
ന്യൂഡൽഹി: ഇന്ത്യയിൽ പാസ്‌പോർട്ട് അപേക്ഷാ ഫീസുകളിൽ വൻ വർദ്ധനവ് വരുത്തിക്കൊണ്ട് വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. പുതുക്കിയ നിരക്കുകൾ ജൂലൈ 1 മുതൽ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു. 2012-ന് ശേഷം ആദ്യമായാണ് പാസ്‌പോർട്ട് നിരക്കുകൾ പരിഷ്കരിക്കുന്നത്. പുതിയ നിർദ്ദേശപ്രകാരം സാധാരണ 36 പേജുള്ള പാസ്‌പോർട്ട് ബുക്ക്‌ലെറ്റിന്റെ നിരക്ക് 1,500 രൂപയിൽ നിന്നും 2,500 രൂപയായി ഉയർത്തി. ഇതിന്റെ തത്കാൽ നിരക്ക് 3,500 രൂപയിൽ നിന്നും 5,000 രൂപയായും വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രവാസികൾക്കും ഇന്ത്യയിലുള്ളവർക്കും ഒരുപോലെ ഈ നിരക്ക് വർദ്ധനവ് ബാധകമായിരിക്കും.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, വിനോദസഞ്ചാരം




























