുന്ന നൂതന സംരംഭങ്ങളാണ് മേളയിലുള്ളത്.

ആദ്യ ദിവസം തന്നെ ഊർജ മേഖലയിലെ ആരോഗ്യ സംരക്ഷണ പരിഹാര ങ്ങളുടെ ഭാവിയിൽ താൽപ്പര്യമുള്ള നിരവധി ഉന്നത വ്യക്തി കളെയും വ്യവസായ പ്രമുഖരെയും ബൂത്ത് സ്വാഗതം ചെയ്തു. വരും ദിവസങ്ങളിലും വിദഗ്ദ്ധ ചർച്ചകൾക്കും സന്ദർശനങ്ങൾക്കും ബുർജീൽ ബൂത്ത് വേദിയാകും.

- pma

വായിക്കുക: , , , , , ,

Comments Off on അഡിപെക് 2024 : ബുർജീൽ ഹോൾഡിംഗ്‌സ് ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ

മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം

October 23rd, 2024

liver-transplantation-in-tvm-medical-collage-hospital-ePathram
തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജിൽ നടത്തിയ തുടർച്ചയായ മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വൻവിജയം. കരൾ രോഗം മൂലം കാൻസർ ബാധിച്ച റാന്നി സ്വദേശി 52 വയസുള്ള മധുവിനാണ് കരൾ മാറ്റി വെച്ചത്.

അദ്ദേഹത്തിൻ്റെ 23 വയസുള്ള മകൻ, മിഥുനാണ് കരൾ പകുത്ത് നൽകിയത്. സൂക്ഷ്മമായ പരിശോധനകൾക്കും പരിപാലനത്തിനും ശേഷം രോഗിയെ ഡിസ്ചാർജ്ജ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയും ട്രാൻസ്പ്ലാന്റ് ടീമിനെ അഭിനന്ദിക്കുകയും ചെയ്തു.

ഏറെ പണച്ചെലവുള്ള അവയവ മാറ്റ ശസ്ത്ര ക്രിയകൾ സാധാരണക്കാർക്ക് കൂടുതൽ സർക്കാർ ആശുപത്രി കളിലൂടെ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയകൾ സർക്കാർ മെഡിക്കൽ കോളേജുകളിൽ സാദ്ധ്യമാവില്ല എന്ന ഒരു പൊതു ബോധത്തെ മാറ്റിമറിച്ച രണ്ടു വർഷ ങ്ങളാണ് കടന്നു പോകുന്നത്. ഈ സർക്കാരിൻ്റെ കാലത്ത് കോട്ടയം മെഡിക്കൽ കോളേജിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയകൾ യാഥാർത്ഥ്യമാക്കി എന്നും മന്ത്രി കൂട്ടി ച്ചേർത്തു.

കഴിഞ്ഞ മാസം 25 നാണ് മധുവിൻ്റെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയ നടത്തിയത്. രാവിലെ 7 മണിക്ക് ആരംഭിച്ച ശസ്ത്ര ക്രിയ രാത്രി 10 മണിയോടെയാണ് പൂർത്തിയാക്കിയത്. സർജിക്കൽ ഗ്യാസ്‌ട്രോ, അനസ്‌തേഷ്യ & ക്രിട്ടിക്കൽ കെയർ, മെഡിക്കൽ ഗ്യാസ്‌ട്രോ, റേഡിയോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, കാർഡിയോളജി, മൈക്രോ ബയോളജി, നഴ്സിംഗ് വിഭാഗം എന്നീ വിഭാഗങ്ങളുടെ നേതൃത്വ ത്തിൽ നൂറോളം പേരുടെ കൂട്ടായ പരിശ്രമ ഫലമായാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായത്.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, പ്രിൻസിപ്പൽ, ആശുപത്രി സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, നോഡൽ ഓഫീസർ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. P R D

- pma

വായിക്കുക: , , , ,

Comments Off on മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം

യു. എ. ഇ. യിലെ ആദ്യ പാലിയേറ്റിവ് കെയർ കോൺഫറൻസ് അബുദാബിയിൽ

October 22nd, 2024

palestinian-wounded-evacuated-from-gaza-to-uae-burjeel-hospital-ePathram

അബുദാബി : സാന്ത്വന പരിചരണത്തിൻ്റെ അനിവാര്യത വ്യക്തമാക്കി യു. എ. ഇ. യിലെ ആദ്യ പാലിയേറ്റിവ് കെയർ കോൺഫറൻസ് അബുദാബി യിൽ തുടങ്ങി. ബുർജീൽ ഹോൾഡിംഗ്സ് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ നേരിട്ടും ഓൺ ലൈനിലൂടെ യുമായി 3500 പ്രതിനിധികൾ പങ്കെടുത്തു.

ഇന്ത്യയിലെ പാലിയേറ്റിവ് കെയറിൻ്റെ പിതാവ് എന്ന് അറിയപ്പെടുന്ന ഡോ. എം. ആർ. രാജഗോപാൽ അടക്കമുള്ള ആഗോള വിദഗ്ദർ പങ്കെടുക്കുന്ന സമ്മേളനം സാന്ത്വന പരിചരണം മിഡിൽ ഈസ്റ്റിലെ ആരോഗ്യ പരിചരണ മേഖലയിൽ കൂടുതൽ വിപുലമാക്കുന്നതിനുള്ള ചർച്ചകളാണ് ലക്ഷ്യമിടുന്നത്.

‘മരണം അടുക്കുമ്പോൾ അല്ലെങ്കിൽ ചികിത്സ കൊണ്ട് രോഗം ഭേദമാകില്ല എന്ന അവസ്ഥയിലാണ് പാലിയേറ്റിവ് കെയർ നൽകേണ്ടത് എന്ന തെറ്റായ ഒരു ചിന്ത സമൂഹത്തിലുണ്ട്. എന്നാൽ, രോഗദുരിതം എപ്പോൾ തുടങ്ങുന്നോ അപ്പോൾ തന്നെ പാലിയേറ്റിവ് കെയർ ഉൾപ്പെടുന്ന ആരോഗ്യ പരിരക്ഷ നൽകി തുടങ്ങണം. ഇതിനായി എല്ലാ ഡോക്ടർമാരും പാലിയേറ്റീവ് കെയറിൻ്റെ അടിസ്ഥാന തത്ത്വങ്ങൾ അറിഞ്ഞിരിക്കണം. ഇതിലൂടെ ഒരു രോഗിക്ക് പാലിയേറ്റിവ് കെയറിൻ്റെ ആവശ്യം എപ്പോഴാണ് വരുന്നത് എന്നും മനസ്സിലാക്കുവാൻ സാധിക്കും’

യു. എ. ഇ. യുടെ സ്വാന്തന പരിചരണ മേഖലയിൽ കൊണ്ടു വരാൻ സാധിക്കുന്ന മാറ്റങ്ങളെ കുറിച്ചും അദ്ദേഹം നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു. വേദന കുറക്കുക എന്നത് ഓരോ ആരോഗ്യ സേവന ദാതാവിൻ്റെയും ഉത്തരവാദിത്വമാണ്.

പാലിയേറ്റീവ് കെയർ എല്ലാ ആരോഗ്യ സംരക്ഷണ രീതികളിലും യോജിപ്പിക്കുന്നതിലൂടെ രോഗികളുടെ മൊത്തത്തിലുള്ള ക്ഷേമം വർദ്ധിപ്പിക്കുവാനും, മാനസികവും സാമൂഹികവുമായ പിന്തുണ വാഗ്ദാനം ചെയ്യുവാനും സാധിക്കും.

യു. എ. ഇ. യിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഹോസ്പൈസ് പാലിയേറ്റീവ് കെയർ സെൻ്റർ സ്ഥാപിക്കാനുള്ള ബുർജീലിൻ്റെ ലക്ഷ്യത്തെ കുറിച്ച് ഡോ. നീൽ അരുൺ നിജ്ഹവാൻ സമ്മേളനത്തിൽ വിശദീകരിച്ചു.

യു. എ. ഇ. യിലുടനീളം സാന്ത്വന പരിചരണം ആരോഗ്യ സേവനങ്ങളുടെ അവിഭാജ്യ ഘടകമായി മാറുന്ന ഒരു ഭാവിയാണ് വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫ്രണ്ട്സ് ഓഫ് ക്യാൻസർ പേഷ്യൻറ്സ് ഡയറക്ടർ ബോർഡ് സ്ഥാപക അംഗവും ചെയർ മാനുമായ സോസൻ ജാഫർ, ബുർജീൽ സി. ഇ. ഒ. ജോൺ സുനിൽ, ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സി. ഇ. ഒ. പ്രൊഫ. ഹുമൈദ് അൽ ഷംസി എന്നിവർ സമ്മേളനത്തിൻ്റെ ഉദ്ഘാടന സെഷനിൽ പങ്കെടുത്തു.

- pma

വായിക്കുക: , , , , , ,

Comments Off on യു. എ. ഇ. യിലെ ആദ്യ പാലിയേറ്റിവ് കെയർ കോൺഫറൻസ് അബുദാബിയിൽ

കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്

October 18th, 2024

banned-chlorpheniramine-maleate-phenylephrine-hydrochloride-cough-syrup-ePathram
കൊച്ചി : നാലു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ‘ക്ലോര്‍ഫെനിര്‍ മീന്‍മെലേറ്റും ഫിനലെഫ്രിന്‍ ഹൈഡ്രോ ക്ലോറൈഡും’ ചേര്‍ന്നുള്ള ചുമ മരുന്ന് നൽകരുത് എന്ന് വീണ്ടും മുന്നറിയിപ്പുമായി അധികൃതർ. മരുന്നു കവറിനു മുകളിലും ഉള്ളിലെ ലഘു ലേഖയിലും ‘നാലു വയസ്സില്‍ താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകരുത്’ എന്ന് വ്യക്തമായി രേഖപ്പെടുത്തണം എന്നും അധികൃതർ.

ഈ മരുന്നിനു ഒരു വര്‍ഷം മുന്‍പ് നിരോധനം ഉണ്ടായിരുന്നു. എന്നാൽ മരുന്ന് നിർമ്മാതാക്കൾ ഇതിനു എതിരെ പരാതിയുമായി രംഗത്ത് എത്തി. ഇതു പരിഗണിച്ച ഡ്രഗ്സ് ടെക്നിക്കല്‍ അഡ്വൈസറി ബോർഡ് (ഡി. ടി. എ. ബി.) മരുന്ന് നിരോധനം ശരി വെച്ചു.

ക്ലോര്‍ഫെനിര്‍ മീന്‍മെലേറ്റും ഫിനലെഫ്രിന്‍ ഹൈഡ്രോ ക്ലോറൈഡും (Chlorpheniramine Maleate and Phenylephrine Hydrochloride) ചേര്‍ന്നുള്ള മരുന്ന് ഇന്ത്യയില്‍ ചുമ മരുന്നുകളുടെ കൂട്ടത്തില്‍ മികച്ച വില്‍പ്പനയുള്ള ഒന്നാണ് എന്നും നിർമ്മാതാക്കൾ അവകാശപ്പെട്ടു. അതു കൊണ്ട് തന്നെ പ്രത്യേക അളവിലുള്ള ഇനത്തിന് മാത്രമായി നിരോധനം പരിമിതപ്പെടുത്തണം എന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം.

ഡി. ടി. എ. ബി. ക്ക് പുറമേ വിദഗ്ധ സമിതിയും പരാതി ചര്‍ച്ച ചെയ്തു. ഇതിനു ശേഷമാണ് ഈ വിഷയത്തിൽ തീരുമാനം എടുത്തത്.

- pma

വായിക്കുക: , , , , , , ,

Comments Off on കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്

Page 2 of 12612345...102030...Last »

« Previous Page« Previous « വടകര മഹോത്സവം ഒക്ടോബർ 20 ന് അബുദാബിയിൽ
Next »Next Page » മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha