കൊവിഡ് ചികിത്സ : ആയുര്‍വേദവും യോഗ യും ഫലപ്രദം എന്ന് ആയുഷ് മന്ത്രാലയം

October 7th, 2020

ayurveda-and-yoga-treatment-for-covid-ePathram
ന്യൂഡൽഹി : ആയുര്‍വ്വേദ മരുന്നു കളും യോഗ യും അടിസ്ഥാനമാക്കി കൊവിഡ് ചികിത്സ ക്കു വേണ്ടി യുള്ള മാര്‍ഗ്ഗ രേഖ ആരോഗ്യ വകുപ്പു മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ പുറത്തിറക്കി.

കൊവിഡ് വൈറസ് ബാധ നേരിടാന്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണം എന്നാണ്ആയുഷ് മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗ രേഖ അടിവരയിടുന്നത്.

പനി, ശ്വാസതടസ്സം, തൊണ്ട വേദന, തളർച്ച തുടങ്ങിയ കൊവിഡ് ലക്ഷണങ്ങൾ നേരിടുവാ നുള്ള നടപടി ക്രമ ങ്ങള്‍ ആയുഷ് മാർഗ്ഗ രേഖയിൽ പറയുന്നുണ്ട്. രോഗ പ്രതി രോധ ശേഷി വർദ്ധിപ്പിക്കുവാനും ശ്വസന പ്രക്രിയ കൂടുതല്‍ മെച്ചപ്പെടു ത്തുവാനും യോഗ ചെയ്യാൻ രോഗി കളോട് നിർദ്ദേശിക്കാം.

ചിറ്റമൃത് എന്ന പേരില്‍ നമ്മുടെ നാട്ടില്‍ ലഭിക്കുന്ന ഗുളീചി ഘനവടികയും തിപ്പലി അല്ലെങ്കിൽ ആയുഷ്-64 ഗുളിക, അശ്വഗന്ധ ഗുളിക /ചൂര്‍ണ്ണം, ച്യവന പ്രാശം തുടങ്ങിയവ കൊവിഡ് പ്രതിരോധ ത്തിനായി നിത്യവും ഉപയോഗിക്കാം.

മഞ്ഞളും ഉപ്പും ചൂടു വെള്ള ത്തിൽ ചേർത്ത് തൊണ്ട യിൽ എത്തും വിധം വായിൽ ക്കൊള്ളുക, ത്രിഫല, ഇരട്ടി മധുരം എന്നിവ ചേർത്ത് വെള്ളം തിളപ്പിച്ച് വായിൽ ക്കൊള്ളുക, ചൂടു വെള്ളം കുടിക്കുക തുടങ്ങിയവയും ആയുഷ് മന്ത്രാലയ ത്തിന്റെ നിര്‍ദ്ദേശങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

കൊവിഡ് ബാധിച്ചവരും എന്നാല്‍ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത വര്‍ക്കും നേരിയ ലക്ഷണം ഉള്ളവര്‍ക്കും ഈ ചികില്‍സ ഫലപ്രദമാകും.

* Press Release : AYUSH MINISTRY , Twitter 

- pma

വായിക്കുക: , , , , ,

Comments Off on കൊവിഡ് ചികിത്സ : ആയുര്‍വേദവും യോഗ യും ഫലപ്രദം എന്ന് ആയുഷ് മന്ത്രാലയം

കരുതലോടെ കേരളം കരുത്തേകാൻ ആയുർ വേദം

June 22nd, 2020

logo-ayurveda-ePathram

തിരുവനന്തപുരം : കൊവിഡ് കാലത്തെ രോഗ പ്രതി രോധ പദ്ധതികളുമായി ആയുർവ്വേദ വിഭാഗം സജീവം. ആയുർ രക്ഷാ ക്ലിനിക്കു കളിലൂടെ ‘കരുതലോടെ കേരളം കരുത്തേകാൻ ആയുർവേദം’എന്ന രീതിയിലാണ് പൊതു ജന ആരോഗ്യത്തിൽ സർക്കാർ നിർദ്ദേശ പ്രകാരം പ്രവർത്തിക്കുന്നത്.

സ്വാസ്ഥ്യം, സുഖായുഷ്യം, പുനർജ്ജനി, അമൃതം എന്നീ രോഗ പ്രതിരോധ പദ്ധതികള്‍ ഗവണ്മെന്റ് ആയുർ രക്ഷാ ക്ലിനിക്കു കളില്‍ പ്രാവര്‍ത്തികം ആക്കിയാണ് കൊവിഡ് രോഗ പ്രതിരോധ ബോധ വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് ആയുർവേദ വിഭാഗം എത്തിക്കുന്നത്.

കൊവിഡ് രോഗികള്‍ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ മാർഗ്ഗ ങ്ങൾക്കു മുൻ തൂക്കം നൽകി ദൈനം ദിന ജീവിതം മുന്നോട്ടു കൊണ്ടു പോകേണ്ടി വരും.

സോപ്പ്, മാസ്‌ക്, സാനിട്ടൈസർ എന്നിവ യുടെ ശരിയായ ഉപയോഗവും അതിനൊപ്പം രോഗ പ്രതിരോധ ശക്തി ശരിയായ വിധം പ്രവർത്തന ക്ഷമം ആയിരിക്കു കയും ചെയ്താൽ കൊവിഡ്-19 ഉൾപ്പെടെ യുള്ള പകർച്ച വ്യാധി കളെ നിയന്ത്രണ വിധേയം ആക്കുവാന്‍ കഴിയും.

മരുന്നുകൾ പരമാവധി കുറച്ച് ദിനചര്യ, കാലാവസ്ഥാ ചര്യ, നല്ല ഭക്ഷണം, കൃത്യ നിഷ്ഠ, ലഘു വ്യായാമം തുടങ്ങിയവ ശീലമാക്കുവാനുള്ള ഇടപെടൽ നടത്തുക യാണ് ‘സ്വാസ്ഥ്യം’ പദ്ധതി. ശാരീരികവും മാനസികവു മായ ആരോഗ്യമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
ആരോഗ്യവാനായ ഒരാളിന്റെ ആരോഗ്യാവസ്ഥ തുടർന്നും നില നിർത്തി കൊണ്ട് പോകാ നുള്ള മാർഗ്ഗ ങ്ങളാണ് ഈ പദ്ധതി യിലൂടെ നടപ്പിലാക്കുന്നത്.

ആരോഗ്യം വർദ്ധിപ്പിച്ച് ശാരീരികവും മാനസിക വുമായ രോഗ ങ്ങളെ അകറ്റു വാനുള്ള മാർഗ്ഗ ങ്ങളാണ് ഉപദേശി ക്കുന്നതും ബോധവൽക്കരിക്കുന്നതും. പകർച്ച വ്യാധികൾ ഏറ്റവും വേഗത്തിൽ പിടികൂടാൻ സാദ്ധ്യത യുള്ള 60 വയസ്സിന് മുകളിൽ പ്രായമുള്ള വർക്ക് പ്രത്യേക ആരോഗ്യ ശ്രദ്ധ നൽകണം.

അവർക്കുള്ള മരുന്നുകൾ അവരുടെ ദേഹ ബലത്തെ ക്ഷീണിപ്പിക്കാത്ത വിധം വീര്യം കുറഞ്ഞവയും എന്നാൽ രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്ന വയും ആയിരിക്കണം. മാത്രമല്ല നിലവിലുള്ള രോഗങ്ങളുടെ ചികിത്സ കള്‍ക്ക് തടസ്സം ആകാത്ത വിധം ഉള്ളതും കൂടി ആയിരിക്കണം. അതിനുള്ള പദ്ധതി യാണ് സുഖായുഷ്യം എന്ന പേരിൽ ആയുർ രക്ഷാ ക്ലിനിക്കുകൾ വഴി ഒരുക്കി യിട്ടുള്ളത്.

നിലവിലുള്ള രോഗ ങ്ങളുടെ ശമനത്തിനു വേണ്ടി ഉപയോഗിച്ചു കൊണ്ടി രിക്കുന്ന മരുന്നു കൾക്ക് ഒപ്പമാണ് ഈ മരുന്നുകളും കഴിക്കേണ്ടത്.

കൊവിഡ്-19 പോസിറ്റീവ് ആയിരുന്നവർ, ചികിത്സ കഴിഞ്ഞ് നെഗറ്റീവ് ആയതിനു ശേഷം വീണ്ടും പതിനഞ്ചു ദിവസത്തെ വിശ്രമം കൂടി കഴിഞ്ഞിട്ട് അവരുടെ ആരോഗ്യം മെച്ച പ്പെടുത്തണം. അതല്ല എങ്കിൽ കൊവിഡ് വന്നതു കാരണമുള്ള നിരവധി മറ്റ് രോഗ ങ്ങൾ കൂടി അവരെ തേടി വരും.

ഇതിന്ന്‌ ആവശ്യമായ പ്രതിരോധ ഔഷധ ങ്ങളാണ് ‘പുനർജ്ജനി’ പദ്ധതി വഴി നൽകുന്നത്. കൂടുതൽ കൃത്യത യോടെയുള്ള ചികിത്സകളും വിവിധ തര ത്തിലുള്ള മരുന്നുകളും ശ്രദ്ധയും ഇതിനായി വേണ്ടി വരും.

ക്വാറന്റൈനില്‍ കഴിയുന്നവർക്ക് ആയുർവേദ പ്രതിരോധ ഔഷധങ്ങൾ നൽകുന്ന പദ്ധതി യാണ് അമൃതം. എല്ലാ ഗവ. ആയുർവേദ ഡിസ്പെന്സറി കളിലും ആശുപത്രികളിലും ഈ സേവനം ലഭ്യമാണ്.

ഓൺ ലൈൻ സംവിധാനം വഴി ഡോക്ടറോട് വിവര ങ്ങൾ പറയുന്നതിനും ഏറ്റവും അടുത്ത സർക്കാർ സ്ഥാപന ത്തിൽ നിന്നും ഔഷധങ്ങൾ ലഭ്യ മാക്കുന്ന തിനും വേണ്ടി ‘നിരാമയ’ എന്ന പദ്ധതിയും ഒരുക്കിയിട്ടുണ്ട്.

പരമാവധി ആൾക്കാരെ വീട്ടിലിരുത്തുക എന്നതും ആധുനിക സംവിധാനങ്ങളി ലൂടെ ചികിത്സ യഥാസമയം ലഭ്യമാക്കുക എന്നതും കൂടിയാണ് ‘നിരാമയ’ എന്ന പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

രോഗ പ്രതിരോധ പദ്ധതികളുമായി ആയുർരക്ഷാ ക്ലിനിക്കുകൾ

- pma

വായിക്കുക: , , , , ,

Comments Off on കരുതലോടെ കേരളം കരുത്തേകാൻ ആയുർ വേദം

ആരോഗ്യ മേഖല യുടെ നേട്ടം : ആയുര്‍ വ്വേദ ത്തിനു മുഖ്യ പങ്ക്‌ എന്ന് മുഖ്യ മന്ത്രി

January 15th, 2019

pinaray-vijayan-inaugurate-ayurveda-institute-ePathram
തൃശൂര്‍ : ആരോഗ്യ രംഗത്ത്‌ കേരളം നേടിയ മികച്ച നേട്ട ങ്ങളില്‍ ആയുര്‍വ്വേദ ത്തിന്ന് മുഖ്യ പങ്ക് എന്ന് മുഖ്യ മന്ത്രി പിണ റായി വിജയന്‍. തൃശൂരില്‍ കേരള ഇന്‍സ്റ്റി റ്റ്യൂട്ട് ഓഫ് സ്പോര്‍ട്ട്സ് ആയുര്‍ വ്വേദ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്റ റും ഔഷധി പഞ്ച കര്‍മ്മ ആശു പത്രി ആന്‍ഡ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റി റ്റ്യൂട്ടും ഉദ്‌ഘാടനം ചെയ്‌ത്‌ സംസാ രി ക്കുക യായിരുന്നു മുഖ്യ മന്ത്രി പിണ റായി വിജയന്‍.

ചികിത്സകര്‍ അറിവ്‌ എവിടെ നിന്നായാലും സ്വീകരി ക്കണം. വിപുലവും വ്യത്യസ്‌ത വുമാണ്‌ ആയുര്‍ വ്വേദ ചികിത്സാ ശാഖ. ശാസ്‌ത്ര കുതുകി കള്‍ക്ക്‌ ഉത്തരം കിട്ടാന്‍ പ്രയാസം കാണുന്ന അത്ഭുത ങ്ങള്‍ ഈ ചികിത്സാ രീതി യില്‍ കാണാം. നമ്മള്‍ പഠിച്ച തോ അറിഞ്ഞതോ ആണ്‌ സത്യം എന്ന്‌ വിചാരി ച്ചാല്‍ ശരിയല്ല.

oushadhi-institute-of-sports-ayurveda-research-in-trishur-ePathram

സര്‍ട്ടിഫിക്കറ്റ്‌ ഇല്ലാത്ത വരെല്ലാം അയോഗ്യരാണ്‌ എന്നൊരു ധാരണ പൊതുവെ യുണ്ട്‌. എന്നാല്‍ ആയുര്‍ വ്വേദ ചികിത്സാ ശാഖ യില്‍ ഇത്‌ ശരിയല്ല. അറിവു കള്‍ സ്വീകരിക്കാനും അറിയാ നുളള ത്വര എല്ലാവ ര്‍ക്കും ഉണ്ടാകണം. സ്വയംചികിത്സ ആയുര്‍ വ്വേദ രീതി യില്‍ ആയാല്‍ പോലും ശരിയല്ല. വൈദ്യന്റെയും ഡോക്‌ടറു ടെയോ ഉപദേശം സ്വീകരി ക്കുന്ന താണ്‌ ഉത്തമം.

മരുന്ന് അറിഞ്ഞാലും മരുന്നി ന്റെ ചേരുവ എന്താണ് എന്ന് അറിയാത്ത വരാണ്‌ പുതു തല മുറ യിലെ ഭൂരി ഭാഗം ചികിത്സ കരും.ചിലര്‍ക്ക്‌ ചേരുവ എന്തെന്ന് അറി ഞ്ഞാലും ഔഷധ ചെടി എന്തെന്ന്‌ തിരിച്ചറിയാന്‍ കഴി യില്ല. ഇവ മനസ്സി ലാക്കു ന്നത്‌ ഉത്തമ മാണ്‌ എന്നും മുഖ്യ മന്ത്രി പറഞ്ഞു. കേരളത്തി ന്റെ മാത്രം പ്രത്യേകത യാണ്‌ പഞ്ച കര്‍മ്മ യും ഉഴിച്ചിലും. ഇത്രയധികം ദുരുപ യോഗി ക്കപ്പെട്ട മറ്റൊരു രംഗം വേറെയില്ല. ഈ മേഖ ലയില്‍ യോഗ്യ രായ ചികിത്സ കരെ അത്യാ വശ്യ മാണ്‌. അവിദഗ്‌ധ രുടെ ചികിത്സ ഈ രംഗ ത്തിന്‌ അപ ചയം ഉണ്ടാകും. നമ്മുടെ നാടിന്റെ തനതായ ശീല മാണ്‌ ആയുര്‍വ്വേദം. അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

 

logo-ayurveda-ePathram

ഔഷധ സസ്യ കൃഷി വ്യാപനവും ഔഷധ സസ്യ വിപ ണന സംവി ധാനവും നടപ്പിലാ ക്കുന്ന തിനും ആയുര്‍ വ്വേദ ചികിത്സാ രംഗത്ത്‌ ഗവേഷണ പദ്ധതി കള്‍ സര്‍ ക്കാര്‍ ആലോചി ക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥത യില്‍ 9 കോടി രൂപ ചെലവി ലാണ്‌ സ്‌പോര്‍ട്‌സ്‌ ആയുര്‍വ്വേദ റിസര്‍ച്ച്‌ ആശുപത്രി പണി കഴി പ്പിച്ചത്‌. ഔഷധി പഞ്ച കര്‍മ്മ ആശു പത്രിക്ക്‌ 8 കോടി രൂപ ചെലവായി.

ആയുര്‍വ്വേദ മേഖല യില്‍ ഇന്ത്യ യിലെ ആദ്യത്തെ ആശു പത്രി യാണ്‌ തൃശൂരിലേത്‌.

ചടങ്ങില്‍ ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ, തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ. സി. മൊയ്‌തീന്‍, കൃഷി വകുപ്പു മന്ത്രി അഡ്വ. വി. എസ്‌. സുനില്‍ കുമാര്‍, ജില്ലാ കളക്‌ടര്‍ ടി. വി. അനുപമ, മേയര്‍ അജിത വിജ യന്‍, സി. എന്‍. ജയദേവന്‍ എം. പി., ഔഷധി ചെയര്‍ മാന്‍ ഡോ. കെ. ആര്‍. വിശ്വംഭരന്‍, ഔഷധി എം. ഡി. കെ. വി. ഉത്തമന്‍, ഉദ്യോഗ സ്ഥര്‍, ജന പ്രതി നിധി കള്‍ എന്നി വര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ആരോഗ്യ മേഖല യുടെ നേട്ടം : ആയുര്‍ വ്വേദ ത്തിനു മുഖ്യ പങ്ക്‌ എന്ന് മുഖ്യ മന്ത്രി

Page 3 of 3123

« Previous Page « സിവിൽ സർവ്വീസ് സൗജന്യ അഭിമുഖ പരീക്ഷാ പരിശീലനം
Next » ലെനിൻ രാജേ ന്ദ്രൻ അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha